പുഞ്ചപ്പാടത്തെ പൂങ്കുയിലെ ...
പുന്നാര പാട്ടൊന്നു പാടാമോ ...
വിത്തു വിതച്ചിട്ട് ഒത്തിരിനാളായി ...
കൊയ്യാറായോ പൂങ്കുയിലെ ...
പുത്തരി കുത്തി അവിലുണ്ടാക്കി തിന്നാന്‍ ...
അപ്പാപ്പനൊത്തിരി മോഹമായി ...
പുത്തരി ചോറുണ്ണാന്‍ അയ്യയ്യോ ...
അമ്മാമ്മക്കൊത്തിരി മോഹമായി ...
എന്നുടെ മോഹം വരമ്പിലൂടങ്ങനെ ...
ഓടി കളിക്കാനാണല്ലോ ...
മീനും ഞണ്ടും പുല്‍ച്ചാടികളും ...
പക്ഷികള്‍ പറവകള്‍ പലതുണ്ട് ...
അവരുടെ മോഹം അയ്യയ്യോ ...
എത്രയും പെട്ടെന്ന് പാടത്തെത്താനാണല്ലോ ...
പുഞ്ചപ്പാടത്തെ പൂങ്കുയിലെ ...
പുന്നാര പാട്ടൊന്നു പാടാമോ ...
* * * * * * * * * * * * * * *
(കുഞ്ഞുകവിത)
രചന
പേള്‍ ജോണ്‍സണ്‍
ക്ളാസ്സ് അഞ്ച്.
എസ്. എന്‍. എച്ച്. എസ്. ഇരിങ്ങാലക്കുട.
No comments:
Post a Comment