മീര
അന്ന് അവള്‍ വീട്ടില്‍ നിന്നും ഇറങ്ങാന്‍ വൈകിയിരുന്നു.
തിരക്കിട്ടുള്ള നടപ്പില്‍ ഇരുവശങ്ങളിലെയും വയലേലകളെ തഴുകി കുന്നിന്‍ ചരുവില്‍ നിന്നും വീശിയിറങ്ങിയ കാറ്റ് അവളോട് കുശലം ചോദിച്ചു.
വഴിയരുകില്‍ വിടര്‍ന്ന പൂക്കള്‍ അവളെ നോക്കി പുഞ്ചിരി തൂകി.
ഇതൊന്നും അറിയാതെ അവള്‍ വേഗം നടന്നുനീങ്ങി.
കിട്ടിയ ഒരു ഓട്ടൊയില്‍ മെയിന്‍ റോഡിലെത്തി.
പതിവായി പോകുമായിരുന്ന ബസ്സിണ്റ്റെ സമയം കഴിഞ്ഞിരുന്നു.
മറ്റു വാഹനങ്ങളുടെ ശബ്ദം നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ടിരുന്നു.
കിട്ടിയ ബസ്സില്‍ തൂങ്ങിപ്പിടിച്ചു കയറി.
അപ്പോഴും മിഴികള്‍ വാച്ചിലെ സൂചികളുമായി സല്ലഭിച്ചുകൊണ്ടിരുന്നു.
പത്തരക്ക് അയക്കേണ്ട ഫയല്‍ റെഡിയായിരുന്നില്ല, ഇന്നലെ.
അതിനിടയില്‍ ബസ്സ് നിന്നു, ട്രാഫിക്ക്ബ്ളോക്ക്.
കാറും ബൈക്കും കൂട്ടിമുട്ടി, ശണ്ഠയും തുടങ്ങി.
ഇറങ്ങി ഓടാന്‍ തോന്നി.
അതിനു ശ്രമിക്കുകയായിരുന്നു.
പെട്ടന്നാണ് ആ മുഖം കണ്ണില്‍പെട്ടത്.
സ്തബ്ധയായി അവള്‍.
അവളില്‍ ഓര്‍മ്മകളുടെ കാര്‍മേഘം അടിഞ്ഞുകൂടി.
ബസ്സില്‍നിന്നും ഇറങ്ങാനായതുമില്ല.
*   *   *   *   *
ഓഫീസില്‍ എത്തി ഒരു സ്വപ്നത്തിലെന്നപോലെ.
പതിഞ്ഞ കാലടികളോടെ നീങ്ങി, രജിസ്റ്ററില്‍ ഒപ്പുവെച്ചു.
തിരിഞ്ഞു നടക്കാന്‍ തുടങ്ങവെ മാനേജരുടെ ശകാരസ്വരം അവളെ ഉണര്‍ത്തി.
മാനേജരുടെ മുറിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ ധാരാളം കുശലങ്ങള്‍ തനിക്കുനേരെ വന്നു. ഒന്നിനും മറുപടി പറയാതെ നേരെ സീറ്റില്‍ ചെന്നിരുന്നു.
പ്യൂണ്‍ കൃഷ്ണന്‍കുട്ടിചേട്ടന്‍ പറഞ്ഞാണറിഞ്ഞത് :
രാവിലെയാണ് ഫോണ്‍ വന്നത്. മനേജര്‍ മാറുകയാണിന്ന്. അതിണ്റ്റെ ഈര്‍ഷ്യ മോളോട് തീര്‍ത്തതാവും.
ഇതാണ് ഭാഷ്യം.
തണ്റ്റെ മറുപടി ഒരു ചിരിയാക്കി മറ്റി അവള്‍ മുന്നിലെ കീബോര്‍ഡിലൂടെ വിരലുകള്‍ ഓടിച്ചുകൊണ്ടിരുന്നു.
എന്താണ് തനിക്ക് പറ്റിയത്? അവള്‍ സ്വയം ചോതിച്ചു.
തണ്റ്റെ അസ്വസ്ഥമായ മനസ്സില്‍ അവള്‍ പരതി.
