WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Tuesday, January 26, 2010

കുട്ടികളുടെ രാജ്യം

ലേഖനം

ബിപിന്‍ കുമാര്‍. ടി. പി.

ഇന്ത്യ എണ്റ്റെ രജ്യമാണ്‌. എല്ലാ ഇന്ത്യക്കാരും എണ്റ്റെ സഹോദരീ സഹോദരന്‍മാരാണ്‌. ഞാന്‍ എണ്റ്റെ രാജ്യത്തെ സ്നേഹിക്കുന്നു. ...... ഇങ്ങനെയാണ്‌ നമ്മുടെ കുട്ടികളുടെ അദ്ധ്യയനവര്‍ഷം അരംഭിക്കുന്നത്‌. സത്യത്തില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന വിദ്യാര്‍ത്ഥിയും അത്‌ ഏറ്റു ചൊല്ലുന്ന വിദ്യാര്‍ത്ഥികളും അതില്‍ അച്ചടക്കം കണ്ടെത്തുന്ന അദ്ധ്യാപകരും ആ പ്രതിജ്ഞയുടെ സത്ത്‌ എത്രമാത്രം ഉള്‍ക്കൊണ്ടിട്ടുണ്ട്‌ എന്ന്‌ 2008 നവംബര്‍ 26_ ആം തിയ്യതിയിലെ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ നിന്നും നമുക്ക്‌ മനസ്സിലാകും. ആ ആക്രമണത്തില്‍ നമ്മുടെ കൊച്ചുകേരളമെന്ന്‌ നാം കരുതുന്ന , വലിയ സംസ്കാരത്തിണ്റ്റെ , വിദ്യാഭ്യാസത്തിണ്റ്റെ, അറിവിണ്റ്റെ നേര്‍ക്കാഴ്ചകളെന്ന്‌ വിശ്വസിക്കുന്ന നമ്മുടെ കേരളത്തിലെ കുട്ടികളാണ്‌ ചുക്കാന്‍ പിടിച്ചത്‌ എന്ന വാര്‍ത്ത നമ്മളില്‍ യാതൊരു നടുക്കവും സൃഷ്ടിച്ചില്ല എന്നത്‌ ഒരു സത്യമാണ്‌.

പക്ഷെ ഒരു മാതാവ്‌ സ്വന്തം രാജ്യത്തിണ്റ്റെ മാനം കാക്കാന്‍, നമ്മുടെയെല്ലാം അഭിമാനത്തിണ്റ്റെ കളങ്കം കണ്ണുനീര്‍ക്കൊണ്ട്‌ കഴുകി ചൊല്ലിയ പ്രതിജ്ഞയുടെ അന്തസ്സ്‌ ഉയര്‍ത്തുന്നു.
"മനുഷ്യനുവേണ്ടി ദുരിതങ്ങള്‍ സൃഷ്ടിച്ച ഈശ്വരന്‍ തണ്റ്റെ ദയാവായ്പിനാല്‍ കണ്ണുനീര്‍ സൃഷ്ടിച്ചു..... കണ്ണുനീര്‍ ഒരിക്കലും ദുഃത്തെ കഴുകികളയുന്നില്ല. മാലിന്യങ്ങളൊഴിച്ചു ദുഃത്തെ പവിത്രീകരിക്കുന്ന കണ്ണുനീര്‍ എണ്റ്റെ രാജ്യത്തെ ഒറ്റിക്കൊടുത്ത ഹീനവും നീചവുമായ പ്രവൃത്തി ചെയ്‌ത ഒരു മകനെ പ്രസവിച്ചു എന്ന കുറ്റത്തിന്‌ എണ്റ്റെ കണ്ണൂകള്‍ക്കും ഹൃദയത്തിനും അവകാശപ്പെട്ടതല്ല. ആക്രമണത്തില്‍ മരിച്ച മക്കളെയോര്‍ത്ത്‌ വിലപിക്കുന്ന അമ്മമാരെപ്പോലെ, സ്വന്തം മകനെ മനസ്സാ ഹനിച്ച ഒരമ്മക്ക്‌ വിലപിക്കുവാന്‍ കഴിയുമോ? ... ആ വിലാപം ഒരു മനുഷ്യനും വിധിക്കും സഹിക്കുകയില്ല. "
രാജ്യത്തെ ഒറ്റുകൊടുത്ത മകണ്റ്റെ മൃതശരീരം പോലും ഒരു നോക്കു കാണേണ്ട എന്നു പറഞ്ഞ ആ അമ്മയുടെ വാക്കുകള്‍ ഏതെങ്കിലും കുട്ടികളെ നൊമ്പരപ്പെടുത്തിയോ? അല്ലെങ്കില്‍ ആ വാക്കുകളുടെ അര്‍ത്ഥം നമ്മുടെ കുട്ടികള്‍ക്ക്‌ മനസ്സിലായോ?
ഒറ്റ ചോദ്യം : നമ്മുടെ കുട്ടികള്‍ എന്തെ ഇങ്ങനെ ആയത്‌?
ഉത്തരം എല്ലാവരുടെയും നാവിന്‍തുമ്പത്തുണ്ട്‌, കൊച്ചുകുട്ടികളുടേതടക്കം. അവര്‍ പറയും: ഞങ്ങളിങ്ങനെ ആയതല്ല. ഞങ്ങളെ 'നിങ്ങള്‍' ഇങ്ങനെ ആക്കിയതാണ്‌. കെ പി എ സി യുടെ പഴയ നാടകത്തിണ്റ്റെ പേര്‍ പറയുന്ന ലാഘവത്തോടെ കുട്ടികള്‍ പറയും: 'ഞങ്ങളിങ്ങനെ ആയതല്ല. ഞങ്ങളെ നിങ്ങള്‍ ഇങ്ങനെ ആക്കിയതാണ്‌. '
ഇനിയാണ്‌ ചോദ്യം. ഈ 'നിങ്ങള്‍' ആരാണ്‌?
നമുക്ക്‌ പരസ്പരം ഉത്തരം പറയാം:-
നിങ്ങള്‍ എന്നത്‌ കുടുംബം!
അല്ല, അദ്ധ്യാപകര്‍!!
അതുമല്ല, ഇന്നത്തെ പഠനരീതി!!!
അല്ലല്ല, സമൂഹം - മതം!!!!!
ഇതൊന്നുമല്ല, ഭരണപക്ഷവും പ്രതിപക്ഷവും!!!!!
ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞ്‌ ദീര്‍ഘശ്വാസം വിട്ട്‌ നാം തിരിഞ്ഞ്‌ നോക്കുമ്പോള്‍ മൂര്‍ച്ചയേറിയ ആയുധവുമായി നമുക്കു നേരെ ഉന്നം പിടിച്ച്‌ നില്‍ക്കുന്ന പുതിയ തലമുറയെയാണ്‌ നാം കാണുന്നത്‌.
+++++++++++++++++++++++++++++
ലേഖനരചയിതാവ്‌
ബിപിന്‍കുമാര്‍ ടി. പി.
കലാസാംസ്കാരികമണ്ഡലങ്ങളിലെ സജീവ സാന്നിദ്ധ്യം.
നാടക രംഗമാണ്‌ കൂടുതല്‍ ഇഷ്ടം.
ടി. പി. ഇപ്പോള്‍
ഇരിങ്ങാലക്കുട
എസ്‌. എന്‍. എച്ച്‌ . എസ്‌. എസ്‌. ല്‍
സേവനം അനുഷ്ഠിക്കുന്നു.

No comments:

Post a Comment