WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Thursday, December 31, 2009

പുതുവത്സരം 2010


പുതുവത്സരാശംസകള്‍


2010 ലേക്ക്‌

ഏവര്‍ക്കും സ്വാഗതം

Message From The Principal

FROM THE PRINCIPAL’S DESK

Dear Friends,


WISH YOU ALL

A HAPPY AND PROSPEROUS

NEW YEAR



With Regards,
P. SIVADAS
PRINCIPAL
S N. T. T. I. IRINJALAKUDA

Saturday, December 26, 2009

മീര ( കഥ അമൃതാ ബലകൃഷ്ണന്‍ )

മീര
അന്ന്‌ അവള്‍ വീട്ടില്‍ നിന്നും ഇറങ്ങാന്‍ വൈകിയിരുന്നു.
തിരക്കിട്ടുള്ള നടപ്പില്‍ ഇരുവശങ്ങളിലെയും വയലേലകളെ തഴുകി കുന്നിന്‍ ചരുവില്‍ നിന്നും വീശിയിറങ്ങിയ കാറ്റ്‌ അവളോട്‌ കുശലം ചോദിച്ചു.
വഴിയരുകില്‍ വിടര്‍ന്ന പൂക്കള്‍ അവളെ നോക്കി പുഞ്ചിരി തൂകി.
ഇതൊന്നും അറിയാതെ അവള്‍ വേഗം നടന്നുനീങ്ങി.
കിട്ടിയ ഒരു ഓട്ടൊയില്‍ മെയിന്‍ റോഡിലെത്തി.
പതിവായി പോകുമായിരുന്ന ബസ്സിണ്റ്റെ സമയം കഴിഞ്ഞിരുന്നു.
മറ്റു വാഹനങ്ങളുടെ ശബ്ദം നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ടിരുന്നു.
കിട്ടിയ ബസ്സില്‍ തൂങ്ങിപ്പിടിച്ചു കയറി.
അപ്പോഴും മിഴികള്‍ വാച്ചിലെ സൂചികളുമായി സല്ലഭിച്ചുകൊണ്ടിരുന്നു.
പത്തരക്ക്‌ അയക്കേണ്ട ഫയല്‍ റെഡിയായിരുന്നില്ല, ഇന്നലെ.
അതിനിടയില്‍ ബസ്സ്‌ നിന്നു, ട്രാഫിക്ക്ബ്ളോക്ക്‌.
കാറും ബൈക്കും കൂട്ടിമുട്ടി, ശണ്ഠയും തുടങ്ങി.
ഇറങ്ങി ഓടാന്‍ തോന്നി.
അതിനു ശ്രമിക്കുകയായിരുന്നു.
പെട്ടന്നാണ്‌ ആ മുഖം കണ്ണില്‍പെട്ടത്‌.
സ്തബ്ധയായി അവള്‍.
അവളില്‍ ഓര്‍മ്മകളുടെ കാര്‍മേഘം അടിഞ്ഞുകൂടി.
ബസ്സില്‍നിന്നും ഇറങ്ങാനായതുമില്ല.
* * * * *
ഓഫീസില്‍ എത്തി ഒരു സ്വപ്നത്തിലെന്നപോലെ.
പതിഞ്ഞ കാലടികളോടെ നീങ്ങി, രജിസ്റ്ററില്‍ ഒപ്പുവെച്ചു.
തിരിഞ്ഞു നടക്കാന്‍ തുടങ്ങവെ മാനേജരുടെ ശകാരസ്വരം അവളെ ഉണര്‍ത്തി.
മാനേജരുടെ മുറിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ ധാരാളം കുശലങ്ങള്‍ തനിക്കുനേരെ വന്നു. ഒന്നിനും മറുപടി പറയാതെ നേരെ സീറ്റില്‍ ചെന്നിരുന്നു.
പ്യൂണ്‍ കൃഷ്ണന്‍കുട്ടിചേട്ടന്‍ പറഞ്ഞാണറിഞ്ഞത്‌ :
രാവിലെയാണ്‌ ഫോണ്‍ വന്നത്‌. മനേജര്‍ മാറുകയാണിന്ന്‌. അതിണ്റ്റെ ഈര്‍ഷ്യ മോളോട്‌ തീര്‍ത്തതാവും.
ഇതാണ്‌ ഭാഷ്യം.
തണ്റ്റെ മറുപടി ഒരു ചിരിയാക്കി മറ്റി അവള്‍ മുന്നിലെ കീബോര്‍ഡിലൂടെ വിരലുകള്‍ ഓടിച്ചുകൊണ്ടിരുന്നു.
എന്താണ്‌ തനിക്ക്‌ പറ്റിയത്‌? അവള്‍ സ്വയം ചോതിച്ചു.
തണ്റ്റെ അസ്വസ്ഥമായ മനസ്സില്‍ അവള്‍ പരതി.
ഓര്‍മ്മകളുടെ തിരമാലകള്‍ മനസ്സില്‍ ഉയര്‍ന്നുപൊങ്ങി.
അതേ, രവിലെ താന്‍ കണ്ട ആ മുഖം. തണ്റ്റെ ദേവേട്ടന്‍ തന്നെ.
* * * * *
മീരാ, രാവിലെ ദ്വേഷ്യപ്പെട്ടതില്‍ പരിഭവിക്കരുതേ.
ഞാനിന്നുകൂടിയേയുള്ളു. നാളെ ചാര്‍ജ്ജ്‌ കൈമാറണം.
അതുകൊണ്ടാ. പരിഭവം തൊന്നരുത്‌.
സാരമില്ല, സര്‍. എനിക്കിന്നു വളരെ മോശം ദിവസമാ. ഞാനിന്നുപോട്ടെ.
ഹോസ്പിറ്റലില്‍ പോണോ?
വേണ്ട.
വീട്ടില്‍ വിശ്രമിച്ചാല്‍ ശരിയാകും.
ശരി, താന്‍ പൊയ്ക്കോളു.
* * * * *
അന്നു രാത്രി അവള്‍ക്ക്‌ ഉറങ്ങാന്‍ കഴിഞ്ഞില്ല.
മുറ്റത്തെ മാവിന്‍ചുവട്ടില്‍ കസേരയില്‍ കിടന്നവള്‍ ഉരുകി.
ചന്ദ്രണ്റ്റെ ശീതളഛായയില്‍ മുങ്ങിക്കുളിക്കാന്‍ എത്തുന്ന താരകള്‍ അവളെ നോക്കി കണ്ണുചിമ്മി.
അവള്‍ ഓര്‍ത്തു, ഇന്നു അടുത്തുകണ്ടുമറഞ്ഞ മുഖം.
ദേവേട്ടന്‍ബാല്യകാലസ്മരണകളുടെ നീര്‍പ്പാച്ചില്‍ അവളുടെ മനസ്സിനെ കലക്കിമറിച്ചു.
* * * * *
ശ്രീകൃഷ്ണപുരം ഗ്രാമം.
ഹരിതഭംഗി നിറഞ്ഞാടിയ തണ്റ്റെ നാട്‌.
താനും തണ്റ്റെ ദേവേട്ടനും കളിച്ച്‌, പഠിച്ച്‌, നടന്ന ഗ്രാമം.
ബാല്യത്തിലും യൌവനത്തിലും ഒരുപോലെ, വേര്‍പ്പിരിയാതെ ആയിരൊത്തൊന്നു കിനാക്കളും കണ്ട്‌ സ്വപ്നമലര്‍ക്കാട്ടില്‍ അലഞ്ഞു നടന്ന ആ കാലം.
പിന്നീട്‌ പിരിയാനിടവന്നത്‌.
ഒക്കെ അകക്കണ്ണില്‍ മിന്നിമറഞ്ഞു.
അച്ചനമ്മമാര്‍ തമ്മില്‍ പിരിയുകയാണുണ്ടായത്‌.
ഇനി എന്ന്? ........
ഒരുപക്ഷേ, തന്നെ ത്തേടി എത്തിയതാവുമോ?
വരും, വരാതിക്കാനാവില്ല ദേവേട്ടന്‌. മറക്കാനാവില്ല ദേവേട്ടന്‌.
വരും, എന്നെങ്കിലും.......
ദുഖസ്മരണകളുടെ മാധുര്യം നുണഞ്ഞുകൊണ്ട്‌ അവള്‍ കിടന്നു.
എങ്ങുനിന്നോ വന്ന തെന്നല്‍ അവളെ തഴുകി.
(മീര കഥ അമൃതാ ബലകൃഷ്ണന്‍ )

