WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Monday, November 02, 2009

സ്വപ്നത്തോണി കഥ - സ്വാതികൃഷ്ണ വി

ടലോരത്തിണ്റ്റെ അങ്ങേയറ്റത്തുനിന്നും ആ വിളി ഉറക്കെ കേട്ടു. മോനേ... ദാമൂ ... അമ്മയുടെ ആ സ്വരം അവണ്റ്റെ കാതില്‍ എത്തുന്നുണ്ടെങ്കിലും അവന്‍ വലിയ തിരക്കിലായിരുന്നു. അലയടിച്ചുയരുന്ന തിരമാലകളോട്‌ തണ്റ്റെ ആഗ്രഹങ്ങളും പരാതികളും പറഞ്ഞിരിക്കുകയായിരുന്നു അവന്‍. അമ്മയുടെ വിളി വീണ്ടും അവണ്റ്റെ കാതുകളില്‍ വന്നലയടിച്ചു. വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞുതീരാതെ കടലമ്മയോടു യാത്ര പറഞ്ഞുകൊണ്ട്‌ അവന്‍ ഓടിപ്പോയി.
നാളുകള്‍ കടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ ദാമുവിണ്റ്റെ മനസ്സില്‍ ഒരു മോഹം ചിറകുവിടര്‍ത്താന്‍ തുടങ്ങി. അവന്‍ എന്നും അവണ്റ്റെ അമ്മയോടു പറയും : " എനിക്കും സ്വന്തമായി ഒരു തോണി വാങ്ങണം. അതില്‍ക്കേറി കടലിണ്റ്റെ അങ്ങേ അറ്റം ചെല്ലണം" തണ്റ്റെ മകണ്റ്റെ ആഗ്രഹം ശാധിച്ചുകൊടുക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത്‌ ആ അമ്മ എന്നും വിലപിക്കുമായിരുന്നു. എന്നാല്‍ ദാമു തണ്റ്റെ മനസ്സിലുള്ള ആ സ്വപ്നത്തോണിക്കു വേണ്ടി രാപ്പകലില്ലാതെ അദ്ധ്വാനിക്കാന്‍ തുടങ്ങി.
* * *
നാളുകള്‍ക്കുശേഷം ആ കടലോരം ഒരു ഉത്സവത്തിണ്റ്റെ പ്രതീതിയിലേക്ക്‌ വന്നടുത്തു. ദാമു പണികഴിപ്പിച്ച തോണി കടലിലിറക്കുന്ന ദിവസമായിരുന്നു അന്ന്‌. അങ്ങകലെ നിന്ന്‌ രാവുണ്ണിച്ചേട്ടന്‍ ഉറക്കെ വിളിച്ചു പറഞ്ഞു: "നിണ്റ്റെ തോണിയില്‌ ഇന്ന്‌ ഞങ്ങളും വര്‍ണ്ണ്ട്‌ കടലു കാണാന്‍""ദാമൂ, മീന്‍ പിടിച്ച്‌ കൊണ്ട്‌ വരുമ്പോ ആദ്യ കൊട്ടമീന്‍ നിക്കാണ്‌ ട്ടാ........",മൊയ്തീന്‍ കുട്ടി ഉറക്കെ പറഞ്ഞു.
കൊട്ടും മേളവും എല്ലാം നിറഞ്ഞ ഉത്സവപ്രതീതിയോടെ കടലോരവാസികള്‍ ആവേശത്തോടെ ആ തോണി കടലിലെക്കിറക്കി. ദാമു തണ്റ്റെ സ്വപ്നത്തോണിയും കൊണ്ട്‌ അങ്ങ്‌ ദൂരേക്ക്‌ യാത്രയായി.....
സൂര്യന്‍ കടലിലേക്ക്‌ താഴാന്‍ തുടങ്ങി. ആകാശം ഇരുണ്ടു കൂടി. കാറ്റു വീശാന്‍ തുടങ്ങി. കടലിലെക്കു പോയ ദാമുവിനേയും കാത്തിരിക്കുകയാണ്‌ കടലോരവാസികള്‍. ഇരുട്ട്‌ കണ്ണില്‍ വന്ന്‌ നിറഞ്ഞിട്ടൂം ദാമു എത്തിയില്ല. മഴ കനത്തു പെയ്യാന്‍ തുടങ്ങി. മകനെ കാത്തിരുന്ന ആ അമ്മയ്ക്ക്‌ അത്‌ സഹിക്കാനായില്ല. നിലവീലിച്ചു കരയുന്ന അമ്മയെ ആശ്വസിപ്പിക്കാനാവാതെ കടലോരവാസികളും ദു:ഖത്തിലാണ്ടു. കടലിനെ സ്നേഹിച്ച തണ്റ്റെ പൊന്നുമകനെ തിരിച്ചു തരണമേ എന്ന്‌ കണ്ണീരോടെ ആ അമ്മ യാചിച്ചെങ്കിലും അവന്‍ തിരിച്ചെത്തിയില്ല. അലയടിച്ചു മറയുന്ന തിരമാലകള്‍ക്കിടയിലൂടെ ആ കണ്ണീരിണ്റ്റെ സ്വരം കടലമ്മ കേട്ടില്ലെന്നു തോന്നുന്നു. മകന്‍ വരാത്ത ഓരോ ദിവസവുംകടലമ്മയെ ശപിച്ചുകൊണ്ട്‌, ദാമു വരുമെന്ന പ്രതീക്ഷ കൈവിടാതെ ആ അമ്മ ഓരോ ദിവസവും തള്ളി നീക്കി......
ഇന്നും ആ അമ്മ കാത്തിരിക്കുകയ്യണ്‌......
*****
സ്വാതികൃഷ്ണ വി
കുന്ദംകുളത്ത്‌ ജനനം
വിദ്യാഭ്യാസം
എം ടി എസ്‌ ചൊവ്വന്നൂറ്‍,
എച്ച്‌ എസ്‌ എസ്‌ എരുമപ്പെട്ടി
ഇപ്പോള്‍
ഇരിങ്ങാലക്കുട
എസ്‌ എന്‍ ടി ടി ഐ യില്‍
അദ്ധ്യാപകവിദ്യാര്‍ത്ഥി
***

2 comments:

  1. കഥ പറയാന്‍ കഴിവുള്ള കുട്ടിയാണ് സ്വാതി.
    അഭിനന്ദനങ്ങള്‍.

    എന്റെ നാട്ടില്‍ നിന്നുള്ള ഈ സംരംഭം ഇഷ്ടായി എന്നറിയിക്കാന്‍ സന്തോഷമുണ്ട്. മൊഴിയിലാണോ (mozhi keyman)വരമൊഴിയിലാണോ(varamozhi) എഴുതുന്നത്? അപ്പുവിന്റെ ആദ്യാ‍ക്ഷരി സന്ദര്‍ശിച്ചാല്‍ (http://bloghelpline.cyberjalakam.com/) എല്ലാ സംശയങ്ങളും തീര്‍ന്ന് കിട്ടും. ‘ണ്ട ന്റ, ള ല ‘ഇവയൊക്കെ തിരിച്ചെഴുതാനും സാധിക്കും.

    എല്ലാര്‍ക്കും ആശംസകളോടെ
    ശശി ചിറയില്‍

    ReplyDelete
  2. കാത്തിരിപ്പാണ് ജീവിതം .ഇനിയും ധാരാളം വായിക്കുക. തുടരുക..

    ആശംസകള്‍....

    ReplyDelete