WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Friday, July 30, 2010

ദ്വിദിന സഹവാസ ക്യാമ്പ്‌ തുടങ്ങി

എല്‍. പി. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ്‌ ഇരിങ്ങാലക്കുട എസ്‌. എന്‍. എല്‍. പി. സ്കൂളില്‍ ആരംഭിച്ചു. എസ്‌. എന്‍. റ്റി. റ്റി. ഐ. യിലെ അദ്ധ്യാപകവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ്‌ ഇന്നു രാവിലെ 9-30 ന്‌ ശ്രീ പി. കെ. ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്‌തു. ശ്രീമതി എ. ബീനാബാലന്‍, കെ. അനിത , പി. വി. കവിത, പി. കെ. റീന, പി. എസ്‌. ബിജുന, എന്‍. ബി. ഗോള്‍ഡ, നിലീന എന്നിവര്‍ ക്യാമ്പിന്‌ ആശംസകള്‍ അര്‍പ്പിച്ചു. 24 അദ്ധ്യാപകവിദ്യാര്‍ത്ഥികളും 31 എല്‍. പി. വിദ്യാര്‍ത്ഥികളും 15-ല്‍പ്പരം അദ്ധ്യാപകരും പങ്കെടുക്കുന്ന ഈ ക്യാമ്പ്‌ 2010 ജൂലായ്‌ 31 -ന്‌ സമാപിക്കും.

No comments:

Post a Comment