WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Tuesday, January 19, 2010

ആത്മഹത്യ

ചിതറിവീണൊരാ
ചുവന്ന തുള്ളികള്‍
പകുതികൂമ്പിയ
മിഴിക്കിടാവുകള്‍
സഹസ്രദേഹങ്ങള്‍
കുനിഞ്ഞു ശോകത്തിന്‍
കടലു നീന്തുന്ന
കഠിനചിതങ്ങള്‍
തപിയ്ക്കയാണിവ
പഠിച്ച ശേഷമെന്‍
പ്രബുദ്ധ ചിന്തകള്‍
പറയുമാരോട്‌?
നരന്‍ നരഹത്യ
ഹൃദിസ്ഥമാക്കിയും
മുറിഞ്ഞ ദേഹങ്ങള്‍
പകുത്തു ഭക്ഷിച്ചും
ഇനിയുമെത്രയോ
വരണ്ട പാതകള്‍
നിസ്സംഗ മാനസം
ധരിച്ചു നീങ്ങവേ
ഗുരുവണിയുന്ന
കപടജ്ഞാനത്തില്‍
നരച്ച വസ്ത്രങ്ങള്‍
അഴിച്ചുവെയ്ക്ക നാം
മനുഷ്യരായിട്ടും
മൃതരാണെന്ന
തിരിച്ചറിവിണ്റ്റെ
തെളിച്ചത്തില്‍ നീറുക
എവിടെയായാലും ഇതുതന്നെ ലങ്ക
പിടയുന്നോരമ്മ വ്രണിത ഗാസയും
നടുപിളര്‍ന്നൊരു കൊടിയമിന്നലായ്‌
തിളച്ച ഭൂമിതന്‍ ഇരുട്ടില്‍ വീഴ്ക നാം.
* * * * * *
എസ്‌. എന്‍. എച്ച്‌. എസ്‌. ലെ
മുന്‍ അദ്ധ്യാപിക

ശ്രീമതി രാധിക സനോജ്‌

രചിച്ച കവിത.

പുതുവര്‍ഷപ്പുലരിയില്‍

പുതുവര്‍ഷപ്പുലരിയിലൊരായിരം
പുത്തന്‍ പ്രതിജ്ഞകളെടുക്കവേ . . .
വിസ്മരിക്കട്ടെ ഞാന്‍ പഴയ പ്രതിജ്ഞകള്‍
പഴയൊരാദര്‍ശത്തിന്‍ സ്മരണകളൊക്കെയും
വിസ്മരിക്കട്ടെ ഞാന്‍ ജീവിതവല്ലിയില്‍
തിന്‍മയായെത്തിയ ചില്ലകളൊക്കെയും
വിസ്മരിക്കട്ടെ ഞാന്‍ ചേതനയറ്റു പോ-
യെന്‍ പ്രിയ ബന്ധുക്കളെയൊക്കെയും
വിസ്മരിക്കട്ടെ ഞാനെന്‍ മനോമണ്ഡലം
കുത്തിനോവിച്ച കര്‍മ്മഫലങ്ങളെ.

പുത്തന്‍ പ്രതിജ്ഞകള്‍ പുത്തന്‍ പ്രതീക്ഷകള്‍
പുത്തനാം മോഹത്താലെന്‍ മനം പൂക്കവേ
അറിയുന്നു ഞാന്‍, കഴിവിലൊന്നിനും
അലകളാലംകൃതമായൊരെന്‍ മനത്തിന്‌
ജീവിതമാം ചെറുപാലത്തിലൂടെ നാം
കാണാക്കയങ്ങള്‍ താണ്ടുവാന്‍ നീങ്ങീടുമ്പോള്‍
വിസ്മരിക്കുന്നൂ നാമോരോ പ്രതിജ്ഞയും
പ്രജ്ഞ നശിച്ച പുതുവര്‍ഷപ്പുലരിയും
പിന്നെയും പുലരികള്‍ പ്രതിജ്ഞകള്‍ പ്രതീക്ഷകള്‍
ജീവിത നൌക തന്‍ പുത്തനാം പ്രതീക്ഷകള്‍
* * * * * * * * * * *


എസ്‌. എന്‍. എച്ച്‌. എസ്സ്‌. ലെ
ഭൌതികശാസ്ത്രം അദ്ധ്യാപിക
ശ്രീമതി കെ. മായ
രചിച്ച
കവിത.