ഓര്‍മ്മകളുടെ തിരമാലകള്‍ മനസ്സില്‍ ഉയര്‍ന്നുപൊങ്ങി.
അതേ, രവിലെ താന്‍ കണ്ട ആ മുഖം. തണ്റ്റെ ദേവേട്ടന്‍ തന്നെ.
*   *   *   *   *
മീരാ, രാവിലെ ദ്വേഷ്യപ്പെട്ടതില്‍ പരിഭവിക്കരുതേ.
ഞാനിന്നുകൂടിയേയുള്ളു. നാളെ ചാര്‍ജ്ജ് കൈമാറണം.
അതുകൊണ്ടാ. പരിഭവം തൊന്നരുത്.
സാരമില്ല, സര്‍. എനിക്കിന്നു വളരെ മോശം ദിവസമാ. ഞാനിന്നുപോട്ടെ.
ഹോസ്പിറ്റലില്‍ പോണോ?
വേണ്ട.
വീട്ടില്‍ വിശ്രമിച്ചാല്‍ ശരിയാകും.
ശരി, താന്‍ പൊയ്ക്കോളു.
*   *   *   *   *
അന്നു രാത്രി അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.
മുറ്റത്തെ മാവിന്‍ചുവട്ടില്‍ കസേരയില്‍ കിടന്നവള്‍ ഉരുകി.
ചന്ദ്രണ്റ്റെ ശീതളഛായയില്‍ മുങ്ങിക്കുളിക്കാന്‍ എത്തുന്ന താരകള്‍ അവളെ നോക്കി കണ്ണുചിമ്മി.
അവള്‍ ഓര്‍ത്തു, ഇന്നു അടുത്തുകണ്ടുമറഞ്ഞ മുഖം.
ദേവേട്ടന്‍ബാല്യകാലസ്മരണകളുടെ നീര്‍പ്പാച്ചില്‍ അവളുടെ മനസ്സിനെ കലക്കിമറിച്ചു.
*    *    *   *   *
ശ്രീകൃഷ്ണപുരം ഗ്രാമം.
ഹരിതഭംഗി നിറഞ്ഞാടിയ തണ്റ്റെ നാട്.
താനും തണ്റ്റെ ദേവേട്ടനും കളിച്ച്, പഠിച്ച്, നടന്ന ഗ്രാമം.
ബാല്യത്തിലും യൌവനത്തിലും ഒരുപോലെ, വേര്‍പ്പിരിയാതെ ആയിരൊത്തൊന്നു കിനാക്കളും കണ്ട് സ്വപ്നമലര്‍ക്കാട്ടില്‍ അലഞ്ഞു നടന്ന ആ കാലം.
പിന്നീട് പിരിയാനിടവന്നത്.
ഒക്കെ അകക്കണ്ണില്‍ മിന്നിമറഞ്ഞു.
അച്ചനമ്മമാര്‍ തമ്മില്‍ പിരിയുകയാണുണ്ടായത്.
ഇനി എന്ന്? ........
ഒരുപക്ഷേ, തന്നെ ത്തേടി എത്തിയതാവുമോ?
വരും, വരാതിക്കാനാവില്ല ദേവേട്ടന്. മറക്കാനാവില്ല ദേവേട്ടന്.
വരും, എന്നെങ്കിലും.......
ദുഖസ്മരണകളുടെ മാധുര്യം നുണഞ്ഞുകൊണ്ട് അവള്‍ കിടന്നു.
എങ്ങുനിന്നോ വന്ന തെന്നല്‍ അവളെ തഴുകി.
(മീര കഥ അമൃതാ ബലകൃഷ്ണന്‍ )
 
"വേര്‍പ്പിരിയാതെ ആയിരൊത്തൊന്നു കിനാക്കളും കണ്ട് സ്വപ്നമലര്‍ക്കാട്ടില്‍ അലഞ്ഞു നടന്ന ആ കാലം."
ReplyDeleteതിരിച്ചു കിട്ടാത്ത പഴയ ഓര്‍മ്മകള്‍...കൊള്ളാം.