WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Sunday, November 29, 2009

പുസ്തകപരിചയം

പുസ്തകപരിചയം

പ്രത്യൌഷധവിധിയും പ്രഥമചികിത്സയും - ശ്രീ സി. ആര്‍. കേശവന്‍ വൈദ്യര്‍


ശ്രീ സി. ആര്‍. കേശവന്‍ വൈദ്യരുടെ ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്‌തുകൊണ്ട്‌ പുതിയൊരു പംക്‌തിക്ക്‌ തുടക്കം കുറിക്കട്ടെ. അതീവ ലളിതമായ ഭാഷയില്‍ ഏതൊരു കൊച്ചു കുട്ടിക്കുപോലും മനസ്സിലാക്കാവുന്ന വിധം രചിച്ച പുസ്തകമാണ്‌ പ്രത്യൌഷധവിധിയും പ്രഥമചികിത്സയും. 1942 ഡിസംബറില്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്‌ ഏട്ട്‌ പുതിയ പതിപ്പുകളും അനേകം റീപ്രിണ്റ്റുകളും ഉണ്ടായത്‌ പുസ്തകത്തിണ്റ്റെ പ്രചുരപ്രചാരത്തേയും ഉപയോഗ്യതയേയും സൂചിപ്പിക്കുന്നു. 1990 മെയ്മാസത്തില്‍ ഈ പുസ്തകത്തിണ്റ്റെ ആദ്യ ഡി സി പതിപ്പ്‌ പ്രകാശനം ചെയ്യപ്പെട്ടു. ഈ കൃതിയെക്കുറിച്ച്‌ ഡി സി ബുക്സ്‌ ഇങ്ങനെ എഴുതുന്നു:

അറിഞ്ഞും അറിയാതെയും സംഭവിക്കാവുന്ന അനേകം വിപത്തുകളുടെ മദ്ധ്യത്തില്‍ കൂടിയാണ്‌ മനുഷ്യന്‍ ജീവിച്ചുപോരുന്നത്‌. അത്തരം അപകടഘട്ടങ്ങളില്‍ ഉപകരിക്കുന്ന പ്രഥമ ചികിത്സകളാണ്‌ ഈ ഗ്രന്ഥത്തില്‍ സമാഹരിച്ചിരിക്കുന്നത്‌. ആയുര്‍വേദ ഗ്രന്ഥങ്ങളിലും തമിഴു വൈദ്യ ഗ്രന്ഥങ്ങളിലും ചിതറിക്കിടക്കുന്നവയാണിവ... ലളിതമായ മലയാള പദ്യങ്ങളിലൂടെയാണ്‌ ഈ ചികിത്സാവിധികള്‍ പറഞ്ഞുതരുന്നത്‌. അപകടങ്ങളും മറ്റും സംഭവിക്കുന്ന ഘട്ടങ്ങളില്‍ അടിയന്തിരമായി അവനവനു തന്നെയോ മറ്റുള്ളവര്‍ക്കോ ഉടനടി പരിഹാരം ചെയ്യത്തക്കവിധം ലഘുവായ പ്രതിവിധികള്‍ അടങ്ങുന്ന ഈ ഗ്രന്ഥം ഓരോ കുടുംബത്തിലെയും ഓരോ അംഗങ്ങളും കരുതിവെക്കേണ്ടതാണ്‌............

ഈ ഗ്രന്ഥത്തെ സംബന്ധിച്ച്‌ വളരെ അന്വര്‍ത്ഥമായ ഒരു നിരീക്ഷണമാണ്‌ ഡി സി ബുക്സിണ്റ്റേത്‌.

(തുടരും )

പഴുതാര കുത്തിയാല്‍ എന്തു ചെയ്യണം?


പഴുതാര കടിച്ചീടില്‍

പഴുപ്പായൊരു പ്ളാവില

അരച്ചു തുമ്പതന്‍ ചാറില്‍

പുരട്ടേണം വിഷം കെടാന്‍.

