Saturday, July 31, 2010
Friday, July 30, 2010
അറിയിപ്പ് - ശ്രീ നാരായണജയന്തി സാഹിത്യ മത്സരങ്ങള്‍
ശ്രീ സി. ആര്‍ കേശവന്‍ വൈദ്യര്‍ സ്മാരക
ശ്രീ നാരായണജയന്തി സാഹിത്യ മത്സരങ്ങള്‍
നടത്തുന്നത്
2010 ആഗസ്ത് 14 ലേക്ക്
മാറ്റിയിരിക്കുന്നു.
വിശദവിവരങ്ങള്‍ക്കു സന്ദര്‍ശിക്കുക
അല്ലെങ്കില്‍
അല്ലെങ്കില്‍
ഫോണില്‍ ബന്ധപ്പെടുക
ഫോണ്‍നമ്പര്‍
0480 - 2831900
ദ്വിദിന സഹവാസ ക്യാമ്പ് തുടങ്ങി
എല്‍. പി. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് ഇരിങ്ങാലക്കുട എസ്. എന്‍. എല്‍. പി. സ്കൂളില്‍ ആരംഭിച്ചു. എസ്. എന്‍. റ്റി. റ്റി. ഐ. യിലെ അദ്ധ്യാപകവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് ഇന്നു രാവിലെ 9-30 ന് ശ്രീ പി. കെ. ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്‌തു. ശ്രീമതി എ. ബീനാബാലന്‍, കെ. അനിത , പി. വി. കവിത, പി. കെ. റീന, പി. എസ്. ബിജുന, എന്‍. ബി. ഗോള്‍ഡ, നിലീന എന്നിവര്‍ ക്യാമ്പിന് ആശംസകള്‍ അര്‍പ്പിച്ചു. 24 അദ്ധ്യാപകവിദ്യാര്‍ത്ഥികളും 31 എല്‍. പി. വിദ്യാര്‍ത്ഥികളും 15-ല്‍പ്പരം അദ്ധ്യാപകരും പങ്കെടുക്കുന്ന ഈ ക്യാമ്പ് 2010 ജൂലായ് 31 -ന് സമാപിക്കും.
Sunday, July 18, 2010
ഓണക്കവിത
പാലൊളി നിലാവ് ഉദിച്ചു വന്നേ ...
നല്ലൊരു തെന്നല്‍ നാണിച്ചു വന്നേ ...
പൂമരം കാവടിയാടി നിന്നേ ...
പൂക്കള്‍ കുണുങ്ങി ചിരിച്ചു നിന്നേ ...
തേനൂറ്റും വണ്ടുകള്‍ പാടി വന്നേ ...
പൂമ്പാറ്റകള്‍ പുത്തനുടുപ്പുകള്‍ അണിഞ്ഞു വന്നേ ...
അത്തവും മറ്റെട്ടു നാളുകളും ഓടി മറിഞ്ഞേ ...
കേരള മണ്ണില്‍ ഓണം വന്നേ ...
ഓണം വന്നോണം വന്നേ ...
കേരള മണ്ണില്‍ ഓണം വന്നേ ...
ഓണം വന്നോണം വന്നേ ...
+ + + + + + + + +
രചന
റോഷന്‍ വി. ആര്‍.
ക്ളാസ്സ് അഞ്ച്.
എസ്. എന്‍. എച്ച്. എസ്. ഇരിങ്ങാലക്കുട.
പുഞ്ചപ്പാടം
പുഞ്ചപ്പാടത്തെ പൂങ്കുയിലെ ...
പുന്നാര പാട്ടൊന്നു പാടാമോ ...
വിത്തു വിതച്ചിട്ട് ഒത്തിരിനാളായി ...
കൊയ്യാറായോ പൂങ്കുയിലെ ...
പുത്തരി കുത്തി അവിലുണ്ടാക്കി തിന്നാന്‍ ...
അപ്പാപ്പനൊത്തിരി മോഹമായി ...
പുത്തരി ചോറുണ്ണാന്‍ അയ്യയ്യോ ...
അമ്മാമ്മക്കൊത്തിരി മോഹമായി ...
എന്നുടെ മോഹം വരമ്പിലൂടങ്ങനെ ...
ഓടി കളിക്കാനാണല്ലോ ...
മീനും ഞണ്ടും പുല്‍ച്ചാടികളും ...
പക്ഷികള്‍ പറവകള്‍ പലതുണ്ട് ...
അവരുടെ മോഹം അയ്യയ്യോ ...
എത്രയും പെട്ടെന്ന് പാടത്തെത്താനാണല്ലോ ...
പുഞ്ചപ്പാടത്തെ പൂങ്കുയിലെ ...
പുന്നാര പാട്ടൊന്നു പാടാമോ ...
* * * * * * * * * * * * * * *
(കുഞ്ഞുകവിത)
രചന
പേള്‍ ജോണ്‍സണ്‍
ക്ളാസ്സ് അഞ്ച്.
എസ്. എന്‍. എച്ച്. എസ്. ഇരിങ്ങാലക്കുട.
തിത്തകം തിത്തകം തത്തമ്മ
പച്ചയുടുപ്പിട്ട തത്തമ്മ .
പിച്ച നടക്കുന്ന തത്തമ്മ
തിത്തെയ്യം കാട്ടിലെ തത്തമ്മ
അത്തിമരത്തിലെ തത്തമ്മ
തക്കാളി ചുണ്ടുള്ള തത്തമ്മ
തത്തിക്കളിക്കുന്ന തത്തമ്മ
തിത്തകം തിത്തകം തത്തമ്മ
***
(കുഞ്ഞു കവിത
രചന രേഷ്മ. കെ. എസ്. ,
ക്ളാസ്സ് അഞ്ച്.
എസ്. എന്‍. എച്ച്. എസ്. ഇരിങ്ങാലക്കുട. )
Saturday, July 17, 2010
CROSS WORD - 2
TRY THIS CROSS WORD.
IT WILL INCREASE YOUR WORD POWER.
WISH YOU ALL THE BEST.
TRY TO DO THESE CROSS WORDS . BEST OF LUCK
TRY TO DO THESE CROSS WORDS . BEST OF LUCK
Subscribe to:
Posts (Atom)