കവിത 
പി. ആര്‍. രജിത 
നടക്കാനിനിയുമേറെയുണ്ട് - 
താങ്ങുവാന്‍ കാതങ്ങളിപ്പഴും ബാക്കിയാണ് - 
പക്ഷെ വയ്യ ! പിന്നിട്ട നാളുകള്‍, ദുരന്തങ്ങള്‍ 
ഈ വഴിയില്‍ ഇനിയുമെത്രയെത്ര കാഴ്ചകള്‍ ? 
പാതിവഴിയിലേറെയും കണ്ണടച്ചും 
പിന്നെയെന്‍ നാവിനെ കെട്ടിയിട്ടും 
തലയും കാലും മൂടുന്ന നീളന്‍ കുപ്പായത്തിണ്റ്റെ 
ഉള്ളറകളിലഭയമന്വേഷിച്ചു ഞാന്‍! 
എനിക്കു മുകളില്‍ റാഞ്ചിപ്പറക്കുന്ന 
കഴുകന്‍ കണ്ണുകള്‍ പലതും കണ്ടില്ലെന്നു വച്ചു! 
പ്രലോഭനങ്ങള്‍ക്കും ആഭാസശരങ്ങള്‍ക്കും മുന്നില്‍ 
ഇവിടെയെനിക്കായുധങ്ങളില്ലയിരുന്നു; 
ഉണ്ടായിരുന്നെങ്കില്‍ കൂടി അവയെനിക്കന്യമായിരുന്നു. 
ഈ നഗരത്തിണ്റ്റെ തിരക്കുള്ള വീഥികളില്‍ 
ഇരുട്ടുമൂടിയ കെട്ടിടത്തിണ്റ്റെ ഇടനാഴിയില്‍ 
എവിടെയോ അമര്‍ത്തിയ തേങ്ങലുകളും 
അവയ്ക്കുമുകളില്‍ നിയമത്തിണ്റ്റെ അട്ടഹാസവും 
ഇവിടെ.................... 
ചുണ്ടില്‍ ചായവും കണ്ണില്‍ പുഞ്ചിരിയുമായി 
പകലുകളവസാനിക്കുന്നു; വീണ്ടും രാത്രി - 
പേടിപ്പെടുത്തുന്ന നിലാവെളിച്ചത്തിന്‍ 
കീറിയ ഉടുപുടവകള്‍ എണ്റ്റെ നാടിനെ മലിനമാക്കുന്നു. 
വയ്യ!.... ഇനിയുമിവിടെയിങ്ങനെ 
നിര്‍ജ്ജീവമായൊരു മാംസപിണ്ഡമായി- 
കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേള്‍ക്കാതെ- 
ഒച്ചിനെപ്പോലെയെണ്റ്റെ പുറന്തോടിനുള്ളിലേ- 
ക്കുള്‍ വലിഞ്ഞ്, തന്നെ താന്‍ ശപിച്ചും 
വെന്തുരുകിയും, വീണ്ടുമീ യാത്ര തുടരുവാന്‍! 
ഇവിടെ ഞാനശക്‌തയാകുന്നു; 
എണ്റ്റെ സര്‍വ്വ നാഡികള്‍ക്കും തളര്‍ച്ച ബാധിക്കുന്നു .... 
ഈ പാതി വഴിയില്‍, എന്തു വേണമെന്നറിയാതെ 
ഇവിടെ ഞാന്‍ നിറുത്തട്ടെ !! 
*                                    *                                                    *                                *
കവിത 
പി. ആര്‍. രജിത 
 ടി. ടി. സി.
2006 -    2008   ബാച്ച് വിദ്യാര്‍ത്ഥിനി.
 ഇപ്പോള്‍ ബിരുദപഠനം തുടരുന്നു. 
No comments:
Post a Comment