(പ്രത്യൌഷധവിധിയും പ്രഥമചികിത്സയും - ശ്രീ സി. ആര്‍. കേശവന്‍ വൈദ്യര്‍ )


നോക്കൂ, എത്ര ലളിതമായ ചികിത്സാവിധി. എത്ര ലളിതമായ ഭാഷ. എത്ര ലളിതമായ, ആസ്വാദ്യകരമായ കവിത . ചികിത്സ ഓര്‍ക്കാന്‍ മാത്രമല്ല ചൊല്ലി രസിക്കാനും കൊള്ളാം.

(തുടരും)
പുസ്തകപരിചയം: പി ശിവദാസ്‌.

Monday, November 16, 2009

കോസ്റ്റ്‌ - എസ്‌ എന്‍ ടി ടി ഐ ജി കെ ക്വിസ്സ്‌

കോസ്റ്റ്‌ ശ്രീധരപുരം, ഇരിങ്ങാലക്കുട എസ്‌ എന്‍ ടി ടി ഐ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തിണ്റ്റെ ഭാഗമായി എല്‍ പി , യു പി വിദ്യാര്‍ത്ഥികള്‍ക്കായി 2009 നവംബര്‍ 7 മുതല്‍ 14 വരെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കഥാരചന, കവിതാരചന, പ്രബന്ധ രചന, പ്രസംഗമത്സരം, ചിത്ര രചന ( പെന്‍സില്‍, ക്രയോണ്‍, ജലച്ചായം ) , പൊതുവിജ്ഞാനം പ്രശ്നോത്തരി മത്സരം എന്നിവ അവയില്‍ ചിലതു മാത്രം. കോസ്റ്റ്‌ ശ്രീധരപുരം എന്ന സംഘടനയുമായി സഹകരിച്ച്‌ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച കോസ്റ്റ്‌ - എസ്‌ എന്‍ ടി ടി ഐ ജി കെ ക്വിസ്സ്‌ മത്സരത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 690 വിദ്യാര്‍ത്ഥികള്‍ പേര്‌ രജിസ്റ്റര്‍ ചെയ്തിരുന്നു. 2009 നവംബര്‍ 11ആം തിയ്യതി ഉച്ചതിരിഞ്ഞ്‌ 12-15 ന്‌ ശ്രീ കെ കെ ബബു വിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച്‌ ക്വിസ്സ്‌ മത്സരം ശ്രീ പി കെ ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്‌തു. യോഗ്യതാപര്‍വം, വിജയപര്‍വം എന്നിങ്ങനെ രണ്ടു റൌണ്ടുകളിലായി നടന്ന വാശിയേറിയ മത്സരത്തില്‍ വിജ്ഞാനത്തിണ്റ്റെ വിവിധ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രശ്നോത്തരി വിജ്ഞാനപ്രദവും, ആസ്വാദ്യകരവും ആയിരുന്നു. തലോര്‍ സെണ്റ്റ്‌ തെരസിറ്റാസ്‌ യു പി എസ്സിലെ അഖില്‍ ജോണ്‍സണ്‍ ഒന്നാം സ്ഥാനവും വൈലത്തൂറ്‍ സെണ്റ്റ്‌ ഫ്രാന്‍സിസ്‌ യു പി എസ്സിലെ ഡെറി പോള്‍ രണ്ടാം സ്ഥാനവും ഇരിങ്ങാലക്കുട എല്‍ സി യു പി എസ്സിലെ രഞ്ജിത എസ്‌ മൂന്നാം സ്ഥാനവും കരസ്ഥമാക്കുകയുണ്ടായി. മത്സരഫലങ്ങള്‍ വിശദമായി ചുവടെ ചേര്‍ക്കുന്നു.
RESULT OF COST - SNTTI GK QUIZ 2009



