കഥ
അലന്‍ വിത്സന്‍ പി.
ഒരിക്കല്‍ ഒരു ഗുരു ശിഷ്യന്‍മാരെ ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കുകയായിരുന്നു. അവനായിരുന്നു ഏറ്റവും മികച്ച ശിഷ്യന്‍. അവന്‍ വളരെ ശ്രദ്ധയോടുകൂടി അരിയിലെ കല്ലുകള്‍ കളഞ്ഞു. അരി വേവിച്ചു ചോറാക്കി. പാത്രം കഴുകി. പാത്രത്തില്‍ ചോറും കറികളും എടുത്തു. ചോറുരുട്ടി ഉരുള വായിലേക്കിടാനാഞ്ഞു.
പെട്ടെന്ന് ഗുരു പറഞ്ഞു: ഉരുള തനി ഗോളമാകണം. ആരം എല്ലായിടത്തും തുല്യമാകണം.
അവന്‍ ഉരുളയെടുത്ത് അളന്നുനോക്കി. ആരം ശരിയായിട്ടില്ല. അവന്‍ ഉരുള ഉരുട്ടല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കാലം കടന്നു പോയി. മറ്റു ശിഷ്യന്‍മാര്‍ ഗുരുകുലം വെടിഞ്ഞു. അവന്‍ വീണ്ടും ചോറുരുള ഉരുട്ടി നോക്കി. ശരിയാകുന്നില്ല. അങ്ങനെ ചൊറുരുള ഉരുട്ടി, ഉരുട്ടി ആരം ഒരിക്കലും ശരിയാകാതെ പട്ടിണി കിടന്നവന്‍ മരിച്ചു.
++++++++++++++++++++++++++++++++++++++++++++++++++++++++
അലന്‍ വിത്സന്‍ പി.
XIIA - S. N. H. S. S.
No comments:
Post a Comment