Saturday, November 20, 2010
Friday, November 19, 2010
Congratulations to the Winners
| COST – SNTTI GK QUIZ RESULT | ||
| CONGRATULATIONS! | ||
| 1 | AKSHAY. N.L. SNVUPS THALIKULAM | FIRST |
| 2 | SRIYA SREENIVAS SHCGHS THRISSUR | SECOND |
| 3 | AKBARSHA. T. S. RCUPS KAIPAMANGALAM | THIRD |
| 4 | SANDRA LOY SHCGHS THRISSUR | THIRD |
| 5 | NITHUL. A. U. SNVUPS THALIKULAM | FOURTH |
| 6 | SASWAL. P. S. ST. JOSEPH’S UPS MATTATHUR | FOURTH |
| 7 | JISHNU BHARATHAN SKHSS ANANDAPURAM | FOURTH |
| 8 | SKHSS ANANDAPURAM | FIFTH |
| CONGRATS! CONGRATS!! CONGRATS!!! | ||
Friday, November 05, 2010
Thursday, November 04, 2010
കോസ്റ്റ് - എസ്. എന്‍. ടി. ടി. ഐ. _ ജി. കെ. ക്വിസ്സ് മാതൃകാ ചോദ്യങ്ങള്‍
ഇവയില്‍ നിന്നും ഒരു നിശ്ചിത ശതമാനം ചോദ്യങ്ങള്‍ അല്ലെങ്കില്‍ ഇതുപോലെയുള്ള ചൊദ്യങ്ങള്‍ ക്വിസ്സിണ്റ്റെ യോഗ്യതാ പര്‍വ്വ (Qualifying Round) ത്തില്‍ പ്രതീക്ഷിക്കാം. ഉണര്‍വ്വോടെ പ്രവര്‍ത്തിക്കൂ. ശ്രദ്ധയോടെ വിവരങ്ങള്‍ ശേഖരിക്കൂ. ഉത്സാഹത്തോടെ തയ്യാറെടുക്കുവിന്‍ . വിജയം നിങ്ങളുടേതാണ്.
വിജയാശംസകള്‍.
ഭാരതീയം
1. ദേശീയ ചിഹ്നത്തിണ്റ്റെ ചുവട്ടില്‍ ആലേഖനം ചെയ്തിട്ടുള്ള ആപ്തവാക്യം ഏതു ലിപിയിലാണ്?
2. ഭരതരത്നം ബഹുമതിയായി നലകുന്ന മെഡല്‍ ഏതു നിറമുള്ള റിബണ്‍ ഉപയോഗിച്ചാണ് അണിയേണ്ടത്? തുടരും. ...
കേരളീയം
1. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകരിച്ചപ്പോള്‍ എത്ര ജില്ലകള്‍ ഉണ്ടായിരുന്നു?
2. പാതിരാമണല്‍ ഏതു കായലില്‍?
തുടരും. ...
പുരാണപര്വ്വം
1. മഹാഭാരതത്തില്‍ എത്ര പര്‍വ്വങ്ങള്‍ ഉണ്ട്?
2. മുഹമ്മദ് നബിക്ക് വെളിപാട് നല്കിയ മാലാഖ ആര്?
3. ഗര്‍ഭ പാത്രത്തില്‍ കിടന്ന് യുദ്ധതന്ത്രങ്ങള്‍ പഠിച്ച ഇതിഹാസ കഥാപാത്രം ആര്?
തുടരും. ...
ഗ്രന്ഥ പര്‍വ്വം
1. Wandering in Many Worlds എന്ന ഗ്രന്ഥം എഴുതിയ മലയാളി ആര്?
2. ഇ. എം. എസ്. നെ കേന്ദ്രമാക്കി എം. മുകുന്ദന് എഴുതിയ നോവല്‍ ഏത്?
തുടരും. ...
മാദ്ധ്യമ വിചാരം
1. കേരളത്തില്‍ ഇന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് ഏത്?
2. വാര്‍ത്തകള്‍ അവസാനിക്കുന്നില്ല (News never ends) എന്ന പ്രസ്താവനയോടെ വാര്‍ത്തകള്‍ അവസാനിപ്പിക്കുന്ന മലയാളം ടി. വി. ചാനലേത്?
തുടരും.
പുരസ്കാരപര്‍വ്വം
1. ഓസ്കാര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ ചലചിത്രമേത്?
2. റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ് ലഭിച്ച കേരള സംഘടന ഏത്?
തുടരും. ...
ലോകം
1. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ഉത്സവം ഏത്?
2. ലോകജനസംഖ്യയുടെ എത്ര ശതമാനം ഭാരതീയരാണ്?
തുടരും. ...
മലയാള സാഹിത്യം
1. തെരുവില്‍ മരണം. അജ്ഞാതജഢമായി മോര്‍ച്ചറിയില്‍. പ്രസിദ്ധനായ ഈ മലയാള കവി ആര്? 2. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം ഏത്?
തുടരും. ...
സമകാലികം
1. കേരളത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് എത്രാമത്തെ പൊതു തിരഞ്ഞെടുപ്പാണ് ഈയിടെ നടന്നത്?
2. അമേരിക്കന്‍ പ്രസിഡണ്റ്റ് ഒബാമ ഇന്ത്യയില്‍ ആദ്യം സന്ദര്‍ശിച്ച വിദ്യാലയം ഏത്?
തുടരും. ...
ഗണിത പര്‍വ്വം
1. ഏതു സംഖ്യയുടെ പന്ത്രണ്ടു ശതമാനമാണ് നാല്പത്തിയെട്ട്?
2. "രാമാനുജന് സംഖ്യ" രാമാനുജനോട് ആദ്യമായി പറഞ്ഞതാര്?