RESULT

S.NoCODENAME OF CONTESTANTB/GCLASSSCOREREMARKS
1BAKHIL JOHNSONB780+5FIRST
2DDERRY PAULB780SECOND
3FRANJITHA SG765THIRD
4ARAHUL GHOSH KGB760FOURTH
5GAYUSHI UNNIKRISHNANG760FOURTH
6ENEETHU SAJIG750FIFTH
7CNOUFAL VMB750FIFTH
8HVISHNU RAJ NRB730SIXTH

Sunday, November 15, 2009

ശിശു ദിനാഘോഷം 2009 ലെ ദൃശ്യങ്ങള്‍






















































ശിശു ദിനാഘോഷം 2009 ലെ ദൃശ്യങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍ക്ക് കാത്തിരിക്കുക
ശലഭങ്ങള്‍ പറന്നപ്പോള്‍ ദൃശ്യങ്ങള്‍






ശലഭങ്ങള്‍ പറന്നപ്പോള്‍ ദൃശ്യങ്ങള്‍


ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ (കവിത) അമൃതാ ബാലകൃഷ്ണന്‍

മൌനത്തിന്‍ കനലെരിയുന്ന
ശ്മശാനഭൂമിയാമെന്‍ മനതാരില്‍
വന്നലച്ചു നീ ശബ്ദവീചിയായ്‌
പിന്നീടെപ്പോഴെന്നറിയില്ല,
തുടിച്ചുവെന്നുള്ളം കാതോര്‍ക്കുവാനായ്‌,
ദിശയറിയാതെ ഒഴുകിവന്നെത്തിയ
തെന്നെലോ നീ? അതോ
രക്തദാഹിയാം ആത്മാവിന്‍ ജീവനോ?
നിശബ്ദമാമെന്നില്‍ ഉണര്‍ത്തിയീ കൌതുകം
പൊഴിഞ്ഞുപോം നാളെന്നില്‍ ഉണര്‍ത്തി സദാ-
പിരിയാത്ത കൌതുകം
കൊതിച്ചു ഞാനേറെയെങ്കിലും, അറിഞ്ഞീല
ജീവിതമെന്‍ തളിയോലയില്‍
സര്‍വ്വേശ്വരന്‍ കുറിച്ചൊരാ-
വിധിയെന്ന സത്യത്തെ
നിനവുകളാല്‍ ജീവീതസൌധം പടുത്തും
നോവിന്‍ സ്മരണകളാകുമീ വേളയില്‍
തന്‍ പ്രിയ തോഴന്‍ വരും, വരാതിരിക്കില്ല,
കാണും കാണാതിരിക്കില്ല.
എന്നാത്മധൈര്യത്തില്‍ ആശങ്കയെ കൈവിട്ടൊഴുകുന്ന
പുഴയാകാന്‍ കൊതിപ്പൂ
കേട്ടൂ മറഞ്ഞൊരാ ശബ്ദവീചിക്കായ്‌
കാതോര്‍ക്കുവാനായ്‌ ജീവിതം
ഇനിയൊരു ജന്‍മമുണ്ടെങ്കില്‍
മാനുഷരെല്ലാം ഇനിയുമിങ്ങനെപ്പിറക്കുമോ ?
ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ .....


അമൃതാ ബാലകൃഷ്ണന്‍
തൃശ്ശൂറ്‍ ജില്ലയില്‍ കാരമുക്ക്‌ ഗ്രാമത്തില്‍ ജനനം.
വിദ്യാഭ്യാസം
എസ്‌ എന്‍ ജി എസ്‌ എച്ച്‌ എസ്‌ കാരമുക്ക്‌,
പി ജെ എം എസ്‌ ജി എച്ച്‌ എസ്‌ എസ്‌ കണ്ടശ്ശാങ്കടവ്‌
ഇപ്പോള്‍
എസ്‌ എന്‍ ടി ടി ഐ യില്‍
അദ്ഥ്യാപക വിദ്യാര്‍ത്ഥി

