(കവിത രചിച്ചത് കെ. മോഹന)
ജീവിതമാം നൌകയിലേറി ഞാന്‍ മറുകര
താണ്ടുവാന്‍ യാത്രയായി
മംഗളം നേര്‍ന്നവരാരെല്ലാമോ, പിന്നെ -
യുണ്ടായ കോലഹലമെന്തല്ലാമോ-
ഒന്നുമെന്‍ ചിത്തത്തില്‍ തെളിയുന്നീല
എങ്കിലും തെളിയുന്നു ചിലതെന്‍ സ്മൃതിപഥത്തില്‍
കളകളാരവം പൊഴിക്കും ചെറു ചോലപോലെ
പിന്നിട്ടയെന്‍ ബാല്യകൌമാരങ്ങള്‍
മധുരസ്മരണയായിന്നും ജ്വലിച്ചുനില്‍പ്പൂ.
മലരികളും ചുഴികളും ഭേദിച്ചൊരുവിധം
തപ്പിത്തടഞ്ഞെന്‍ യാത്ര തുടരവേ
ആഴക്കയങ്ങള്‍ താണ്ടുവാനാരാരോ
തുണയായി എന്‍ ചാരത്തിച്ചേര്‍ന്നു.
കുത്തൊഴുക്കില്‍പ്പെട്ടെന്‍ ആത്മാവുതിരിയവേ
ശക്‌തിയാര്‍ജ്ജിച്ചു മുന്നോട്ടാഞ്ഞു തുഴഞ്ഞു ഞാന്‍.
ശാന്തി പരത്തുന്ന ജലനിരപ്പില്‍
കുഞ്ഞോളങ്ങളെ കണ്ടെത്തുവാനെന്‍ മനം
തിരയുന്നു, വെമ്പുന്നു, കേഴുന്നു ചുറ്റും
കണ്ടാലിതൊരു ശുഭയാത്ര തന്നെ.
....................................................................
കവിത
രചിച്ചത്
കെ. മോഹന
മുന്‍ ടി. ടി. ഐ. അദ്ധ്യാപിക
No comments:
Post a Comment