WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Thursday, August 26, 2010

Thursday, August 19, 2010

ONAM CELEBRATIONS 2010

ONAM QUIZ RESULTS 2010

LEVEL

PLACE

NAME

CLASS

INSTITUTION

HIGH

SCHOOL

FIRST

ARYA. V. S.

VIII B

S. N. H. S.

IRINJALAKUDA

SECOND

ATHIRA PATEL

VIII A

SECOND

NIMISHA. K. R.

X A

HIGHER SOCONADARY

FIRST

AKSHAY VENU

XI A

S .N. H. S. S.

IRINJALAKUDA

FIRST

SHIMA MURALI

XI C

SECOND

PARVATHY BALAN

XI B

T. T. C.

FIRST

LAKSHMI CHANDRAN

2ND T.T.C.

S .N. T. T. I.

IRINJALAKUDA

SECOND

JENCY. K. J.

2ND T.T.C.

SECOND

CHITHRA PRABHAKAR

2ND T.T.C.

Saturday, August 14, 2010

അനുമോദനങ്ങള്‍

ഡോ. ഇ. സി. ജി. സുദര്‍ശന്‌ പ്രശസ്തമായ ഡിറാക്‌ മെഡല്‍
മലയാളിയും പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞനുമായ ഡോ. ഇ. സി. ജി. സുദര്‍ശന്‌ പ്രശസ്തമായ ഡിറാക്‌ മെഡല്‍ ലഭിച്ചിരിക്കുന്നു.ഡോ. ഇ. സി. ജി. സുദര്‍ശണ്റ്റെ മുഴുവന്‍ പേര്‌ എണ്ണക്കല്‍ ചാണ്ടി ജോര്‍ജ്ജ്‌ സുദര്‍ശന്‍ എന്നാണ്‌. സ്വദേശം കോട്ടയം. സൂക്ഷ്മ കണങ്ങളെക്കുറിച്ച്‌ സുദര്‍ശണ്റ്റെ ആദ്യകാല പഠനങ്ങളും വി. എ. തിയറിയും അന്നേ വരെയുണ്ടായിരുന്ന ധാരണകള്‍ തിരുത്തിക്കുറിക്കുകയും ഭൌതികശാസ്ത്ര രംഗത്ത്‌ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്‌തു. ഡോ. ഇ. സി. ജി. സുദര്‍ശന്‍ ഇപ്പോള്‍ ടെക്സസ്‌ സര്‍വ്വകലാശാലയില്‍ പ്രഫസറായി സേവനം അനുഷ്ഠിക്കുന്നു. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാത്തമറ്റിക്കല്‍ സയന്‍സസ്സില്‍ ഡയറക്ടര്‍ കൂടിയാണ്‌ ഡോ. ഇ. സി. ജി. സുദര്‍ശന്‍. ഡോ. സുദര്‍ശന്‌ എസ്‌. എന്‍. ടി. ടി. ഐ. യുടെ അനുമോദനങ്ങള്‍. അഭിനന്ദനങ്ങള്‍

INDEPENDENCE DAY QUIZ 2010 CONGRATS! CONGRATS!! CONGRATS!!!

INDEPENDENCE DAY QUIZ 2010 RESULTS

SECTION

PLACE

NAME

CLASS

INSTITUTION

HIGH SCHOOL

FIRST

NIMISHA. K. R.

XA

S. N. H. S.

IRINJALAKUDA

SECOND

AMAL. K. S.

IX B

THIRD

ARYA. V. S.

VII B

HIGHER SECONDARY

FIRST

MEGHA P ANTONY

XII C

S. N. H. S. S. IRINJALAKUDA

SECOND

AKSHAY ARUN

XI B

THIRD

ADARSH SAJEEV

XII B

T. T. C

FIRST

JENCY. K. J.

2nd T. T. C.

S. N. T. T. I. IRINJALAKUDA

SECOND

AMRUTHA. I. B,

2nd T. T. C.

THIRD

DEEPA. A. D.

1st T. T. C.