Thursday, November 05, 2009

ശുക്രനക്ഷത്രം (കവിത) അമ്പിളി എം

ശുക്രനക്ഷത്രം (കവിത) അമ്പിളി എം
അമൃതിന്‍ പൊന്‍ തളികയുമായ്‌
വിണ്ണിലിറങ്ങിയ ശുക്രനക്ഷത്രമേ
നിണ്റ്റെ തപോബലമെന്നും മര്‍ത്ത്യനു
സാന്ത്വന ഗീതമായ്‌ കൂടിയിരിക്കെ
പാപക്കറപോലും തീണ്ടാതവനുടെആത്മാവിന്‍
ശാന്തിയേകുമമ്മ നീ.....
രോഗപീഢയാല്‍ കേഴുന്നവരുടെ
വിശ്വസ്ത ഭിഷഗ്വരയാകുന്നതും
സര്‍വ പാപവും കഴുകിക്കളയുന്ന
തീര്‍ത്ഥക്കുളമായ്‌ നിറഞ്ഞിരിക്കുന്നതും
വിണ്ണിന്‍ രോദനമേറ്റു വാങ്ങിക്കൊണ്ടു
വെണ്‍മഴയായ്‌ ഭൂമിതന്‍ ദാഹം ശമിപ്പിച്ചും
സര്‍വസത്തിനും താങ്ങായും തണലായും
സര്‍വജീവനും ആപത്തില്‍ കൂട്ടായും
പുണ്യ ജന്‍മമായ്‌ വാഴുന്നു അമ്മേ നീ .....
അമ്മയെന്ന പദത്തിന്നര്‍ത്ഥം പഠിപ്പിച്ച
വിശ്വൈക മാതാവിന്‍ സങ്കല്‍പ്പമേ .....
സ്വര്‍ണനൂലിനാല്‍ ഹൃത്തിനെ ബന്ധിക്കാന്‍
രഥമേറി വന്നൊരു പുണ്യാത്മാവേ .....
നിന്നെ പൂജിച്ചു പൂജിച്ചു കാല്‍ക്കല്‍ നില്‍ക്കെ
ശാന്തമായൊഴുകുന്നൊറു പോലെ -
യാത്മാവു മന്ദസ്മിതം തൂകി നില്‍ക്കയും .
പീഢിതനൊരാത്മസുഖത്തിനായ്‌
സര്‍വതും ത്യജിച്ചൊരു ദൈവദാസി നീ.
വെള്ളരിപ്രാവിനെപോലെയീ ധരണിയില്‍
സ്നേഹ സാഗരമായൊഴുകുന്നൊരമ്മ നീ.....
കാണാം നമുക്കെന്നും വിണ്ണിലും മണ്ണിലും
ശുക്രനക്ഷത്രമായ്‌ നീ വാഴുന്നതെന്നും
* * *


അമ്പിളി എം
ജനനം
തൃശ്ശൂറ്‍ ജില്ലയില്‍
വല്ലച്ചിറ ഗ്രാമത്തില്‍ ജനനം
വിദ്യാഭ്യാസം
വല്ലച്ചിറ സെണ്റ്റ്‌ തോമാസ്‌ എച്ച്‌ എസ്‌,
സെണ്റ്റ്‌ ദാഫേല്‍ സ്‌ എച്ച്‌ എസ്‌ എസ്‌
ഇപ്പോള്‍
ഇരിങ്ങാലക്കുട
എസ്‌ എന്‍ ടി ടി ഐ യില്‍
അദ്ധാപകവിദ്യാര്‍ത്ഥി
* * *

