WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Sunday, November 15, 2009

ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ (കവിത) അമൃതാ ബാലകൃഷ്ണന്‍

മൌനത്തിന്‍ കനലെരിയുന്ന
ശ്മശാനഭൂമിയാമെന്‍ മനതാരില്‍
വന്നലച്ചു നീ ശബ്ദവീചിയായ്‌
പിന്നീടെപ്പോഴെന്നറിയില്ല,
തുടിച്ചുവെന്നുള്ളം കാതോര്‍ക്കുവാനായ്‌,
ദിശയറിയാതെ ഒഴുകിവന്നെത്തിയ
തെന്നെലോ നീ? അതോ
രക്തദാഹിയാം ആത്മാവിന്‍ ജീവനോ?
നിശബ്ദമാമെന്നില്‍ ഉണര്‍ത്തിയീ കൌതുകം
പൊഴിഞ്ഞുപോം നാളെന്നില്‍ ഉണര്‍ത്തി സദാ-
പിരിയാത്ത കൌതുകം
കൊതിച്ചു ഞാനേറെയെങ്കിലും, അറിഞ്ഞീല
ജീവിതമെന്‍ തളിയോലയില്‍
സര്‍വ്വേശ്വരന്‍ കുറിച്ചൊരാ-
വിധിയെന്ന സത്യത്തെ
നിനവുകളാല്‍ ജീവീതസൌധം പടുത്തും
നോവിന്‍ സ്മരണകളാകുമീ വേളയില്‍
തന്‍ പ്രിയ തോഴന്‍ വരും, വരാതിരിക്കില്ല,
കാണും കാണാതിരിക്കില്ല.
എന്നാത്മധൈര്യത്തില്‍ ആശങ്കയെ കൈവിട്ടൊഴുകുന്ന
പുഴയാകാന്‍ കൊതിപ്പൂ
കേട്ടൂ മറഞ്ഞൊരാ ശബ്ദവീചിക്കായ്‌
കാതോര്‍ക്കുവാനായ്‌ ജീവിതം
ഇനിയൊരു ജന്‍മമുണ്ടെങ്കില്‍
മാനുഷരെല്ലാം ഇനിയുമിങ്ങനെപ്പിറക്കുമോ ?
ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ .....


അമൃതാ ബാലകൃഷ്ണന്‍
തൃശ്ശൂറ്‍ ജില്ലയില്‍ കാരമുക്ക്‌ ഗ്രാമത്തില്‍ ജനനം.
വിദ്യാഭ്യാസം
എസ്‌ എന്‍ ജി എസ്‌ എച്ച്‌ എസ്‌ കാരമുക്ക്‌,
പി ജെ എം എസ്‌ ജി എച്ച്‌ എസ്‌ എസ്‌ കണ്ടശ്ശാങ്കടവ്‌
ഇപ്പോള്‍
എസ്‌ എന്‍ ടി ടി ഐ യില്‍
അദ്ഥ്യാപക വിദ്യാര്‍ത്ഥി

No comments:

Post a Comment