കേരളീയം-1 
1. പട്ടിണിജാഥ നയിച്ചതാര്‍?
A വി ടി ഭട്ടതിരിപ്പാട് 
B ചന്ത്രോത്ത് കുഞ്ഞിരാമന്‍ നായര്‍ 
C എ കെ ഗോപാലന്‍ 
D കെ മാധവന്‍ നായര്‍ 
2 എല്ലാ ക്ഷേത്രപാതകളും എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തുകൊണ്ടുള്ള വിളംബരം 
ഉണ്ടായത് വര്‍ഷം? 
A. 1928 
B. 1936
C. 1930
D. 1926
3 . പനമ്പിള്ളി ഗോവിന്ദമേനോന്‍ പ്രധാനമന്ത്രി ആയി സ്ഥനമേറ്റത് എന്ന്? 
A 1946 ആഗസ്ത് 17 
B 1947 ആഗസ്ത് 15 
C 1946 സപ്തംബര്‍ 9 
D 1948 ഒക്ടോബര്‍ 18 
4 തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിച്ചു 
കൊണ്ട് ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് വിളംബരം ചെയ്തത് എന്ന്? 
A 1926 
B 1928 
C 1930 
D 1936 
5 വി ടി ഭട്ടതിരിപ്പാടിണ്റ്റെ നേതൃത്വത്തില്‍ നടന്നത്? 
A വൈക്കം സത്യാഗ്രഹം 
B നിവര്‍ത്തന പ്രക്ഷോഭം 
C യാചനാ പദയാത്ര 
D വിമോചന സമരം
6. കെ കേളപ്പന്‍ ഗുരുവായുര്‍ ക്ഷേത്രത്തിനു മുമ്പില്‍ സത്യാഗ്രഹം തുടങ്ങിയത് എന്ന്? 
A 1932 സപ്തംബര്‍ 21 
B 1931 നവംബര്‍ 1 
C 1932 ഒക്ടോബര്‍ 2 
D 1931 ഒക്ടോബര്‍ 21 
7 വാഗണ്‍ ട്രാജഡി നടന്നത്? 
A 1921 ആഗസ്ത് 24 
B 1931 നവംബര്‍ 1 
C 1921 നവംബര്‍ 24 
D 1921 നവംബര്‍ 10
8 കേരളത്തില്‍ നടന്ന വിമോചന സമരത്തിന് ആ പേര്‍ ലഭിച്ചത് ആരില്‍ നിന്ന്? 
A ഫാദര്‍ വടക്കന്‍ 
B കെ എം സീതി സാഹിബ് 
C മന്നത്ത് പദ്മനാഭന്‍ 
D പനമ്പിള്ളി ഗോവിന്ദമേനോന്‍ 
9. തിരുവിതാംകൂറില്‍ ജനകീയ മന്ത്രിസഭയിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു? 
A പനമ്പിള്ളി ഗോവിന്ദമേനോന്‍ 
B ടി കെ നായര്‍ 
C പട്ടം താണുപിള്ള 
D ഇക്കണ്ട വാരിയര്‍
10. "പതറാതെ മുന്നോട്ട്" ആരുടെ ആത്മകഥയാണ്? 
A ഇ എം എസ് നമ്പൂതിരിപ്പാട് 
B സി അച്യുതമേനോന്‍ 
C എ കെ ഗോപാലന്‍ 
D കെ കരുണാകരന്‍ 
തയ്യാറാക്കിയത് പി ശിവദാസ്
No comments:
Post a Comment