Friday, December 04, 2009

പ്രത്യേക അറിയിപ്പുകള്‍

1 . മെറിറ്റ്‌ ഡെ

എസ്‌ എന്‍ ടി ടി ഐ യില്‍ നിന്നും ടി ടി സി പരീക്ഷയില്‍ പ്രശസ്ത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനും അവര്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കുന്നതിനും വേണ്ടി 2009 ഡിസംബര്‍ അഞ്ചാം തിയ്യതി ഉച്ചതിരിഞ്ഞ്‌ 2 മണിക്ക്‌ മെറിറ്റ്‌ ഡെ ആഘോഷിക്കുന്നു. മെറിറ്റ്‌ ഡെയിലേക്ക്‌ ഏവര്‍ക്കും സ്വാഗതം

2. ലോക മനുഷ്യാവകാശ ദിനാചരണം
ലോക മനുഷ്യാവകാശ ദിനാചരണം
ഇരിങ്ങാലക്കുട എസ്‌ എന്‍ ടി ടി ഐ യില്‍

2009 ഡിസംബര്‍ 1 മുതല്‍ 10 വരെ
പ്രധാനപരിപാടികളില്‍ ചിലവ:
* പുസ്തക പ്രദര്‍ശനം
* സെമിനാറുകള്‍
* വിദ്യാര്‍ത്ഥികള്‍ക്കു വിവിധ മത്സരങ്ങള്‍[പ്രബന്ധരചന, ചിത്രരചന (പെന്‍സില്‍), ചിത്രരചന (ക്രയോണ്‍) ,

കാര്‍ട്ടൂണ്‍ രചന, പ്രസംഗ മത്സരം, കവിതാരചന, ക്വിസ്സ്‌, പോസ്റ്റര്‍ നിര്‍മ്മാണം,....... ]
* ബോധവത്കരണ ക്ളാസ്സുകള്‍
* റാലി ......
പരിപാടികളില്‍ പങ്കുചേരുവാന്‍ ഏവരേയും ക്ഷണിക്കുന്നു .

