ലേഖനം
സനോജ് എം. ആര്‍.
തൃശ്ശൂര്‍ ജില്ലയിലെ കൊടകരയില്‍ പ്രസിദ്ധമായ പൂനിലാര്‍ക്കാവ് ക്ഷേത്രം. ക്ഷേത്രത്തിന് വലതു വശത്തേക്കുള്ള ചെരു വഴിയിലൂടെ കുറച്ചു ദൂരം പോയാല്‍ പണ്ടെന്നോ കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത ആദി ആന്ധ്രാക്കാരുടെ, കുംഭാരന്‍മാരുടെ വാസസ്ഥലമായി. അവിടെ എണ്‍പതിലേറെ കുംഭാരകുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അവരുടെ കുലദൈവമായ മാരിയമ്മയുടെ കോവിലും അടുത്തു കാണാം.
ഈ നാടോടി ജനത ഇവിടെ എത്തി താമസം തുടങ്ങിയിട്ട് എത്രകാലമായെന്ന് അവര്‍ക്കു തന്നെ അറിയില്ല. അവരുടെ വാസസ്ഥലങ്ങള്‍ ആന്ധ്രയില്‍ നിന്ന് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വ്യാപിച്ചിട്ടുണ്ട്. രാജഭരണകാലത്ത് മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കേരളത്തിലേക്ക് കൊണ്ടുവന്നതാണിവരെ. അന്ന് കൂലിയില്ല. പലപ്പോഴും ഭക്ഷണം മാത്രമാണ് കൂലി. ഗ്രാമജീവിതത്തില്‍ ഓരോ ചെറിയ പ്രദേശത്തേയും തറകള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. മാഞ്ചേരി, പെണങ്ങന്നൂര്‍ക്കാവ് പേരാമംഗലം, വെങ്ങിണിശ്ശേരി എന്നിങ്ങനെ നാലുതറകളിലായാണ് ആദ്യകാലത്ത് ഇവര്‍ താമസിച്ചിരുന്നത്. ഇന്ന് ഈ കുടുംബങ്ങളില്‍ ഭൂരിഭാഗവും അവരുടെ കുലത്തൊഴില്‍ ചെയ്യാന്‍ നിവൃത്തിയില്ലാത്തവരായിരിക്കുന്നു. ആറോളം കുടുംബങ്ങള്‍ മാത്രമാണ് ഇന്നിവിടെ മണ്‍പാത്ര നിര്‍മ്മാണത്തില്‍ തുടരുന്നുള്ളു.
കാലത്തിണ്റ്റെ മാറ്റങ്ങള്‍ അവ്രുടെ തൊഴിലില്‍ കരിനിഴല്‍ വീഴ്ത്തി. മണ്ണ് കിട്ടാനില്ല. പാത്രനിര്‍മ്മാണത്തിന് വേണ്ട വിറക്, വൈക്കോല്‍ എല്ലാത്തിനും തീവിലയായി. സ്റ്റീല്‍ പാത്രങ്ങളും അലുമിനിയം പാത്രങ്ങളും അടക്കിവാഴുന്ന വിപണിയില്‍ മണ്‍പാത്രങ്ങള്‍ കാഴ്ചവസ്ഥുക്കളാവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.കുംഭ മാസത്തില്‍ നടത്തേണ്ട മാരിയമ്മയുടെ ഉത്സവം പോലും മുടങ്ങുന്ന അവ്സ്ഥയാണിന്നവര്‍ക്ക് . ദേവി തണ്റ്റെ പ്രജകളോട് പ്രസാദിക്കാതായിരിക്കുന്നു. പുരുഷന്‍മാര്‍ തങ്ങളുടെ കുലത്തൊഴില്‍ ഉപേക്ഷിച്ച് കാവടിയാട്ടത്തിനും കൂലിപ്പണിക്കും പോയിത്തുടങ്ങി, സ്‌ത്രീകളാകട്ടെ വീട്ടുവേലയ്‌ക്കും. ( തുടരും )
എസ്. എന്‍. ടി. ടി. ഐ. ലെ
മുന്‍ അദ്ധ്യാപകനാണ്
ശ്രീ സനോജ് എം. ആര്‍.
ഇപ്പോള്‍ ഗവര്‍മെണ്റ്റ് സര്‍വ്വീസില്‍
അദ്ധ്യാപകനായി തുടരുന്നു.
സാഹിത്യ, സാമൂഹിക, സാംസ്കാരിക മേഖലകളില്‍
പ്രവര്‍ത്തിക്കുന്നു.
No comments:
Post a Comment