Monday, August 09, 2010

സ്വാതന്ത്ര്യ ദിന പ്രശ്നോത്തരി ഭാഗം പതിനൊന്ന്‌. - കവിതാ പര്‍വ്വം

കവിതാ പര്‍വ്വം
1. ഉപ്പു നാം കുറുക്കണം ആരു വന്നെതിര്‍ക്കിലും
അല്‍പവും കൊടുത്തിടാതെ കോപിയാതെ നില്‍ക്കണം. ...
വിപ്ളവ ഗാനശകലം ആരുടെ രചനയാണ്‌?
2. ചോര തുടിക്കും ചെറു കയ്യുകളേ
പേറുക വന്നീ പന്തങ്ങള്‍ .
എന്നിങ്ങനെ യുവജനങ്ങളെ സമര പന്ഥാവിലേക്ക്‌ ക്ഷണിക്കുന്ന കവിയാരാണ്‌?
3. ഭാരതീയരേ, രണധീരരേ, സഹജരേ
പാരതന്ത്ര്യത്തില്‍ നിന്നു പാലിപ്പിന്‍ മാതാവിനെ.
എന്നു താരസ്വരത്തില്‍ സമൂഹത്തോട്‌ ആഹ്വാനം ചെയ്‌തത്‌ ഏതു കവിയാണ്‌?
തുടരും . . .

Saturday, August 07, 2010

സ്വാതന്ത്ര്യ ദിന പ്രശ്നോത്തരി ഭാഗം പത്ത്‌ ഗ്രന്ഥപര്‍വ്വം

ഗ്രന്ഥപര്‍വ്വം
1. ഇന്ത്യ വിന്‍സ്‌ ഫ്രീഡം എന്നത്‌ ആരുടെ കൃതി?
2. ഗാന്ധി ആണ്റ്റ്‌ അനാര്‍ക്കി ഇന്‍ ഇന്ത്യ എന്ന പുസ്തകം എഴുതിയതാര്‍?
തുടരും . . .

സ്വാതന്ത്ര്യ ദിന പ്രശ്നോത്തരി ഭാഗം ഒമ്പത്‌ ക്വിറ്റ്‌ ഇന്ത്യ

ക്വിറ്റ്‌ ഇന്ത്യ
1. ക്വിറ്റ്‌ ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നതാര്‌?
2. ക്വിറ്റ്‌ ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയതാര്‍?
തുടരും . . .

സ്വാതന്ത്ര്യ ദിന പ്രശ്നോത്തരി ഭാഗം എട്ട്‌ അണ്ണാറകണ്ണനും തന്നാലായത്‌

അണ്ണാറകണ്ണനും തന്നാലായത്‌
1. രാഷ്ട്രീയ സ്ത്രീസഭ എന്ന സംഘടനക്ക്‌ രൂപം നല്‍കിയതാര്‍?
2. ദേശസേവികാ സംഘ്‌ രൂപീകരിച്ചതാര്‍?
തുടരും . . .

സ്വാതന്ത്ര്യ ദിന പ്രശ്നോത്തരി ഭാഗം ഏഴ്‌ രക്‌തസാക്ഷികള്‍

രക്‌തസാക്ഷികള്‍
1. ഭഗത്സിംഗിനെ തൂക്കിലേറ്റിയതെന്ന്‌?
2. ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ആദ്യം പോരാടിയ ഇന്ത്യന്‍ സൈനികന്‍?
തുടരും . . .

സ്വാതന്ത്ര്യ ദിന പ്രശ്നോത്തരി ഭാഗം ആറ്‌ സംഘര്‍ഷപര്‍വ്വം

സംഘര്‍ഷപര്‍വ്വം
1. ജാലിയന്‍ വാലാ ബാഗ്‌ കൂട്ടക്കൊല അരങ്ങേറിയ വര്‍ഷം?
2. ദണ്ഡി യാത്ര തുടങ്ങിയ വര്‍ഷം?
തുടരും . . .

സ്വാതന്ത്ര്യ ദിന പ്രശ്നോത്തരി ഭാഗംഅഞ്ച്‌ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം
1. കോണ്‍ഗ്രസ്സിണ്റ്റെ രൂപീകരണത്തില്‍ പ്രധാന പങ്ക്‌ വഹിച്ച ഇംഗ്ളീഷുകാരന്‍ ?
2. കോണ്‍ഗ്രസ്സ്‌ എന്ന പേര്‍ നിര്‍ദേശിച്ചതാര്‍?
തുടരും . . .

