WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Thursday, November 04, 2010

കോസ്റ്റ്‌ - എസ്‌. എന്‍. ടി. ടി. ഐ. _ ജി. കെ. ക്വിസ്സ്‌ മാതൃകാ ചോദ്യങ്ങള്‍

ഇവയില്‍ നിന്നും ഒരു നിശ്ചിത ശതമാനം ചോദ്യങ്ങള്‍ അല്ലെങ്കില്‍ ഇതുപോലെയുള്ള ചൊദ്യങ്ങള്‍ ക്വിസ്സിണ്റ്റെ യോഗ്യതാ പര്‍വ്വ (Qualifying Round) ത്തില്‍ പ്രതീക്ഷിക്കാം. ഉണര്‍വ്വോടെ പ്രവര്‍ത്തിക്കൂ. ശ്രദ്ധയോടെ വിവരങ്ങള്‍ ശേഖരിക്കൂ. ഉത്സാഹത്തോടെ തയ്യാറെടുക്കുവിന്‍ . വിജയം നിങ്ങളുടേതാണ്‌.
വിജയാശംസകള്‍.
ഭാരതീയം
1. ദേശീയ ചിഹ്നത്തിണ്റ്റെ ചുവട്ടില്‍ ആലേഖനം ചെയ്തിട്ടുള്ള ആപ്തവാക്യം ഏതു ലിപിയിലാണ്‌?
2. ഭരതരത്നം ബഹുമതിയായി നലകുന്ന മെഡല്‍ ഏതു നിറമുള്ള റിബണ്‍ ഉപയോഗിച്ചാണ്‌ അണിയേണ്ടത്‌? തുടരും. ...
കേരളീയം
1. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകരിച്ചപ്പോള്‍ എത്ര ജില്ലകള്‍ ഉണ്ടായിരുന്നു?
2. പാതിരാമണല്‍ ഏതു കായലില്‍?
തുടരും. ...
പുരാണപര്‍വ്വം
1. മഹാഭാരതത്തില്‍ എത്ര പര്‍വ്വങ്ങള്‍ ഉണ്ട്‌?
2. മുഹമ്മദ്‌ നബിക്ക്‌ വെളിപാട്‌ നല്‍കിയ മാലാഖ ആര്‍?
3. ഗര്‍ഭ പാത്രത്തില്‍ കിടന്ന്‌ യുദ്ധതന്ത്രങ്ങള്‍ പഠിച്ച ഇതിഹാസ കഥാപാത്രം ആര്‍?
തുടരും. ...
ഗ്രന്ഥ പര്‍വ്വം
1. Wandering in Many Worlds എന്ന ഗ്രന്ഥം എഴുതിയ മലയാളി ആര്‍?
2. ഇ. എം. എസ്‌. നെ കേന്ദ്രമാക്കി എം. മുകുന്ദന്‍ എഴുതിയ നോവല്‍ ഏത്‌?
തുടരും. ...
മാദ്ധ്യമ വിചാരം
1. കേരളത്തില്‍ ഇന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളില്‍ ഏറ്റവും പഴക്കമുള്ളത്‌ ഏത്‌?
2. വാര്‍ത്തകള്‍ അവസാനിക്കുന്നില്ല (News never ends) എന്ന പ്രസ്താവനയോടെ വാര്‍ത്തകള്‍ അവസാനിപ്പിക്കുന്ന മലയാളം ടി. വി. ചാനലേത്‌?
തുടരും.
പുരസ്കാരപര്‍വ്വം
1. ഓസ്കാര്‍ അവാര്‍ഡിന്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ ചലചിത്രമേത്‌?
2. റൈറ്റ്‌ ലൈവ്‌ലിഹുഡ്‌ അവാര്‍ഡ്‌ ലഭിച്ച കേരള സംഘടന ഏത്‌?
തുടരും. ...
ലോകം
1. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ഉത്സവം ഏത്‌?
2. ലോകജനസംഖ്യയുടെ എത്ര ശതമാനം ഭാരതീയരാണ്‌?
തുടരും. ...
മലയാള സാഹിത്യം
1. തെരുവില്‍ മരണം. അജ്ഞാതജഢമായി മോര്‍ച്ചറിയില്‍. പ്രസിദ്ധനായ ഈ മലയാള കവി ആര്‍? 2. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം ഏത്‌?
തുടരും. ...
സമകാലികം
1. കേരളത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക്‌ എത്രാമത്തെ പൊതു തിരഞ്ഞെടുപ്പാണ്‌ ഈയിടെ നടന്നത്‌?
2. അമേരിക്കന്‍ പ്രസിഡണ്റ്റ്‌ ഒബാമ ഇന്ത്യയില്‍ ആദ്യം സന്ദര്‍ശിച്ച വിദ്യാലയം ഏത്‌?
തുടരും. ...
ഗണിത പര്‍വ്വം
1. ഏതു സംഖ്യയുടെ പന്ത്രണ്ടു ശതമാനമാണ്‌ നാല്‍പത്തിയെട്ട്‌?
2. "രാമാനുജന്‍ സംഖ്യ" രാമാനുജനോട്‌ ആദ്യമായി പറഞ്ഞതാര്‍?
തുടരും. ...
കവിതാപര്‍വ്വം
1. "ഉപ്പു നാം കുറുക്കണം ആരുവന്നെതിര്‍ക്കിലും അല്‍പവും കൊടുത്തിടാതെ കോപിയാതെ നില്‍ക്കണം. എന്ന വിപ്ളവ ഗാനത്തിണ്റ്റെ രചയിതാവ്‌ ആര്‍?
2. ഭാരതീയരേ, രണധീരരേ,സഹജരേ പാരതന്ത്യ്രത്തില്‍ നിന്നു പാലിപ്പിന്‍ മാതാവിനെ. ഏതു കവിതയില്‍ നിന്നുള്ള വരികളാണിവ?
തുടരും. ...
ദിന പര്‍വ്വം
1. ലോക മാതൃ ഭാഷാദിനം എന്ന്‌?
2. ലോക അദ്ധ്യാപകദിനം എന്നാണ്‌ ആചരിക്കുന്നത്‌?
തുടരും. ...

No comments:

Post a Comment