വെണ്ടക്ക മണവാളന്‍



വെണ്ടക്ക മണവാളന്‍ പണ്ടൊരിക്കല്‍
കണ്ടത്തില്‍ നിന്നു ഒളിച്ചോടി
അതുവഴി വന്നൊരു കുടവയറന്‍
മണവാളനെപിടിച്ച്‌ മുറിച്ചു ചട്ടിയിലാക്കി
ഊണിനു കൂട്ടാന്‍ സാമ്പാറാക്കി.




എസ്‌. എന്‍. എല്‍. പി. എസ്‌. ലെ
നാലാം ക്ളാസ്സുകാരി
എം. ആര്‍. രോഷിനി
രചിച്ച കവിത

വള്ളത്തോളിണ്റ്റെ കവിത

സല്‍ക്കീര്‍ത്തി ചന്ദ്രിക
പേശലായ്യുര്‍വ്വേദ വിജ്ഞാനശാലിയാം
കേശവവൈദ്യണ്റ്റെ സല്‍ക്കീര്‍ത്തി ചന്ദ്രികേ
ആശകള്‍തോറും പറിക്ക നറുമണം
വീശുന്നൊരത്ഭുത ചന്ദ്രികയായി നീ -

കണ്ണുനീര്‍ കണങ്ങള്‍

കണ്ണുനീര്‍ കണങ്ങളെ
കവിതകളാക്കിയ
ഒരു ദീപനാളം നീ
പകര്‍ന്നു തരുക നിന്‍
ശുദ്ധമാം കാന്തി
ചൊരിയുക നിന്‍ നന്‍മയാം
പ്രകാശം ഈ ഭരത മക്കളില്‍
അറിയുക ദീപമേ നീ
നിന്‍ കര്‍ത്തവ്യം
കാത്തരുളുക ഈ പ്രപഞ്ച ഭൂമിയെ
കാത്തു രക്ഷിക്ക ഈ മാനവ മക്കളെ
* * * * * * * * * * * *
കവിത
സജീഷ്‌. വി. എച്ച്‌.
ക്ളാസ്സ്‌ 10/2008-2009

FLYING FIRE

When I got up from the bed,
The time was 3 O' clock.
My mom, to me said,
Hear the news, my head broke.

Grandma was my childish friend
Who had become ill,
Then people came and found,
She was lying in chill.

Focusing to the blue sky,
Going up in a flame,
Like a pigeon going to fly,
It makes me god's game.
(POEM BY MALAVIKA T. R., XII, 2008-2009)

ദേശീയ പെണ്‍കുഞ്ഞു ദിനാചരണം 2010

( അറിയിപ്പ്‌ )



വര്‍ഷത്തെ

ദേശീയ പെണ്‍കുഞ്ഞു ദിനാചരണത്തിണ്റ്റെ ഭാഗമായി
ഇരിങ്ങാലക്കുട എസ്‌. എന്‍. ടി. ടി. ഐ. യില്‍

വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 2010 ശനിയാഴ്ച രാവിലെ 10 മണിക്ക്‌
ദിനാചരണ പരിപാടികള്‍ ആരംഭിക്കും.
വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.
ബോധവത്കരണക്ളാസ്സുകള്‍, സ്ളൈഡ്ഷോ , സെമിനാര്‍, .......
പരിപാടികളുടെ പട്ടിക നീളുന്നു.
വിശദാംശങ്ങള്‍
www.snttiijk.com
ല്‍ ലഭ്യമാണ്‌.
ദേശീയ പെണ്‍കുഞ്ഞു ദിനാചരണത്തിലേക്ക്‌
ഏവര്‍ക്കും സ്വാഗതം.