സ്വാതന്ത്ര്യ ദിന പ്രശ്നോത്തരി ഭാഗം നാല്‌ അധിനിവേശത്തിനെതിരെ

അധിനിവേശത്തിനെതിരെ
1. ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഇംഗ്ളീഷുകാര്‍ വിളിച്ചതെങ്ങനെ?
2. ബ്രിട്ടീഷുകാര്‍ക്കെതിരെ ഗറില്ലാ യുദ്ധരീതി ആവിഷ്കരിച്ചതാര്‍?

സ്വാതന്ത്ര്യ ദിന പ്രശ്നോത്തരി ഭാഗം മൂന്ന്‌ നയപരം . . . (കു)തന്ത്രപരം . . .

1. ഇന്ത്യയില്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന്‌ ബ്രിട്ടീഷ്‌ പാര്‍ലിമെണ്റ്റ്‌ പാസ്സാക്കിയ നിയമം ഏത്‌?
2. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ കമ്പനിയുടെ കീഴില്‍ കൊണ്ടുവരാന്‍ അന്നത്തെ ഗവര്‍ണ്ണര്‍ ജനറല്‍ ആയിരുന്ന വെല്ലസ്ളി പ്രഭു നടപ്പാക്കിയ പുതിയ പദ്ധതി എന്തായിരുന്നു?
തുടരും . . .

സ്വാതന്ത്ര്യ ദിന പ്രശ്നോത്തരി ഭാഗം രണ്ട്‌ വിരുന്നുകാര്‍ ഭരണാധികാരികള്‍

വിരുന്നുകാര്‍ ഭരണാധികാരികള്‍
1. വ്യാപാരത്തിനായി ഭാരതത്തിലെത്തിയ ഇംഗ്ളീഷുകാര്‍ ക്രമേണ ഭരണകാര്യങ്ങളില്‍ ഇടപെടുവാനും തങ്ങളുടെ അധികാരം സ്ഥാപിക്കുവാനും തുടങ്ങി. ഇന്ത്യയില്‍ ബ്രിട്ടീഷ്‌ പരമാധികാരത്തിണ്റ്റെ യഥാര്‍ത്ഥ അടിസ്ഥാനമിട്ടത്‌ ബംഗാളിലാണ്‌. 1757 ല്‍ അവസാനത്തെ നവാബുമായി നടത്തിയ യുദ്ധമാണ്‌ ഇന്ത്യയിലെ ബിട്ടീഷ്‌ ഭരണത്തിന്‌ തുടക്കമിട്ടത്‌. ഏതാണ്‌ ആ യുദ്ധം?
2. ഭാരതത്തിലെ ബ്രിട്ടീഷ്‌ ഭ്രണത്തിന്‌ അടിത്തറ പാകിയ യുദ്ധത്തില്‍ ബിട്ടീഷുകാരാല്‍ പരാജിതനായ ബംഗാള്‍ നവാബ്‌ ആരായിരുന്നു?
തുടരും . . .

Friday, August 06, 2010

അധിനിവേശത്തിണ്റ്റെ ആരംഭം

സ്വാതന്ത്ര്യ ദിന പ്രശ്നോത്തരി ഭാഗം ഒന്ന്
1. ഇന്ത്യയില്‍ വന്ന ആദ്യ യൂറോപ്യന്‍ ശക്‌തി പോര്‍ച്ചുഗീസുകാരാണ്‌. യൂറോപ്പില്‍ നിന്നും ഇന്ത്യയിലേക്ക്‌ ഒരു കടല്‍മാര്‍ഗം കണ്ടുപിടിച്ചത്‌ നാവികനായ വാസ്കോഡഗാമ ആണ്‌. കോഴിക്കോട്‌ കാപ്പാട്‌ കടപ്പുറത്ത്‌ ഗാമ ആദ്യമായി കപ്പലിറങ്ങിയ വര്‍ഷം ഏത്‌?
2. പോര്‍ച്ചുഗീസുകാരെ തുടര്‍ന്ന്‌ കേരളത്തിലെത്തിയ വിദേശീയര്‍ ഡച്ചുകാരാണ്‌. അവര്‍ ആദ്യമായി കേരളത്തിലെത്തിയ വര്‍ഷം ഏത്‌?
3. ബ്രിട്ടനില്‍ ഒന്നാം എലിസബത്ത്‌ രാജ്ഞിയുടെ ഭരണകാലത്ത്‌ ഇന്ത്യയുമായി വ്യാപാരം നടത്തുന്നതിന്‌ ഇംഗ്ളീഷ്‌ ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ച വര്‍ഷം ഏത്‌?
4. ഇന്ത്യയില്‍ വന്ന അവസാന യൂറോപ്യന്‍ ശക്‌തി ഫ്രാന്‍സ്‌ ആയിരുന്നു. വ്യാപാര ആവശ്യങ്ങള്‍ക്കായി ഫ്രഞ്ച്‌ ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ച വര്‍ഷം ഏത്‌?
5. കുളച്ചല്‍ യുദ്ധത്തില്‍ വച്ച്‌ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചു ശക്‌തിയെ പരാജയപ്പെടുത്തിയ വര്‍ഷം ഏത്‌?
6. വാണ്ടിവാഷ്‌ യുദ്ധത്തില്‍ വച്ച്‌ ഇംഗ്ളീഷുകാര്‍ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തിയ വര്‍ഷം ഏത്‌?
തുടരും . . .