Monday, November 02, 2009

സ്വപ്നത്തോണി കഥ - സ്വാതികൃഷ്ണ വി

ടലോരത്തിണ്റ്റെ അങ്ങേയറ്റത്തുനിന്നും ആ വിളി ഉറക്കെ കേട്ടു. മോനേ... ദാമൂ ... അമ്മയുടെ ആ സ്വരം അവണ്റ്റെ കാതില്‍ എത്തുന്നുണ്ടെങ്കിലും അവന്‍ വലിയ തിരക്കിലായിരുന്നു. അലയടിച്ചുയരുന്ന തിരമാലകളോട്‌ തണ്റ്റെ ആഗ്രഹങ്ങളും പരാതികളും പറഞ്ഞിരിക്കുകയായിരുന്നു അവന്‍. അമ്മയുടെ വിളി വീണ്ടും അവണ്റ്റെ കാതുകളില്‍ വന്നലയടിച്ചു. വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞുതീരാതെ കടലമ്മയോടു യാത്ര പറഞ്ഞുകൊണ്ട്‌ അവന്‍ ഓടിപ്പോയി.
നാളുകള്‍ കടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ ദാമുവിണ്റ്റെ മനസ്സില്‍ ഒരു മോഹം ചിറകുവിടര്‍ത്താന്‍ തുടങ്ങി. അവന്‍ എന്നും അവണ്റ്റെ അമ്മയോടു പറയും : " എനിക്കും സ്വന്തമായി ഒരു തോണി വാങ്ങണം. അതില്‍ക്കേറി കടലിണ്റ്റെ അങ്ങേ അറ്റം ചെല്ലണം" തണ്റ്റെ മകണ്റ്റെ ആഗ്രഹം ശാധിച്ചുകൊടുക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത്‌ ആ അമ്മ എന്നും വിലപിക്കുമായിരുന്നു. എന്നാല്‍ ദാമു തണ്റ്റെ മനസ്സിലുള്ള ആ സ്വപ്നത്തോണിക്കു വേണ്ടി രാപ്പകലില്ലാതെ അദ്ധ്വാനിക്കാന്‍ തുടങ്ങി.
* * *
നാളുകള്‍ക്കുശേഷം ആ കടലോരം ഒരു ഉത്സവത്തിണ്റ്റെ പ്രതീതിയിലേക്ക്‌ വന്നടുത്തു. ദാമു പണികഴിപ്പിച്ച തോണി കടലിലിറക്കുന്ന ദിവസമായിരുന്നു അന്ന്‌. അങ്ങകലെ നിന്ന്‌ രാവുണ്ണിച്ചേട്ടന്‍ ഉറക്കെ വിളിച്ചു പറഞ്ഞു: "നിണ്റ്റെ തോണിയില്‌ ഇന്ന്‌ ഞങ്ങളും വര്‍ണ്ണ്ട്‌ കടലു കാണാന്‍""ദാമൂ, മീന്‍ പിടിച്ച്‌ കൊണ്ട്‌ വരുമ്പോ ആദ്യ കൊട്ടമീന്‍ നിക്കാണ്‌ ട്ടാ........",മൊയ്തീന്‍ കുട്ടി ഉറക്കെ പറഞ്ഞു.
കൊട്ടും മേളവും എല്ലാം നിറഞ്ഞ ഉത്സവപ്രതീതിയോടെ കടലോരവാസികള്‍ ആവേശത്തോടെ ആ തോണി കടലിലെക്കിറക്കി. ദാമു തണ്റ്റെ സ്വപ്നത്തോണിയും കൊണ്ട്‌ അങ്ങ്‌ ദൂരേക്ക്‌ യാത്രയായി.....
സൂര്യന്‍ കടലിലേക്ക്‌ താഴാന്‍ തുടങ്ങി. ആകാശം ഇരുണ്ടു കൂടി. കാറ്റു വീശാന്‍ തുടങ്ങി. കടലിലെക്കു പോയ ദാമുവിനേയും കാത്തിരിക്കുകയാണ്‌ കടലോരവാസികള്‍. ഇരുട്ട്‌ കണ്ണില്‍ വന്ന്‌ നിറഞ്ഞിട്ടൂം ദാമു എത്തിയില്ല. മഴ കനത്തു പെയ്യാന്‍ തുടങ്ങി. മകനെ കാത്തിരുന്ന ആ അമ്മയ്ക്ക്‌ അത്‌ സഹിക്കാനായില്ല. നിലവീലിച്ചു കരയുന്ന അമ്മയെ ആശ്വസിപ്പിക്കാനാവാതെ കടലോരവാസികളും ദു:ഖത്തിലാണ്ടു. കടലിനെ സ്നേഹിച്ച തണ്റ്റെ പൊന്നുമകനെ തിരിച്ചു തരണമേ എന്ന്‌ കണ്ണീരോടെ ആ അമ്മ യാചിച്ചെങ്കിലും അവന്‍ തിരിച്ചെത്തിയില്ല. അലയടിച്ചു മറയുന്ന തിരമാലകള്‍ക്കിടയിലൂടെ ആ കണ്ണീരിണ്റ്റെ സ്വരം കടലമ്മ കേട്ടില്ലെന്നു തോന്നുന്നു. മകന്‍ വരാത്ത ഓരോ ദിവസവുംകടലമ്മയെ ശപിച്ചുകൊണ്ട്‌, ദാമു വരുമെന്ന പ്രതീക്ഷ കൈവിടാതെ ആ അമ്മ ഓരോ ദിവസവും തള്ളി നീക്കി......
ഇന്നും ആ അമ്മ കാത്തിരിക്കുകയ്യണ്‌......
*****
സ്വാതികൃഷ്ണ വി
കുന്ദംകുളത്ത്‌ ജനനം
വിദ്യാഭ്യാസം
എം ടി എസ്‌ ചൊവ്വന്നൂറ്‍,
എച്ച്‌ എസ്‌ എസ്‌ എരുമപ്പെട്ടി
ഇപ്പോള്‍
ഇരിങ്ങാലക്കുട
എസ്‌ എന്‍ ടി ടി ഐ യില്‍
അദ്ധ്യാപകവിദ്യാര്‍ത്ഥി
***

