പുതുവര്‍ഷപ്പുലരിയിലൊരായിരം
പുത്തന്‍ പ്രതിജ്ഞകളെടുക്കവേ . . .
വിസ്മരിക്കട്ടെ ഞാന്‍ പഴയ പ്രതിജ്ഞകള്‍
പഴയൊരാദര്‍ശത്തിന്‍ സ്മരണകളൊക്കെയും
വിസ്മരിക്കട്ടെ ഞാന്‍ ജീവിതവല്ലിയില്‍
തിന്‍മയായെത്തിയ ചില്ലകളൊക്കെയും
വിസ്മരിക്കട്ടെ ഞാന്‍ ചേതനയറ്റു പോ-
യെന്‍ പ്രിയ ബന്ധുക്കളെയൊക്കെയും
വിസ്മരിക്കട്ടെ ഞാനെന്‍ മനോമണ്ഡലം
കുത്തിനോവിച്ച കര്‍മ്മഫലങ്ങളെ.
പുത്തന്‍ പ്രതിജ്ഞകള്‍ പുത്തന്‍ പ്രതീക്ഷകള്‍
പുത്തനാം മോഹത്താലെന്‍ മനം പൂക്കവേ
അറിയുന്നു ഞാന്‍, കഴിവിലൊന്നിനും
അലകളാലംകൃതമായൊരെന്‍ മനത്തിന്
ജീവിതമാം ചെറുപാലത്തിലൂടെ നാം
കാണാക്കയങ്ങള്‍ താണ്ടുവാന്‍ നീങ്ങീടുമ്പോള്‍
വിസ്മരിക്കുന്നൂ നാമോരോ പ്രതിജ്ഞയും
പ്രജ്ഞ നശിച്ച പുതുവര്‍ഷപ്പുലരിയും
പിന്നെയും പുലരികള്‍ പ്രതിജ്ഞകള്‍ പ്രതീക്ഷകള്‍
ജീവിത നൌക തന്‍ പുത്തനാം പ്രതീക്ഷകള്‍
* * * * * * * * * * *
എസ്. എന്‍. എച്ച്. എസ്സ്. ലെ
ഭൌതികശാസ്ത്രം അദ്ധ്യാപിക
ശ്രീമതി കെ. മായ
രചിച്ച
കവിത.
No comments:
Post a Comment