3. പുസ്തക പ്രദര്‍ശനം ഉദ്ഘാടനം
എസ്‌ എന്‍ ടി ടി ഐ യില്‍ 2009 ഡിസംബര്‍ 5 മുതല്‍ 10 വരെ സംഘടിപ്പിക്കുന്ന പുസ്തക പ്രദര്‍ശനത്തിണ്റ്റെ ഉദ്ഘാടനം 2009 ഡിസംബര്‍ അഞ്ചാം തിയ്യതി രണ്ടു മണിക്ക്‌ എസ്‌ എന്‍ ടി ടി ഐ ഓഡിറ്റോറിയത്തില്‍ . പരിപാടികളില്‍ പങ്കുചേരുവാന്‍ ഏവരേയും ക്ഷണിക്കുന്നു

Sunday, November 29, 2009

പുസ്തകപരിചയം

പുസ്തകപരിചയം

പ്രത്യൌഷധവിധിയും പ്രഥമചികിത്സയും - ശ്രീ സി. ആര്‍. കേശവന്‍ വൈദ്യര്‍


ശ്രീ സി. ആര്‍. കേശവന്‍ വൈദ്യരുടെ ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്‌തുകൊണ്ട്‌ പുതിയൊരു പംക്‌തിക്ക്‌ തുടക്കം കുറിക്കട്ടെ. അതീവ ലളിതമായ ഭാഷയില്‍ ഏതൊരു കൊച്ചു കുട്ടിക്കുപോലും മനസ്സിലാക്കാവുന്ന വിധം രചിച്ച പുസ്തകമാണ്‌ പ്രത്യൌഷധവിധിയും പ്രഥമചികിത്സയും. 1942 ഡിസംബറില്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്‌ ഏട്ട്‌ പുതിയ പതിപ്പുകളും അനേകം റീപ്രിണ്റ്റുകളും ഉണ്ടായത്‌ പുസ്തകത്തിണ്റ്റെ പ്രചുരപ്രചാരത്തേയും ഉപയോഗ്യതയേയും സൂചിപ്പിക്കുന്നു. 1990 മെയ്മാസത്തില്‍ ഈ പുസ്തകത്തിണ്റ്റെ ആദ്യ ഡി സി പതിപ്പ്‌ പ്രകാശനം ചെയ്യപ്പെട്ടു. ഈ കൃതിയെക്കുറിച്ച്‌ ഡി സി ബുക്സ്‌ ഇങ്ങനെ എഴുതുന്നു:

അറിഞ്ഞും അറിയാതെയും സംഭവിക്കാവുന്ന അനേകം വിപത്തുകളുടെ മദ്ധ്യത്തില്‍ കൂടിയാണ്‌ മനുഷ്യന്‍ ജീവിച്ചുപോരുന്നത്‌. അത്തരം അപകടഘട്ടങ്ങളില്‍ ഉപകരിക്കുന്ന പ്രഥമ ചികിത്സകളാണ്‌ ഈ ഗ്രന്ഥത്തില്‍ സമാഹരിച്ചിരിക്കുന്നത്‌. ആയുര്‍വേദ ഗ്രന്ഥങ്ങളിലും തമിഴു വൈദ്യ ഗ്രന്ഥങ്ങളിലും ചിതറിക്കിടക്കുന്നവയാണിവ... ലളിതമായ മലയാള പദ്യങ്ങളിലൂടെയാണ്‌ ഈ ചികിത്സാവിധികള്‍ പറഞ്ഞുതരുന്നത്‌. അപകടങ്ങളും മറ്റും സംഭവിക്കുന്ന ഘട്ടങ്ങളില്‍ അടിയന്തിരമായി അവനവനു തന്നെയോ മറ്റുള്ളവര്‍ക്കോ ഉടനടി പരിഹാരം ചെയ്യത്തക്കവിധം ലഘുവായ പ്രതിവിധികള്‍ അടങ്ങുന്ന ഈ ഗ്രന്ഥം ഓരോ കുടുംബത്തിലെയും ഓരോ അംഗങ്ങളും കരുതിവെക്കേണ്ടതാണ്‌............

ഈ ഗ്രന്ഥത്തെ സംബന്ധിച്ച്‌ വളരെ അന്വര്‍ത്ഥമായ ഒരു നിരീക്ഷണമാണ്‌ ഡി സി ബുക്സിണ്റ്റേത്‌.

(തുടരും )

പഴുതാര കുത്തിയാല്‍ എന്തു ചെയ്യണം?


പഴുതാര കടിച്ചീടില്‍

പഴുപ്പായൊരു പ്ളാവില

അരച്ചു തുമ്പതന്‍ ചാറില്‍

പുരട്ടേണം വിഷം കെടാന്‍.

(പ്രത്യൌഷധവിധിയും പ്രഥമചികിത്സയും - ശ്രീ സി. ആര്‍. കേശവന്‍ വൈദ്യര്‍ )


നോക്കൂ, എത്ര ലളിതമായ ചികിത്സാവിധി. എത്ര ലളിതമായ ഭാഷ. എത്ര ലളിതമായ, ആസ്വാദ്യകരമായ കവിത . ചികിത്സ ഓര്‍ക്കാന്‍ മാത്രമല്ല ചൊല്ലി രസിക്കാനും കൊള്ളാം.

(തുടരും)
പുസ്തകപരിചയം: പി ശിവദാസ്‌.

