ഡോ. സി. കെ. രവി
ചെയര്‍മാന്‍,
എസ്. എന്‍. ചന്ദ്രിക എഡുക്കേഷണല്‍ ട്രസ്റ്റ്
ലോകാദരണീയനായിരുന്ന ശ്രീ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ അഭിപ്രായത്തില്‍ വിദ്യാഭ്യാസത്തിണ്റ്റെ ലക്ഷ്യം കുട്ടികള്‍ക്ക് അറിവുണ്ടാക്കുകയെന്നതിനോടൊപ്പം അവരുടെ മനസ്സിണ്റ്റെ സമഗ്രമായ വളര്‍ച്ചയും കൂടിയാണ്. ഈ ലക്ഷ്യപ്രാപ്തി ഉണ്ടായാല്‍ മാത്രമേ സമൂഹത്തിനോടൂം വീടിനോടും അവനവനോടുതന്നെയും പ്രതിബദ്ധതയുള്ള നല്ല പൌരന്‍മാരും, നല്ല മനുഷ്യരും ഉണ്ടാവുകയുള്ളു. അറിവുണ്ടാക്കാന്‍ ഏകസാധനയോടെ എങ്ങനെ പഠിക്കുന്നുവോ, അതുപോലെത്തന്നെ സാഹിത്യമുള്‍പ്പെടെയുള്ള കലകളിലും, മറ്റു പാഠ്യേതര വിഷയങ്ങളിലും പ്രാവീണ്യം സമ്പാദിക്കുവാനുള്ള ശ്രമം വേണം. സര്‍ഗ്ഗാത്മക പ്രവൃത്തികള്‍ ജീവിതത്തിണ്റ്റെ ഭാഗമാകണം. അല്ലാതെ താത്കാലികമായ ഒരാവേശത്തിണ്റ്റെ പ്രകടനമായി അവസാനിക്കരുത് അവ. എല്ലാവര്‍ക്കും എല്ലാകാര്യത്തിലും പ്രാവീണ്യരാകുവാന്‍ സാദ്ധ്യമായി എന്നുവരില്ല. പക്ഷേ, തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലേക്കെത്താനുള്ള പരാജയബോധമില്ലാത്ത നിരന്തരമായ ശ്രമമാണ് പ്രധാനം. ആ ശ്രമം - സാധന - തന്നെ നിങ്ങളെ ഉന്നതങ്ങളിലേക്ക് കൊണ്ടുപോകും . അക്ഷീണമായ ആ ശ്രമത്തിലും ജീവിതത്തില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന എല്ലാ തുറകളിലും വിജയവും , സന്തോഷവും ഉണ്ടാകുമാറാകട്ടെ . അറിവും അന്‍പും ദയയും സമൂഹത്തില്‍ പരത്തുന്ന മാര്‍ഗ്ഗദീപങ്ങളാകാന്‍ നിങ്ങളോരോരുത്തരേയും ശ്രീനാരായണ ഗുരു അനുഗ്രഹിക്കട്ടെ.
No comments:
Post a Comment