ഇന്ത്യയുടെ ഭൂതകാലത്തിലെ ഏറ്റവും സുവര്‍ണ്ണമായ അദ്ധ്യായങ്ങള്‍ സ്വാതന്ത്ര്യ സമര കാലത്തേതായിയിരിക്കും. ജാതി, മത, വര്‍ഗ്ഗ, ലിംഗ, പ്രായ, ദേശ വ്യത്യാസങ്ങള്‍ മറന്ന് ഒരു രാഷ ്ട്രത്തിണ്റ്റെ ഊര്‍ജമൊന്നാകെ സ്വാതന്ത്ര്യം എന്ന ഏക ലക്ഷ്യത്തിലേക്ക് പ്രവഹിച്ച അപൂര്‍വകാലമാണത്. ഭൂമിയില്‍ കാലുറച്ചു തുടങ്ങിയ കുഞ്ഞുങ്ങള്‍ മുതല്‍ കാലം കഴിഞ്ഞു നില്‍ക്കുന്ന വൃദ്ധജനങ്ങള്‍ വരെ ഒരേ ആവേശത്തോടെ ആ സമരമുഖത്ത് ഉണ്ടായിരുന്നു. സ്വന്തം നേട്ടങ്ങളും സ്വാര്‍ത്ഥതയും ഉപേക്ഷിച്ചുകൊണ്ട്, സ്വന്തം ജീവന്‍ വരെ ആഹൂതി ചെയ്‌തുകൊണ്ട് ഒരു മഹാജനതയുടെ വിശുദ്ധ ധാര്‍മ്മിക യാത്ര - അതായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനം.
സംഭവബഹുലവും സമരോജ്ജ്വലവുമായ ഈ കാലഘട്ട ത്തെക്കുറിച്ച് അറിയാതെ ഇന്ത്യയെ അറിയുക സാദ്ധ്യമല്ല. ഇത്തരം അറിവുകളുടെ അഭാവത്തിലെ ഇന്ത്യ അപൂര്‍ണ്ണമാണ്. ഈ കലഘട്ടത്തിലെ ഇന്ത്യയെ അറിയുവാന്‍ വേണ്ടി ഒരു പ്രശ്നോത്തരി ആരംഭിക്കുകയാണ്. ഇന്ത്യാ ചരിത്രത്തിണ്റ്റെ ഒഴുക്ക് തിരിച്ചുവിട്ട സംഭവങ്ങള്‍, നായകന്‍മാര്‍, സമരരീതികള്‍, നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് സമഗ്രമായ ഒരു ബോധവും അറിവും പ്രദാനം ചെയ്യുവാന്‍ ഒരു പ്രശ്നോത്തരിക്ക് സാധിക്കില്ല. മറിച്ച് മാതൃരാഷ്ട്രത്തിണ്റ്റെ മഹിതമായ പാരമ്പര്യത്തെക്കുറിച്ച് ബോധവാനാകാനുള്ള യാത്രക്ക് തുടക്കം ഇടുവാന്‍ കഴിഞ്ഞാല്‍ ഈ പ്രശ്നോത്തരി വിജയസായൂജ്യം അടയും. വരൂ, നമുക്ക് പ്രശ്നോത്തരിയിലേക്ക് കടക്കാം.
ഭാഗം ഒന്ന് ഉടന്‍ ആരംഭിക്കുന്നു.
No comments:
Post a Comment