അഗ്നിച്ചിറകള്‍ ( കവിത ) ബിന്ദുജ വി

മറയുന്ന ഭൂമിയില്‍ താണ്ഡവം
ആടുന്ന ക്രൂരമാം മാനുഷ ചിന്തകളില്‍
എരിയുന്ന വയറിണ്റ്റെ പട്ടിണി
അറിയാതെ നീങ്ങുന്നു നിന്‍
വിജനമാം ക്രൂരാത്മക ശക്‌ തികള്‍
അറിയുക നിന്നില്‍ വിളങ്ങുന്ന
ചിന്തകള്‍ മാനവ രാശിതന്‍
ദുസ്വപ്ന മാത്രകള്‍ ..........
അലറുന്ന ദുരിതങ്ങള്‍,
ഒടുങ്ങുന്ന മാനുഷര്‍,
കരയുന്ന കുഞ്ഞുങ്ങളി-
ലെരിയുന്ന തീനാളം......
ഭീഷണി ധ്വനികളായ്‌
ഗര്‍ജ്ജിക്കും അരുവികളില്‍
ഓളമിടുന്ന ക്രൂരാത്മക ജീവിതം
മരണത്തിന്‍ ഗന്ധത്താല്‍
ഒഴുകുന്ന നദികളില്‍
പൊട്ടുന്ന അഗ്നിച്ചിറകള്‍ മാത്രം.
ബിന്ദുജ വി
മലപ്പുറം ജില്ലയില്‍ മൊറയൂരില്‍ ജനനം.
വിദ്യാഭ്യാസം -
എ യു പി എസ്‌ , വി എച്ച്‌ എസ്‌ എസ്‌ മൊറയൂറ്‍
എന്നിവിടങ്ങളില്‍.
ഇപ്പോള്‍
ഇരിങ്ങാലക്കുട
എസ്‌ എന്‍ ടി ടി ഐ യില്‍
അദ്ധ്യാപകവിദ്യാര്‍ത്ഥി.

