കോസ്റ്റ് ശ്രീധരപുരം, ഇരിങ്ങാലക്കുട എസ് എന്‍ ടി ടി ഐ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തിണ്റ്റെ ഭാഗമായി എല്‍ പി , യു പി വിദ്യാര്‍ത്ഥികള്‍ക്കായി 2009 നവംബര്‍ 7 മുതല്‍ 14 വരെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കഥാരചന, കവിതാരചന, പ്രബന്ധ രചന, പ്രസംഗമത്സരം, ചിത്ര രചന ( പെന്‍സില്‍, ക്രയോണ്‍, ജലച്ചായം ) , പൊതുവിജ്ഞാനം പ്രശ്നോത്തരി മത്സരം എന്നിവ അവയില്‍ ചിലതു മാത്രം. കോസ്റ്റ് ശ്രീധരപുരം എന്ന സംഘടനയുമായി സഹകരിച്ച് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച കോസ്റ്റ് - എസ് എന്‍ ടി ടി ഐ ജി കെ ക്വിസ്സ് മത്സരത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 690 വിദ്യാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. 2009 നവംബര്‍ 11ആം തിയ്യതി ഉച്ചതിരിഞ്ഞ് 12-15 ന് ശ്രീ കെ കെ ബബു വിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ക്വിസ്സ് മത്സരം ശ്രീ പി കെ ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്‌തു. യോഗ്യതാപര്‍വം, വിജയപര്‍വം എന്നിങ്ങനെ രണ്ടു റൌണ്ടുകളിലായി നടന്ന വാശിയേറിയ മത്സരത്തില്‍ വിജ്ഞാനത്തിണ്റ്റെ വിവിധ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രശ്നോത്തരി വിജ്ഞാനപ്രദവും, ആസ്വാദ്യകരവും ആയിരുന്നു. തലോര്‍ സെണ്റ്റ് തെരസിറ്റാസ് യു പി എസ്സിലെ അഖില്‍ ജോണ്‍സണ്‍ ഒന്നാം സ്ഥാനവും വൈലത്തൂറ്‍ സെണ്റ്റ് ഫ്രാന്‍സിസ് യു പി എസ്സിലെ ഡെറി പോള്‍ രണ്ടാം സ്ഥാനവും ഇരിങ്ങാലക്കുട എല്‍ സി യു പി എസ്സിലെ രഞ്ജിത എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കുകയുണ്ടായി. മത്സരഫലങ്ങള്‍ വിശദമായി ചുവടെ ചേര്‍ക്കുന്നു.
No comments:
Post a Comment