Monday, November 16, 2009

കോസ്റ്റ്‌ - എസ്‌ എന്‍ ടി ടി ഐ ജി കെ ക്വിസ്സ്‌

കോസ്റ്റ്‌ ശ്രീധരപുരം, ഇരിങ്ങാലക്കുട എസ്‌ എന്‍ ടി ടി ഐ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തിണ്റ്റെ ഭാഗമായി എല്‍ പി , യു പി വിദ്യാര്‍ത്ഥികള്‍ക്കായി 2009 നവംബര്‍ 7 മുതല്‍ 14 വരെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കഥാരചന, കവിതാരചന, പ്രബന്ധ രചന, പ്രസംഗമത്സരം, ചിത്ര രചന ( പെന്‍സില്‍, ക്രയോണ്‍, ജലച്ചായം ) , പൊതുവിജ്ഞാനം പ്രശ്നോത്തരി മത്സരം എന്നിവ അവയില്‍ ചിലതു മാത്രം. കോസ്റ്റ്‌ ശ്രീധരപുരം എന്ന സംഘടനയുമായി സഹകരിച്ച്‌ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച കോസ്റ്റ്‌ - എസ്‌ എന്‍ ടി ടി ഐ ജി കെ ക്വിസ്സ്‌ മത്സരത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 690 വിദ്യാര്‍ത്ഥികള്‍ പേര്‌ രജിസ്റ്റര്‍ ചെയ്തിരുന്നു. 2009 നവംബര്‍ 11ആം തിയ്യതി ഉച്ചതിരിഞ്ഞ്‌ 12-15 ന്‌ ശ്രീ കെ കെ ബബു വിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച്‌ ക്വിസ്സ്‌ മത്സരം ശ്രീ പി കെ ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്‌തു. യോഗ്യതാപര്‍വം, വിജയപര്‍വം എന്നിങ്ങനെ രണ്ടു റൌണ്ടുകളിലായി നടന്ന വാശിയേറിയ മത്സരത്തില്‍ വിജ്ഞാനത്തിണ്റ്റെ വിവിധ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രശ്നോത്തരി വിജ്ഞാനപ്രദവും, ആസ്വാദ്യകരവും ആയിരുന്നു. തലോര്‍ സെണ്റ്റ്‌ തെരസിറ്റാസ്‌ യു പി എസ്സിലെ അഖില്‍ ജോണ്‍സണ്‍ ഒന്നാം സ്ഥാനവും വൈലത്തൂറ്‍ സെണ്റ്റ്‌ ഫ്രാന്‍സിസ്‌ യു പി എസ്സിലെ ഡെറി പോള്‍ രണ്ടാം സ്ഥാനവും ഇരിങ്ങാലക്കുട എല്‍ സി യു പി എസ്സിലെ രഞ്ജിത എസ്‌ മൂന്നാം സ്ഥാനവും കരസ്ഥമാക്കുകയുണ്ടായി. മത്സരഫലങ്ങള്‍ വിശദമായി ചുവടെ ചേര്‍ക്കുന്നു.
RESULT OF COST - SNTTI GK QUIZ 2009



RESULT

S.NoCODENAME OF CONTESTANTB/GCLASSSCOREREMARKS
1BAKHIL JOHNSONB780+5FIRST
2DDERRY PAULB780SECOND
3FRANJITHA SG765THIRD
4ARAHUL GHOSH KGB760FOURTH
5GAYUSHI UNNIKRISHNANG760FOURTH
6ENEETHU SAJIG750FIFTH
7CNOUFAL VMB750FIFTH
8HVISHNU RAJ NRB730SIXTH

Sunday, November 15, 2009

ശിശു ദിനാഘോഷം 2009 ലെ ദൃശ്യങ്ങള്‍






















































ശിശു ദിനാഘോഷം 2009 ലെ ദൃശ്യങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍ക്ക് കാത്തിരിക്കുക
ശലഭങ്ങള്‍ പറന്നപ്പോള്‍ ദൃശ്യങ്ങള്‍






ശലഭങ്ങള്‍ പറന്നപ്പോള്‍ ദൃശ്യങ്ങള്‍


ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ (കവിത) അമൃതാ ബാലകൃഷ്ണന്‍

മൌനത്തിന്‍ കനലെരിയുന്ന
ശ്മശാനഭൂമിയാമെന്‍ മനതാരില്‍
വന്നലച്ചു നീ ശബ്ദവീചിയായ്‌
പിന്നീടെപ്പോഴെന്നറിയില്ല,
തുടിച്ചുവെന്നുള്ളം കാതോര്‍ക്കുവാനായ്‌,
ദിശയറിയാതെ ഒഴുകിവന്നെത്തിയ
തെന്നെലോ നീ? അതോ
രക്തദാഹിയാം ആത്മാവിന്‍ ജീവനോ?
നിശബ്ദമാമെന്നില്‍ ഉണര്‍ത്തിയീ കൌതുകം
പൊഴിഞ്ഞുപോം നാളെന്നില്‍ ഉണര്‍ത്തി സദാ-
പിരിയാത്ത കൌതുകം
കൊതിച്ചു ഞാനേറെയെങ്കിലും, അറിഞ്ഞീല
ജീവിതമെന്‍ തളിയോലയില്‍
സര്‍വ്വേശ്വരന്‍ കുറിച്ചൊരാ-
വിധിയെന്ന സത്യത്തെ
നിനവുകളാല്‍ ജീവീതസൌധം പടുത്തും
നോവിന്‍ സ്മരണകളാകുമീ വേളയില്‍
തന്‍ പ്രിയ തോഴന്‍ വരും, വരാതിരിക്കില്ല,
കാണും കാണാതിരിക്കില്ല.
എന്നാത്മധൈര്യത്തില്‍ ആശങ്കയെ കൈവിട്ടൊഴുകുന്ന
പുഴയാകാന്‍ കൊതിപ്പൂ
കേട്ടൂ മറഞ്ഞൊരാ ശബ്ദവീചിക്കായ്‌
കാതോര്‍ക്കുവാനായ്‌ ജീവിതം
ഇനിയൊരു ജന്‍മമുണ്ടെങ്കില്‍
മാനുഷരെല്ലാം ഇനിയുമിങ്ങനെപ്പിറക്കുമോ ?
ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ .....


