2009 അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷമായിആഘോഷിക്കുകയാണല്ലോ. എന്തുകൊണ്ട് 2009 അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷമായി ആഘോഷിക്കുന്നു? മൂന്ന് ശാസ്ത്ര പ്രതിഭകളുടെ മഹത്തായ സംഭാവനക ളെക്കുറിച്ച് സ്മരിക്കുന്നതിനൊടൊപ്പം ഈവര്‍ഷം നാം ശാസ്ത്രപ്രചരണവര്‍ഷമായികൊണ്ടാടുകയാണ്.
ഗലീലിയൊ ഗലീലിയൊ തണ്റ്റെ ടെലിസ്കോപ്പിലൂടെ ആകാശനിരീക്ഷണംനടത്തിയതിണ്റ്റെ 400ാം വാര്‍ഷികമാണിത് . ആധുനിക ജ്യോതിശ്ശാസ്ത്രത്തിണ്റ്റെ പുതിയ പന്ഥാവിലേക്കാണ് അന്ന് അദ്ദേഹംടെലിസ്കോപ്പ് തിരിച്ചത് . അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നിറ ഞ്ഞ ജ്യോതിശ്ശാസ്ത്രശായെക്കുറിച്ച് ലോകത്തിന് ശാസ്ത്രീയമായ പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ ആ മഹാമനീഷിക്കു സാധിച്ചു. അ വിശ്വാസത്തോടെയും അമ്പരപ്പോടെയുമാണ് അന്ന് ഗലീലി യോയു ടെ പ്രവചനങ്ങള്‍ ലോകം ശ്രവിച്ചതെങ്കിലും തികച്ചും സത്യസന്ധവും ആധി കാരികവൂമായ വിവരണങ്ങള്‍ തന്നെയാണ് അവയെന്ന് ശാസ്ത്രലോകം പിന്നീട് കണ്ടെത്തി.
ചാള്‍സ് ഡാര്‍വിന്‍
ആധുനിക ശാസ്ത്രത്തിണ്റ്റെ പിതാവായി ഗണിക്കപ്പെടുന്ന ചാള്‍സ് ഡാര്‍വിന്‍ ജനിച്ചത് 1809-ലാണ്. വിഖ്യാതമായ പരിണാമ സിദ്ധാന്തത്തിണ്റ്റെഉപജ്ഞാതാവാണ് ഡാര്‍വിന്‍. 'ജീവജാലങ്ങളുടെ ഉല്‍പത്തി' എന്ന അദ്ദേഹത്തിണ്റ്റെ പ്രശസ്ത കൃതി പിറവി കൊണ്ടതിണ്റ്റെ 150ാം വാര്‍ഷികവും അദ്ദേഹത്തിണ്റ്റെ 200ാം ജന്‍മവാര്‍ഷികവും ഈ വര്‍ഷമാണ് . മാനവരാശിയെയും ജീവജാലങ്ങളെയും സംബന്ധിച്ച വിപ്ളവാത്മകമായകണ്ടുപിടുത്തങ്ങളാണ് ചാള്‍സ് ഡാര്‍വിന്‍ നടത്തിയത്.
ഹോമി ജെ ബാബ
ഇന്ത്യന്‍ ആണവ ഗവേഷണത്തിന് പുതിയ മുഖം നല്‍കിയശാസ്ത്രപ്രതിഭയാണ് ഹോമി ജെ ബാബ. അദ്ദേഹം ജനിച്ചത് 1909-ലാണ്. അപ്പോള്‍ 2009 അദ്ദേഹത്തിണ്റ്റെ ജന്‍മശതാബ്ദി വര്‍ഷവും കൂടിയാണ്
No comments:
Post a Comment