പി. കെ. ഭരതന്‍ മാസ്റ്റര്‍
ഇരിങ്ങാലക്കുടയിലെ ഏറ്റവും നല്ല സ്കൂള്‍ ക്യാമ്പസ് . കേരളത്തിനൊരു മാതൃകാ ക്യാമ്പസ് . ഭൌതിക സാഹചര്യം കൊണ്ടും ഗുണപരമായും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന ഇടം . മാവും പ്ളാവും വിവിധ മരങ്ങളും തരുന്ന ദൃശ്യചാരുതകള്‍, മരത്തണലില്‍ വിളയുന്ന വാങ്മയമാധുര്യം, നിത്യചൈതന്യ സ്മരണകള്‍ , സംവാദങ്ങള്‍, സെമിനാറുകള്‍, സാഹിത്യസദസ്സുകള്‍, സര്‍ഗ്ഗാത്മകതയുടെ ആത്മഭാഷണങ്ങള്‍, കഥ പറഞ്ഞു തരുന്ന വൃക്ഷത്തണലുകള്‍, സാമൂഹിക നന്‍മകള്‍ വിഭാവനം ചെയ്യുന്ന മനസ്കരുടെ ശാന്തിയിടങ്ങള്‍. വിശാലമായ അങ്കണവും കേളീനിലങ്ങളും കൈവട്ടയ്ക്കുള്ളിലെ അക്ഷയമായ അക്ഷരപ്രഭ ചൊരിയുന്ന ലൈബ്രറി കോംപ്ളക്സ്.
പുസ്തക ഗന്ധം തേടുന്ന പൂച്ചെടികള്‍ , രോമാഞ്ചമായി നില്‍ക്കുന്ന പൂമൊട്ടുകള്‍, സൌഹാര്‍ദ്ദത്തിണ്റ്റെയും സേവനത്തിണ്റ്റെയും ചൂടേറ്റു വിരിയുന്ന പൂക്കള്‍, സുഗന്ധം പരത്തുന്ന പൂന്തോട്ടം.
മതമൈത്രിയുടെ ഗാഥകളോതാനൊരിടം. മനുഷ്യ നന്‍മകള്‍ സഹിഷ്ണുതകൊണ്ടും സാമൂഹികാവബോധം കൊണ്ടും മാതൃകാസ്ഥാനമായതിണ്റ്റെ അടയാളവാക്യങ്ങള്‍.
ചരിത്രവും സന്ദേശവും സമന്വയിപ്പിച്ച് സമത്വബോധവും യുക്‌തിചിന്തയും ആസ്‌തിക്യഭാവവും കൊണ്ട് ഔന്നിത്യങ്ങളിലേക്ക് മനുഷ്യ ഭാവനയെ നയിക്കുന്ന മൈത്രീസ്‌തൂപം. സ്വാതന്ത്യ്രത്തിണ്റ്റെയും സ്വാശ്രയബോധത്തിണ്റ്റെയും അനശ്വരമന്ത്രങ്ങള്‍ അലയടിക്കുന്ന ഇതുപോലൊരിടം ഭൂമിയിലെവിടെയാണ്?
വിദ്യാലയത്തില്‍ നിന്ന് പുസ്‌തകാലയത്തിലേക്കും പുസ്‌തകാലയത്തില്‍ നിന്ന് വിദ്യാലയത്തിലേക്കുമുള്ള സഞ്ചാരവും, ദൂരവുമാണ് വളര്‍ച്ചയുടെ മാപിനിയാകുന്നത്. ഇവിടെ ഈ ലക്ഷ്യങ്ങള്‍ സാര്‍ത്ഥകമാകുമ്പോഴേ ഈ ആശയം സാഫല്യം നേടുകയുള്ളൂ. അനുഭവിക്കാനും അനുഭവിപ്പിക്കാനുമുള്ള വൈഭവമാണ് നാം ആര്‍ജ്ജിക്കേണ്ടത്.
കഥയാണോ കാര്യമാണോ എന്ന തിരിച്ചറിവുണ്ടാകുമ്പോഴാണ് നാം ഒരു സ്ഥാപനത്തിണ്റ്റെ ഭാഗമായി മാറുന്നത്. കാലമാണ് ഈ ജ്ഞാനമുണ്ടാക്കുന്ന കാവല്‍ക്കാരന്‍. ഈ ജ്ഞാനത്തെ വിജ്ഞാനമാക്കുന്നവര്‍ നാം തന്നെയാണല്ലൊ. സൌഭാഗ്യങ്ങള്‍ തിരിച്ചറിയുവാനും നമ്മുടെ ജീവിതത്തിണ്റ്റെ ഭാഗമാക്കാനും നമുക്ക് കഴിയണം .
ഈ സരസ്വതീക്ഷേത്രത്തിണ്റ്റെ തിരുമുറ്റത്തെത്തുമ്പോഴൊക്കെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വ്യക്‌തിത്വങ്ങള്‍ അവരുടെ ജീവിതം കൊണ്ടാണ് കഥകളെഴുതിയത്. കാര്യം മാത്രമുള്ള കഥകള്‍. ഇവിടം സമന്വയത്തിണ്റ്റെയും സന്തോഷത്തിണ്റ്റെയും പൂന്തോട്ടമാകട്ടെ. . . . .
No comments:
Post a Comment