അമൃതാ ബാലകൃഷ്ണന്‍
തൃശ്ശൂറ്‍ ജില്ലയില്‍ കാരമുക്ക്‌ ഗ്രാമത്തില്‍ ജനനം.
വിദ്യാഭ്യാസം
എസ്‌ എന്‍ ജി എസ്‌ എച്ച്‌ എസ്‌ കാരമുക്ക്‌,
പി ജെ എം എസ്‌ ജി എച്ച്‌ എസ്‌ എസ്‌ കണ്ടശ്ശാങ്കടവ്‌
ഇപ്പോള്‍
എസ്‌ എന്‍ ടി ടി ഐ യില്‍
അദ്ഥ്യാപക വിദ്യാര്‍ത്ഥി

Thursday, November 05, 2009

ശുക്രനക്ഷത്രം (കവിത) അമ്പിളി എം

ശുക്രനക്ഷത്രം (കവിത) അമ്പിളി എം
അമൃതിന്‍ പൊന്‍ തളികയുമായ്‌
വിണ്ണിലിറങ്ങിയ ശുക്രനക്ഷത്രമേ
നിണ്റ്റെ തപോബലമെന്നും മര്‍ത്ത്യനു
സാന്ത്വന ഗീതമായ്‌ കൂടിയിരിക്കെ
പാപക്കറപോലും തീണ്ടാതവനുടെആത്മാവിന്‍
ശാന്തിയേകുമമ്മ നീ.....
രോഗപീഢയാല്‍ കേഴുന്നവരുടെ
വിശ്വസ്ത ഭിഷഗ്വരയാകുന്നതും
സര്‍വ പാപവും കഴുകിക്കളയുന്ന
തീര്‍ത്ഥക്കുളമായ്‌ നിറഞ്ഞിരിക്കുന്നതും
വിണ്ണിന്‍ രോദനമേറ്റു വാങ്ങിക്കൊണ്ടു
വെണ്‍മഴയായ്‌ ഭൂമിതന്‍ ദാഹം ശമിപ്പിച്ചും
സര്‍വസത്തിനും താങ്ങായും തണലായും
സര്‍വജീവനും ആപത്തില്‍ കൂട്ടായും
പുണ്യ ജന്‍മമായ്‌ വാഴുന്നു അമ്മേ നീ .....
അമ്മയെന്ന പദത്തിന്നര്‍ത്ഥം പഠിപ്പിച്ച
വിശ്വൈക മാതാവിന്‍ സങ്കല്‍പ്പമേ .....
സ്വര്‍ണനൂലിനാല്‍ ഹൃത്തിനെ ബന്ധിക്കാന്‍
രഥമേറി വന്നൊരു പുണ്യാത്മാവേ .....
നിന്നെ പൂജിച്ചു പൂജിച്ചു കാല്‍ക്കല്‍ നില്‍ക്കെ
ശാന്തമായൊഴുകുന്നൊറു പോലെ -
യാത്മാവു മന്ദസ്മിതം തൂകി നില്‍ക്കയും .
പീഢിതനൊരാത്മസുഖത്തിനായ്‌
സര്‍വതും ത്യജിച്ചൊരു ദൈവദാസി നീ.
വെള്ളരിപ്രാവിനെപോലെയീ ധരണിയില്‍
സ്നേഹ സാഗരമായൊഴുകുന്നൊരമ്മ നീ.....
കാണാം നമുക്കെന്നും വിണ്ണിലും മണ്ണിലും
ശുക്രനക്ഷത്രമായ്‌ നീ വാഴുന്നതെന്നും
* * *


അമ്പിളി എം
ജനനം
തൃശ്ശൂറ്‍ ജില്ലയില്‍
വല്ലച്ചിറ ഗ്രാമത്തില്‍ ജനനം
വിദ്യാഭ്യാസം
വല്ലച്ചിറ സെണ്റ്റ്‌ തോമാസ്‌ എച്ച്‌ എസ്‌,
സെണ്റ്റ്‌ ദാഫേല്‍ സ്‌ എച്ച്‌ എസ്‌ എസ്‌
ഇപ്പോള്‍
ഇരിങ്ങാലക്കുട
എസ്‌ എന്‍ ടി ടി ഐ യില്‍
അദ്ധാപകവിദ്യാര്‍ത്ഥി
* * *

