എണ്റ്റെ പിഞ്ചുവിരല്‍പ്പിടിച്ചറിവിണ്റ്റെ
പൂവാടിയിലേക്കെന്നെ ആനയിച്ചൊരെന്‍
ഗുരുനാഥനായ്, ഒരായിരം
ആദരവിണ്റ്റെ പൂമൊട്ടുകള്‍
കാഴ്ചയായ് ഏകുന്നു.
വിട ചൊല്ലുന്നൊരീവേളയില്‍
ഗുരുനാഥനുമപ്പുറം എന്‍
താതനായ്, ജനനിയായ്,
ജീവിത ദു:ഖവേളകളില്‍
എന്‍ പ്രിയ ചങ്ങാതിയായ്
എന്നുമെന്നരികില്‍ നന്‍മയായ്
എരിയുന്ന മണ്‍ചിരാതിന്‍ നാളമായ്
അണയാതെ അറിവിണ്റ്റെ പാതയില്‍
എന്നും വെളിച്ചമേകി പറന്നുയരുന്നൊരെന്‍
ഗുരുനാഥനായ് എന്നുമെന്‍ മനദാരില്‍
മാതൃകാശില്‍പമായ് വാഴുന്നൊരെന്‍ ഗുരുനാഥനായ്
എന്‍ അറിവിണ്റ്റെ പാതയില്‍
നന്‍മ വിതറുവാന്‍ വെമ്പുന്നൊ-
രെന്‍ ഗുരുനാഥണ്റ്റെ വചനങ്ങള്‍
എത്ര മധുരമെന്നോര്‍ക്കുന്നു ഞാനീ വേളയില്‍
എന്‍ പ്രാണന്‍ പരലോകത്തെത്തും വരെയും
എന്‍ മനദാരിലുണ്ടകുമീ
നന്‍മതന്‍ പ്രഭ തൂകുമീ ഗുരുനാഥണ്റ്റെ ചിത്രം.
*************
രചന അമൃത
********
No comments:
Post a Comment