WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Saturday, August 14, 2010

അനുമോദനങ്ങള്‍

ഡോ. ഇ. സി. ജി. സുദര്‍ശന്‌ പ്രശസ്തമായ ഡിറാക്‌ മെഡല്‍
മലയാളിയും പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞനുമായ ഡോ. ഇ. സി. ജി. സുദര്‍ശന്‌ പ്രശസ്തമായ ഡിറാക്‌ മെഡല്‍ ലഭിച്ചിരിക്കുന്നു.ഡോ. ഇ. സി. ജി. സുദര്‍ശണ്റ്റെ മുഴുവന്‍ പേര്‌ എണ്ണക്കല്‍ ചാണ്ടി ജോര്‍ജ്ജ്‌ സുദര്‍ശന്‍ എന്നാണ്‌. സ്വദേശം കോട്ടയം. സൂക്ഷ്മ കണങ്ങളെക്കുറിച്ച്‌ സുദര്‍ശണ്റ്റെ ആദ്യകാല പഠനങ്ങളും വി. എ. തിയറിയും അന്നേ വരെയുണ്ടായിരുന്ന ധാരണകള്‍ തിരുത്തിക്കുറിക്കുകയും ഭൌതികശാസ്ത്ര രംഗത്ത്‌ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്‌തു. ഡോ. ഇ. സി. ജി. സുദര്‍ശന്‍ ഇപ്പോള്‍ ടെക്സസ്‌ സര്‍വ്വകലാശാലയില്‍ പ്രഫസറായി സേവനം അനുഷ്ഠിക്കുന്നു. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാത്തമറ്റിക്കല്‍ സയന്‍സസ്സില്‍ ഡയറക്ടര്‍ കൂടിയാണ്‌ ഡോ. ഇ. സി. ജി. സുദര്‍ശന്‍. ഡോ. സുദര്‍ശന്‌ എസ്‌. എന്‍. ടി. ടി. ഐ. യുടെ അനുമോദനങ്ങള്‍. അഭിനന്ദനങ്ങള്‍

No comments:

Post a Comment