Monday, November 02, 2009

സ്വപ്നത്തോണി കഥ - സ്വാതികൃഷ്ണ വി

ടലോരത്തിണ്റ്റെ അങ്ങേയറ്റത്തുനിന്നും ആ വിളി ഉറക്കെ കേട്ടു. മോനേ... ദാമൂ ... അമ്മയുടെ ആ സ്വരം അവണ്റ്റെ കാതില്‍ എത്തുന്നുണ്ടെങ്കിലും അവന്‍ വലിയ തിരക്കിലായിരുന്നു. അലയടിച്ചുയരുന്ന തിരമാലകളോട്‌ തണ്റ്റെ ആഗ്രഹങ്ങളും പരാതികളും പറഞ്ഞിരിക്കുകയായിരുന്നു അവന്‍. അമ്മയുടെ വിളി വീണ്ടും അവണ്റ്റെ കാതുകളില്‍ വന്നലയടിച്ചു. വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞുതീരാതെ കടലമ്മയോടു യാത്ര പറഞ്ഞുകൊണ്ട്‌ അവന്‍ ഓടിപ്പോയി.
നാളുകള്‍ കടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ ദാമുവിണ്റ്റെ മനസ്സില്‍ ഒരു മോഹം ചിറകുവിടര്‍ത്താന്‍ തുടങ്ങി. അവന്‍ എന്നും അവണ്റ്റെ അമ്മയോടു പറയും : " എനിക്കും സ്വന്തമായി ഒരു തോണി വാങ്ങണം. അതില്‍ക്കേറി കടലിണ്റ്റെ അങ്ങേ അറ്റം ചെല്ലണം" തണ്റ്റെ മകണ്റ്റെ ആഗ്രഹം ശാധിച്ചുകൊടുക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത്‌ ആ അമ്മ എന്നും വിലപിക്കുമായിരുന്നു. എന്നാല്‍ ദാമു തണ്റ്റെ മനസ്സിലുള്ള ആ സ്വപ്നത്തോണിക്കു വേണ്ടി രാപ്പകലില്ലാതെ അദ്ധ്വാനിക്കാന്‍ തുടങ്ങി.
* * *
നാളുകള്‍ക്കുശേഷം ആ കടലോരം ഒരു ഉത്സവത്തിണ്റ്റെ പ്രതീതിയിലേക്ക്‌ വന്നടുത്തു. ദാമു പണികഴിപ്പിച്ച തോണി കടലിലിറക്കുന്ന ദിവസമായിരുന്നു അന്ന്‌. അങ്ങകലെ നിന്ന്‌ രാവുണ്ണിച്ചേട്ടന്‍ ഉറക്കെ വിളിച്ചു പറഞ്ഞു: "നിണ്റ്റെ തോണിയില്‌ ഇന്ന്‌ ഞങ്ങളും വര്‍ണ്ണ്ട്‌ കടലു കാണാന്‍""ദാമൂ, മീന്‍ പിടിച്ച്‌ കൊണ്ട്‌ വരുമ്പോ ആദ്യ കൊട്ടമീന്‍ നിക്കാണ്‌ ട്ടാ........",മൊയ്തീന്‍ കുട്ടി ഉറക്കെ പറഞ്ഞു.
കൊട്ടും മേളവും എല്ലാം നിറഞ്ഞ ഉത്സവപ്രതീതിയോടെ കടലോരവാസികള്‍ ആവേശത്തോടെ ആ തോണി കടലിലെക്കിറക്കി. ദാമു തണ്റ്റെ സ്വപ്നത്തോണിയും കൊണ്ട്‌ അങ്ങ്‌ ദൂരേക്ക്‌ യാത്രയായി.....
സൂര്യന്‍ കടലിലേക്ക്‌ താഴാന്‍ തുടങ്ങി. ആകാശം ഇരുണ്ടു കൂടി. കാറ്റു വീശാന്‍ തുടങ്ങി. കടലിലെക്കു പോയ ദാമുവിനേയും കാത്തിരിക്കുകയാണ്‌ കടലോരവാസികള്‍. ഇരുട്ട്‌ കണ്ണില്‍ വന്ന്‌ നിറഞ്ഞിട്ടൂം ദാമു എത്തിയില്ല. മഴ കനത്തു പെയ്യാന്‍ തുടങ്ങി. മകനെ കാത്തിരുന്ന ആ അമ്മയ്ക്ക്‌ അത്‌ സഹിക്കാനായില്ല. നിലവീലിച്ചു കരയുന്ന അമ്മയെ ആശ്വസിപ്പിക്കാനാവാതെ കടലോരവാസികളും ദു:ഖത്തിലാണ്ടു. കടലിനെ സ്നേഹിച്ച തണ്റ്റെ പൊന്നുമകനെ തിരിച്ചു തരണമേ എന്ന്‌ കണ്ണീരോടെ ആ അമ്മ യാചിച്ചെങ്കിലും അവന്‍ തിരിച്ചെത്തിയില്ല. അലയടിച്ചു മറയുന്ന തിരമാലകള്‍ക്കിടയിലൂടെ ആ കണ്ണീരിണ്റ്റെ സ്വരം കടലമ്മ കേട്ടില്ലെന്നു തോന്നുന്നു. മകന്‍ വരാത്ത ഓരോ ദിവസവുംകടലമ്മയെ ശപിച്ചുകൊണ്ട്‌, ദാമു വരുമെന്ന പ്രതീക്ഷ കൈവിടാതെ ആ അമ്മ ഓരോ ദിവസവും തള്ളി നീക്കി......
ഇന്നും ആ അമ്മ കാത്തിരിക്കുകയ്യണ്‌......
*****
സ്വാതികൃഷ്ണ വി
കുന്ദംകുളത്ത്‌ ജനനം
വിദ്യാഭ്യാസം
എം ടി എസ്‌ ചൊവ്വന്നൂറ്‍,
എച്ച്‌ എസ്‌ എസ്‌ എരുമപ്പെട്ടി
ഇപ്പോള്‍
ഇരിങ്ങാലക്കുട
എസ്‌ എന്‍ ടി ടി ഐ യില്‍
അദ്ധ്യാപകവിദ്യാര്‍ത്ഥി
***

അഗ്നിച്ചിറകള്‍ ( കവിത ) ബിന്ദുജ വി

മറയുന്ന ഭൂമിയില്‍ താണ്ഡവം
ആടുന്ന ക്രൂരമാം മാനുഷ ചിന്തകളില്‍
എരിയുന്ന വയറിണ്റ്റെ പട്ടിണി
അറിയാതെ നീങ്ങുന്നു നിന്‍
വിജനമാം ക്രൂരാത്മക ശക്‌ തികള്‍
അറിയുക നിന്നില്‍ വിളങ്ങുന്ന
ചിന്തകള്‍ മാനവ രാശിതന്‍
ദുസ്വപ്ന മാത്രകള്‍ ..........
അലറുന്ന ദുരിതങ്ങള്‍,
ഒടുങ്ങുന്ന മാനുഷര്‍,
കരയുന്ന കുഞ്ഞുങ്ങളി-
ലെരിയുന്ന തീനാളം......
ഭീഷണി ധ്വനികളായ്‌
ഗര്‍ജ്ജിക്കും അരുവികളില്‍
ഓളമിടുന്ന ക്രൂരാത്മക ജീവിതം
മരണത്തിന്‍ ഗന്ധത്താല്‍
ഒഴുകുന്ന നദികളില്‍
പൊട്ടുന്ന അഗ്നിച്ചിറകള്‍ മാത്രം.
ബിന്ദുജ വി
മലപ്പുറം ജില്ലയില്‍ മൊറയൂരില്‍ ജനനം.
വിദ്യാഭ്യാസം -
എ യു പി എസ്‌ , വി എച്ച്‌ എസ്‌ എസ്‌ മൊറയൂറ്‍
എന്നിവിടങ്ങളില്‍.
ഇപ്പോള്‍
ഇരിങ്ങാലക്കുട
എസ്‌ എന്‍ ടി ടി ഐ യില്‍
അദ്ധ്യാപകവിദ്യാര്‍ത്ഥി.