സ്വാതന്ത്ര്യ സമര പ്രശ്നോത്തരി

ഇന്ത്യയുടെ ഭൂതകാലത്തിലെ ഏറ്റവും സുവര്‍ണ്ണമായ അദ്ധ്യായങ്ങള്‍ സ്വാതന്ത്ര്യ സമര കാലത്തേതായിയിരിക്കും. ജാതി, മത, വര്‍ഗ്ഗ, ലിംഗ, പ്രായ, ദേശ വ്യത്യാസങ്ങള്‍ മറന്ന്‌ ഒരു രാഷ ്ട്രത്തിണ്റ്റെ ഊര്‍ജമൊന്നാകെ സ്വാതന്ത്ര്യം എന്ന ഏക ലക്ഷ്യത്തിലേക്ക്‌ പ്രവഹിച്ച അപൂര്‍വകാലമാണത്‌. ഭൂമിയില്‍ കാലുറച്ചു തുടങ്ങിയ കുഞ്ഞുങ്ങള്‍ മുതല്‍ കാലം കഴിഞ്ഞു നില്‍ക്കുന്ന വൃദ്ധജനങ്ങള്‍ വരെ ഒരേ ആവേശത്തോടെ ആ സമരമുഖത്ത്‌ ഉണ്ടായിരുന്നു. സ്വന്തം നേട്ടങ്ങളും സ്വാര്‍ത്ഥതയും ഉപേക്ഷിച്ചുകൊണ്ട്‌, സ്വന്തം ജീവന്‍ വരെ ആഹൂതി ചെയ്‌തുകൊണ്ട്‌ ഒരു മഹാജനതയുടെ വിശുദ്ധ ധാര്‍മ്മിക യാത്ര - അതായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനം.
സംഭവബഹുലവും സമരോജ്ജ്വലവുമായ ഈ കാലഘട്ട ത്തെക്കുറിച്ച്‌ അറിയാതെ ഇന്ത്യയെ അറിയുക സാദ്ധ്യമല്ല. ഇത്തരം അറിവുകളുടെ അഭാവത്തിലെ ഇന്ത്യ അപൂര്‍ണ്ണമാണ്‌. ഈ കലഘട്ടത്തിലെ ഇന്ത്യയെ അറിയുവാന്‍ വേണ്ടി ഒരു പ്രശ്നോത്തരി ആരംഭിക്കുകയാണ്‌. ഇന്ത്യാ ചരിത്രത്തിണ്റ്റെ ഒഴുക്ക്‌ തിരിച്ചുവിട്ട സംഭവങ്ങള്‍, നായകന്‍മാര്‍, സമരരീതികള്‍, നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച്‌ സമഗ്രമായ ഒരു ബോധവും അറിവും പ്രദാനം ചെയ്യുവാന്‍ ഒരു പ്രശ്നോത്തരിക്ക്‌ സാധിക്കില്ല. മറിച്ച്‌ മാതൃരാഷ്ട്രത്തിണ്റ്റെ മഹിതമായ പാരമ്പര്യത്തെക്കുറിച്ച്‌ ബോധവാനാകാനുള്ള യാത്രക്ക്‌ തുടക്കം ഇടുവാന്‍ കഴിഞ്ഞാല്‍ ഈ പ്രശ്നോത്തരി വിജയസായൂജ്യം അടയും. വരൂ, നമുക്ക്‌ പ്രശ്നോത്തരിയിലേക്ക്‌ കടക്കാം.
ഭാഗം ഒന്ന്‌ ഉടന്‍ ആരംഭിക്കുന്നു.