Sunday, November 01, 2009

നിങ്ങള്‍ക്ക്‌ അറിയാമോ?

കേരളീയം-1
1. പട്ടിണിജാഥ നയിച്ചതാര്‍?
A വി ടി ഭട്ടതിരിപ്പാട്‌

B ചന്ത്രോത്ത്‌ കുഞ്ഞിരാമന്‍ നായര്‍
C എ കെ ഗോപാലന്‍
D കെ മാധവന്‍ നായര്‍
2 എല്ലാ ക്ഷേത്രപാതകളും എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തുകൊണ്ടുള്ള വിളംബരം
ഉണ്ടായത്‌ വര്‍ഷം?
A. 1928
B. 1936
C. 1930
D. 1926
3 . പനമ്പിള്ളി ഗോവിന്ദമേനോന്‍ പ്രധാനമന്ത്രി ആയി സ്ഥനമേറ്റത്‌ എന്ന്‌?
A 1946 ആഗസ്ത്‌ 17
B 1947 ആഗസ്ത്‌ 15
C 1946 സപ്തംബര്‍ 9
D 1948 ഒക്ടോബര്‍ 18
4 തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിച്ചു
കൊണ്ട്‌ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ്‌ വിളംബരം ചെയ്തത്‌ എന്ന്‌?
A 1926
B 1928
C 1930
D 1936
5 വി ടി ഭട്ടതിരിപ്പാടിണ്റ്റെ നേതൃത്വത്തില്‍ നടന്നത്‌?
A വൈക്കം സത്യാഗ്രഹം
B നിവര്‍ത്തന പ്രക്ഷോഭം
C യാചനാ പദയാത്ര
D വിമോചന സമരം
6. കെ കേളപ്പന്‍ ഗുരുവായു‌ര്‍ ക്ഷേത്രത്തിനു മുമ്പില്‍ സത്യാഗ്രഹം തുടങ്ങിയത്‌ എന്ന്‌?
A 1932 സപ്തംബര്‍ 21
B 1931 നവംബര്‍ 1
C 1932 ഒക്ടോബര്‍ 2
D 1931 ഒക്ടോബര്‍ 21
7 വാഗണ്‍ ട്രാജഡി നടന്നത്‌?
A 1921 ആഗസ്ത്‌ 24
B 1931 നവംബര്‍ 1
C 1921 നവംബര്‍ 24
D 1921 നവംബര്‍ 10
8 കേരളത്തില്‍ നടന്ന വിമോചന സമരത്തിന്‌ ആ പേര്‍ ലഭിച്ചത്‌ ആരില്‍ നിന്ന്‌?
A ഫാദര്‍ വടക്കന്‍
B കെ എം സീതി സാഹിബ്‌
C മന്നത്ത്‌ പദ്മനാഭന്‍
D പനമ്പിള്ളി ഗോവിന്ദമേനോന്‍
9. തിരുവിതാംകൂറില്‍ ജനകീയ മന്ത്രിസഭയിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു?
A പനമ്പിള്ളി ഗോവിന്ദമേനോന്‍
B ടി കെ നായര്‍
C പട്ടം താണുപിള്ള
D ഇക്കണ്ട വാരിയര്‍
10. "പതറാതെ മുന്നോട്ട്‌" ആരുടെ ആത്മകഥയാണ്‌?
A ഇ എം എസ്‌ നമ്പൂതിരിപ്പാട്‌
B സി അച്യുതമേനോന്‍
C എ കെ ഗോപാലന്‍
D കെ കരുണാകരന്‍
തയ്യാറാക്കിയത്‌ പി ശിവദാസ്‌