Sunday, November 01, 2009

നിങ്ങള്‍ക്ക്‌ അറിയാമോ?

കേരളീയം-1
1. പട്ടിണിജാഥ നയിച്ചതാര്‍?
A വി ടി ഭട്ടതിരിപ്പാട്‌

B ചന്ത്രോത്ത്‌ കുഞ്ഞിരാമന്‍ നായര്‍
C എ കെ ഗോപാലന്‍
D കെ മാധവന്‍ നായര്‍
2 എല്ലാ ക്ഷേത്രപാതകളും എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തുകൊണ്ടുള്ള വിളംബരം
ഉണ്ടായത്‌ വര്‍ഷം?
A. 1928
B. 1936
C. 1930
D. 1926
3 . പനമ്പിള്ളി ഗോവിന്ദമേനോന്‍ പ്രധാനമന്ത്രി ആയി സ്ഥനമേറ്റത്‌ എന്ന്‌?
A 1946 ആഗസ്ത്‌ 17
B 1947 ആഗസ്ത്‌ 15
C 1946 സപ്തംബര്‍ 9
D 1948 ഒക്ടോബര്‍ 18
4 തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിച്ചു
കൊണ്ട്‌ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ്‌ വിളംബരം ചെയ്തത്‌ എന്ന്‌?
A 1926
B 1928
C 1930
D 1936
5 വി ടി ഭട്ടതിരിപ്പാടിണ്റ്റെ നേതൃത്വത്തില്‍ നടന്നത്‌?
A വൈക്കം സത്യാഗ്രഹം
B നിവര്‍ത്തന പ്രക്ഷോഭം
C യാചനാ പദയാത്ര
D വിമോചന സമരം
6. കെ കേളപ്പന്‍ ഗുരുവായു‌ര്‍ ക്ഷേത്രത്തിനു മുമ്പില്‍ സത്യാഗ്രഹം തുടങ്ങിയത്‌ എന്ന്‌?
A 1932 സപ്തംബര്‍ 21
B 1931 നവംബര്‍ 1
C 1932 ഒക്ടോബര്‍ 2
D 1931 ഒക്ടോബര്‍ 21
7 വാഗണ്‍ ട്രാജഡി നടന്നത്‌?
A 1921 ആഗസ്ത്‌ 24
B 1931 നവംബര്‍ 1
C 1921 നവംബര്‍ 24
D 1921 നവംബര്‍ 10
8 കേരളത്തില്‍ നടന്ന വിമോചന സമരത്തിന്‌ ആ പേര്‍ ലഭിച്ചത്‌ ആരില്‍ നിന്ന്‌?
A ഫാദര്‍ വടക്കന്‍
B കെ എം സീതി സാഹിബ്‌
C മന്നത്ത്‌ പദ്മനാഭന്‍
D പനമ്പിള്ളി ഗോവിന്ദമേനോന്‍
9. തിരുവിതാംകൂറില്‍ ജനകീയ മന്ത്രിസഭയിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു?
A പനമ്പിള്ളി ഗോവിന്ദമേനോന്‍
B ടി കെ നായര്‍
C പട്ടം താണുപിള്ള
D ഇക്കണ്ട വാരിയര്‍
10. "പതറാതെ മുന്നോട്ട്‌" ആരുടെ ആത്മകഥയാണ്‌?
A ഇ എം എസ്‌ നമ്പൂതിരിപ്പാട്‌
B സി അച്യുതമേനോന്‍
C എ കെ ഗോപാലന്‍
D കെ കരുണാകരന്‍
തയ്യാറാക്കിയത്‌ പി ശിവദാസ്‌

Saturday, October 31, 2009

പ്രത്യേക അറിയിപ്പ്‌ - 4


ശിശുദിനാഘോഷം-2009 പ്രശ്നോത്തരിമത്സരം
ബഹുമാന്യരായ പ്രധാന അദ്ധ്യാപകരേ,
ഈ വര്‍ഷത്തെ ശിശുദിനാഘോഷത്തിണ്റ്റെ ഭാഗമായി ഇരിങ്ങാലക്കുട എസ്‌. എന്‍. ടി. ടി. ഐ. യുടെയും കോസ്റ്റ്‌ ശ്രീധരപുരത്തിണ്റ്റെയും സംയുക്‌താഭിമുഖ്യത്തില്‍ യൂ. പി. വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രശ്നോത്തരി (പൊതുവിജ്ഞാനം) മത്സരം സംഘടിപ്പിക്കുന്നു. ഒരു വിദ്യാലയത്തില്‍ നിന്നും രണ്ട്‌ കുട്ടികള്‍ക്കു പങ്കെടുക്കാവുന്നതാണ്‌. പങ്കെടുക്കുന്ന കുട്ടികളുടെ പേരുവിവരം 2009ഒക്ടോബര്‍ 31ാം തിയ്യതിക്കു മുമ്പായി എസ്‌. എന്‍. ടി. ടി. ഐ. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. മത്സരത്തില്‍ വിജയികള്‍ക്ക്‌ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്‌.
മത്സരവേദി : ഇരിങ്ങാലക്കുട എസ്‌. എന്‍. ടി. ടി. ഐ. ഓഡിറ്റോറിയം
മത്സര സമയം: 2009 നവംബാര്‍ 11ാം തിയ്യതി ഉച്ചതിരിഞ്ഞ്‌ 12-30 ന്‌

