WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Thursday, November 05, 2009

ശുക്രനക്ഷത്രം (കവിത) അമ്പിളി എം

ശുക്രനക്ഷത്രം (കവിത) അമ്പിളി എം
അമൃതിന്‍ പൊന്‍ തളികയുമായ്‌
വിണ്ണിലിറങ്ങിയ ശുക്രനക്ഷത്രമേ
നിണ്റ്റെ തപോബലമെന്നും മര്‍ത്ത്യനു
സാന്ത്വന ഗീതമായ്‌ കൂടിയിരിക്കെ
പാപക്കറപോലും തീണ്ടാതവനുടെആത്മാവിന്‍
ശാന്തിയേകുമമ്മ നീ.....
രോഗപീഢയാല്‍ കേഴുന്നവരുടെ
വിശ്വസ്ത ഭിഷഗ്വരയാകുന്നതും
സര്‍വ പാപവും കഴുകിക്കളയുന്ന
തീര്‍ത്ഥക്കുളമായ്‌ നിറഞ്ഞിരിക്കുന്നതും
വിണ്ണിന്‍ രോദനമേറ്റു വാങ്ങിക്കൊണ്ടു
വെണ്‍മഴയായ്‌ ഭൂമിതന്‍ ദാഹം ശമിപ്പിച്ചും
സര്‍വസത്തിനും താങ്ങായും തണലായും
സര്‍വജീവനും ആപത്തില്‍ കൂട്ടായും
പുണ്യ ജന്‍മമായ്‌ വാഴുന്നു അമ്മേ നീ .....
അമ്മയെന്ന പദത്തിന്നര്‍ത്ഥം പഠിപ്പിച്ച
വിശ്വൈക മാതാവിന്‍ സങ്കല്‍പ്പമേ .....
സ്വര്‍ണനൂലിനാല്‍ ഹൃത്തിനെ ബന്ധിക്കാന്‍
രഥമേറി വന്നൊരു പുണ്യാത്മാവേ .....
നിന്നെ പൂജിച്ചു പൂജിച്ചു കാല്‍ക്കല്‍ നില്‍ക്കെ
ശാന്തമായൊഴുകുന്നൊറു പോലെ -
യാത്മാവു മന്ദസ്മിതം തൂകി നില്‍ക്കയും .
പീഢിതനൊരാത്മസുഖത്തിനായ്‌
സര്‍വതും ത്യജിച്ചൊരു ദൈവദാസി നീ.
വെള്ളരിപ്രാവിനെപോലെയീ ധരണിയില്‍
സ്നേഹ സാഗരമായൊഴുകുന്നൊരമ്മ നീ.....
കാണാം നമുക്കെന്നും വിണ്ണിലും മണ്ണിലും
ശുക്രനക്ഷത്രമായ്‌ നീ വാഴുന്നതെന്നും
* * *


അമ്പിളി എം
ജനനം
തൃശ്ശൂറ്‍ ജില്ലയില്‍
വല്ലച്ചിറ ഗ്രാമത്തില്‍ ജനനം
വിദ്യാഭ്യാസം
വല്ലച്ചിറ സെണ്റ്റ്‌ തോമാസ്‌ എച്ച്‌ എസ്‌,
സെണ്റ്റ്‌ ദാഫേല്‍ സ്‌ എച്ച്‌ എസ്‌ എസ്‌
ഇപ്പോള്‍
ഇരിങ്ങാലക്കുട
എസ്‌ എന്‍ ടി ടി ഐ യില്‍
അദ്ധാപകവിദ്യാര്‍ത്ഥി
* * *

No comments:

Post a Comment