തുടരും. ...
കവിതാപര്വ്വം
1. "ഉപ്പു നാം കുറുക്കണം ആരുവന്നെതിര്‍ക്കിലും അല്പവും കൊടുത്തിടാതെ കോപിയാതെ നില്‍ക്കണം. എന്ന വിപ്ളവ ഗാനത്തിണ്റ്റെ രചയിതാവ് ആര്?
2. ഭാരതീയരേ, രണധീരരേ,സഹജരേ പാരതന്ത്യ്രത്തില് നിന്നു പാലിപ്പിന്‍ മാതാവിനെ. ഏതു കവിതയില്‍ നിന്നുള്ള വരികളാണിവ?
തുടരും. ...
ദിന പര്‍വ്വം
1. ലോക മാതൃ ഭാഷാദിനം എന്ന്?
2. ലോക അദ്ധ്യാപകദിനം എന്നാണ് ആചരിക്കുന്നത്?
തുടരും. ...
Monday, November 01, 2010
Friday, October 22, 2010
ആദരാഞ്ജലികള്‍
എ. അയ്യപ്പന് - വേറിട്ട ജീവിതവും വേറിട്ട കവിതയുംപ്രശസ്ത മലയാളം കവി എ. അയ്യപ്പണ്റ്റെ ജീവിതത്തെയും കവിതയെയും അടിസ്ഥാനമാക്കി
തയ്യാറാക്കിയ ലേഖനം.
എ. അയ്യപ്പന് നാള് വഴി
ജനനം : 1949 ഒക്ടോബര്‍ 27 തിരുവനന്തപുരം ജില്ലയിലെ നേമം എന്ന സ്ഥലത്ത്
പിതാവ് : അറുമുഖം
മാതാവ് : മുത്തമ്മാള്‍
മരണം : 2010 ഒക്ടോബര്‍ 22 വിദ്യാഭ്യാസം : സ്കൂള്‍ വിദ്യാഭ്യാസം തിരുവനന്തപുരം ജില്ലയിലെ
വിദ്യാലയങ്ങളില്‍
തൊഴില്‍ : ട്യൂട്ടോറിയല്‍ അദ്ധ്യാപകന്, ജനയുഗത്തില്‍ പ്രൂഫ് റീഡര്‍, കല്പക പ്രിണ്റ്റേഴ്സില് മാനേജര്‍,
അക്ഷരം മാസികയുടെ നടത്തിപ്പുകാരന്, അന്തിമമായി കവി.
ആദ്യ രചന : "ഓണക്കാഴ്ച" ( കഥാസമാഹാരം ഒമ്പതില്‍ പഠിക്കുമ്പോള്‍ രചിച്ചത്)
ബലിക്കുറിപ്പുകള്‍ 1982
ചിത്തരോഗശുപത്രിയിലെ ദിനങ്ങള്‍ 1985
പ്രവാസിയുടെ ഗീതം 1989
ബുദ്ധനും ആട്ടിന്‍കുട്ടിയും 1990
മാളമില്ലാത്ത പാമ്പ് 1992
കറുപ്പ് 1995
വെയില് തിന്നുന്ന പക്ഷി 1997
ജയില്‍ മുറ്റത്തെ പൂക്കള്‍ 1998
കണ്ണ് 1999
ഗ്രീഷ്മവും കണ്ണീരും 2000
മുക്ത ചന്ദസ് 2000
മുറിവേറ്റ ശീര്‍ഷകങ്ങള്‍
തുടര്‍ന്നു വായിക്കുക
Wednesday, October 20, 2010
അറിയിപ്പ്
പ്രധാന അദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

എസ്. എന്‍. ടി. ടി. ഐ. പൊതുവിജ്ഞാന പ്രശ്നോത്തരി 2010 കോസ്റ്റ് ശ്രീധരപുരത്തിണ്റ്റെയും ഇരിങ്ങാലക്കുട എസ്. എന്‍. ടി. ടി. ഐ. യുടെയും സംയുക്താഭിമു്യത്തില് യു. പി. (ക്ളാസ്സ് 5, 6, 7) വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രശ്നോത്തരി (പൊതുവിജ്ഞാനം) മത്സരം സംഘടിപ്പിക്കുന്നു. ഒരു വിദ്യാലയത്തില്‍ നിന്നും 2 കുട്ടികള്‍ക്കു പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്ന കുട്ടികളുടെ പേരുവിവരം 2010 ഒക്ടോബര്‍ 30 ന് മുമ്പായി ഇരിങ്ങാലക്കുട എസ്. എന്‍. ടി. ടി. ഐ. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സരവിജയികള്‍ക്ക് റോളിംഗ് ട്രോഫികള്‍, സമ്മാനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കുന്നതാണ്.
മത്സരവേദി: ഇരിങ്ങാലക്കുട എസ്. എന്‍. ടി. ടി. ഐ. ഓഡിറ്റോറിയം.
മത്സരസമയം : 2010 നവംബര്‍ 16 ഉച്ചതിരിഞ്ഞ് 12 - 30 ന്
മത്സരത്തില്‍ താങ്കളുടെ വിദ്യാലയത്തില്‍ നിന്നും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക. മത്സരാര്‍ത്ഥികള്‍ ഭക്ഷണം കഴിച്ചു വരികയൊ, കൊണ്ടുവരികയൊ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ടി. ടി. ഐ. പ്രിന്‍സിപ്പാളുമായി ബന്ധപ്പെടുക.
ഫോണ്‍നമ്പര്‍ 0480-2831900 ( ഓഫീസ്)
0480-2755019 (വീട്)

Subscribe to:
Posts (Atom)


