സ്വാതന്ത്ര്യ ദിന പ്രശ്നോത്തരി ഭാഗം ഒന്ന്
1. ഇന്ത്യയില്‍ വന്ന ആദ്യ യൂറോപ്യന്‍ ശക്‌തി പോര്‍ച്ചുഗീസുകാരാണ്. യൂറോപ്പില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു കടല്‍മാര്‍ഗം കണ്ടുപിടിച്ചത് നാവികനായ വാസ്കോഡഗാമ ആണ്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഗാമ ആദ്യമായി കപ്പലിറങ്ങിയ വര്‍ഷം ഏത്?
2. പോര്‍ച്ചുഗീസുകാരെ തുടര്‍ന്ന് കേരളത്തിലെത്തിയ വിദേശീയര്‍ ഡച്ചുകാരാണ്. അവര്‍ ആദ്യമായി കേരളത്തിലെത്തിയ വര്‍ഷം ഏത്?
3. ബ്രിട്ടനില്‍ ഒന്നാം എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് ഇന്ത്യയുമായി വ്യാപാരം നടത്തുന്നതിന് ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ച വര്‍ഷം ഏത്?
4. ഇന്ത്യയില്‍ വന്ന അവസാന യൂറോപ്യന്‍ ശക്‌തി ഫ്രാന്‍സ് ആയിരുന്നു. വ്യാപാര ആവശ്യങ്ങള്‍ക്കായി ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ച വര്‍ഷം ഏത്?
5. കുളച്ചല്‍ യുദ്ധത്തില്‍ വച്ച് മാര്‍ത്താണ്ഡവര്‍മ്മ ഡച്ചു ശക്‌തിയെ പരാജയപ്പെടുത്തിയ വര്‍ഷം ഏത്?
6. വാണ്ടിവാഷ് യുദ്ധത്തില്‍ വച്ച് ഇംഗ്ളീഷുകാര്‍ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തിയ വര്‍ഷം ഏത്?
തുടരും . . .
No comments:
Post a Comment