ചിതറിവീണൊരാ
ചുവന്ന തുള്ളികള്‍
പകുതികൂമ്പിയ
മിഴിക്കിടാവുകള്‍
സഹസ്രദേഹങ്ങള്‍
കുനിഞ്ഞു ശോകത്തിന്‍
കടലു നീന്തുന്ന
കഠിനചിതങ്ങള്‍
തപിയ്ക്കയാണിവ
പഠിച്ച ശേഷമെന്‍
പ്രബുദ്ധ ചിന്തകള്‍
പറയുമാരോട്?
നരന്‍ നരഹത്യ
ഹൃദിസ്ഥമാക്കിയും
മുറിഞ്ഞ ദേഹങ്ങള്‍
പകുത്തു ഭക്ഷിച്ചും
ഇനിയുമെത്രയോ
വരണ്ട പാതകള്‍
നിസ്സംഗ മാനസം
ധരിച്ചു നീങ്ങവേ
ഗുരുവണിയുന്ന
കപടജ്ഞാനത്തില്‍
നരച്ച വസ്ത്രങ്ങള്‍
അഴിച്ചുവെയ്ക്ക നാം
മനുഷ്യരായിട്ടും
മൃതരാണെന്ന
തിരിച്ചറിവിണ്റ്റെ
തെളിച്ചത്തില്‍ നീറുക
എവിടെയായാലും ഇതുതന്നെ ലങ്ക
പിടയുന്നോരമ്മ വ്രണിത ഗാസയും
നടുപിളര്‍ന്നൊരു കൊടിയമിന്നലായ്
തിളച്ച ഭൂമിതന്‍ ഇരുട്ടില്‍ വീഴ്ക നാം.
* * * * * *
എസ്. എന്‍. എച്ച്. എസ്. ലെ
മുന്‍ അദ്ധ്യാപിക
ചുവന്ന തുള്ളികള്‍
പകുതികൂമ്പിയ
മിഴിക്കിടാവുകള്‍
സഹസ്രദേഹങ്ങള്‍
കുനിഞ്ഞു ശോകത്തിന്‍
കടലു നീന്തുന്ന
കഠിനചിതങ്ങള്‍
തപിയ്ക്കയാണിവ
പഠിച്ച ശേഷമെന്‍
പ്രബുദ്ധ ചിന്തകള്‍
പറയുമാരോട്?
നരന്‍ നരഹത്യ
ഹൃദിസ്ഥമാക്കിയും
മുറിഞ്ഞ ദേഹങ്ങള്‍
പകുത്തു ഭക്ഷിച്ചും
ഇനിയുമെത്രയോ
വരണ്ട പാതകള്‍
നിസ്സംഗ മാനസം
ധരിച്ചു നീങ്ങവേ
ഗുരുവണിയുന്ന
കപടജ്ഞാനത്തില്‍
നരച്ച വസ്ത്രങ്ങള്‍
അഴിച്ചുവെയ്ക്ക നാം
മനുഷ്യരായിട്ടും
മൃതരാണെന്ന
തിരിച്ചറിവിണ്റ്റെ
തെളിച്ചത്തില്‍ നീറുക
എവിടെയായാലും ഇതുതന്നെ ലങ്ക
പിടയുന്നോരമ്മ വ്രണിത ഗാസയും
നടുപിളര്‍ന്നൊരു കൊടിയമിന്നലായ്
തിളച്ച ഭൂമിതന്‍ ഇരുട്ടില്‍ വീഴ്ക നാം.
* * * * * *
എസ്. എന്‍. എച്ച്. എസ്. ലെ
മുന്‍ അദ്ധ്യാപിക
ശ്രീമതി രാധിക സനോജ്
രചിച്ച കവിത.
No comments:
Post a Comment