ഈ മത്സരത്തില്‍ താങ്കളുടെ വിദ്യാലയത്തില്‍ നിന്നും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. മത്സരാര്‍ത്ഥികള്‍ ഭക്ഷണം കഴിച്ചുവരികയൊ കൊണ്ടുവരികയൊ ചെയ്യേണ്ടതാണ്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ടി. ടി. ഐ. പ്രിന്‍സിപ്പാളുമായി ബന്ധപ്പെടുക.
ഫോണ്‍ നമ്പര്‍ 0480-2831900(ഓഫീസ്‌) 0480-2755019(വീട്‌)
സ്നേഹാദരപൂര്‍വ്വം,
ശിവദാസ്‌ മാസ്റ്റര്‍ ( പ്രിന്‍സിപ്പാള്‍ )
അമ്പിളി . എം. ( കണ്‍വീനര്‍
)

Friday, October 30, 2009

ശലഭങ്ങള്‍ പറന്നു തുടങ്ങി



ങ്ങള്‍ ന്നു തുങ്ങി

ഇരിങ്ങാലക്കുട എസ്‌ എന്‍ ടി ടി
യുടെ ആഭിമുഖ്യത്തില്‍
എസ്‌ എന്‍ എല്‍ പി വിദ്യാലയത്തില്‍
"ങ്ങള്‍ "
എന്ന ദ്വിദിന ശില്‍പശാല
പ്രൊഫസ്സര്‍ കെ കെ ചാക്കൊ മാസ്റ്റര്‍
ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ശ്രീ പി ശിവദാസ്‌ മാസ്റ്റര്‍,

ശ്രീ കെ കെ ബാബു
ശ്രീ പി കെ ഭരതന്‍ മാസ്റ്റര്‍,
ഹെഡ്മിസ്ട്രസ്സ്‌ ശ്രീമതി പി എസ്‌ ബിജുന,
ശ്രീമതി ബീനാ ബാലന്‍,
മായ എന്‍ ജി, .....
തുടങ്ങിയവര്‍

പ്രസംഗിച്ചു

ശലഭങ്ങള്‍ ദ്വിദിന ശില്‍പശാല ഉദ്ഘാടനയോഗം

ശലങ്ങള്‍

ദ്വിദിന ശില്‍പശാല
ഉദ്ഘാടനയോഗം കാര്യപരിപാടി
പ്രാര്‍ത്ഥന:

രഹന രാജീവ്‌,സുനിത കെ കെ, ബിന്ദുജ. വി
സ്വാഗതം:

മായ എന്‍ ജി
അദ്ധ്യക്ഷപ്രസംഗം:

പി കെ ഭരതന്‍ മാസ്റ്റര്‍
ഉദ്ഘാടനം:

ശ്രീ കെ കെ ചാക്കൊ മാസ്റ്റര്‍
ആശംസകള്‍:

ശ്രീ പി ശിവദാസ്‌ മാസ്റ്റര്‍

ശ്രീ കെ കെ ബാബു

ശ്രീമതി പി എസ്‌ ബിജുന

നാടപാട്ട്‌:

ഷാഹിലും സംഘവും
കവിത:

വിവേക്‌ സന്തോഷ്‌
ഗണിതഗാനം:

ആദിത്യ പട്ടേല്‍
നന്ദി:

ബിന്‍സി വര്‍ഗ്ഗീസ്‌
ദേശീയഗാനം:

മുബശ്ശിറ, സ്വാതികൃഷ്ണ, റഹിയാനത്ത്‌
അവതാരക:

അമ്പിളി എം

Wednesday, October 28, 2009

ശലഭങ്ങള്‍

ശലഭങ്ങള്‍

എല്‍ പി വിദ്യാര്‍ത്ഥികള്‍ക്ക്‌ ദ്വിദിന ശില്‍പശാല

ഇരിങ്ങാലക്കുട എസ്‌ എന്‍ ടി ടി ഐ യുടെ ആഭിമുഖ്യത്തില്‍ എല്‍ പി വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ദ്വിദിന ശില്‍പശാല ഇരിങ്ങാലക്കുട എസ്‌ എന്‍ എല്‍ പി സ്കൂളില്‍ വച്ച്‌ 2009 ഒക്ടോബര്‍ 30, 31തിയ്യതികളില്‍ നടത്തുന്നു. ശില്‍പശാലയിലേക്ക്‌ എല്ലാ എല്‍ പി വിദ്യാര്‍ത്ഥികള്‍ക്കും സ്വാഗതം. ജിജ്ഞാസയുണര്‍ത്തുന്ന രസകരമായ പ്രവര്‍ ത്തനങ്ങള്‍... മത്സരങ്ങള്‍... കളികള്‍... വരൂ കുഞ്ഞുകൂട്ടുകാരെ, പങ്കുചേരു... കളിച്ചു രസിക്കൂ... പഠിച്ചു മുന്നേറൂ... പങ്കെടുക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും സമ്മാനങ്ങള്‍

മാനുഷരെല്ലാരും ഒന്നുപോലെ

അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര വര്‍ഷാചരണം പ്രോഗ്രാം-2

ശാസ്ത്രക്ളാസ്സ്‌ നടത്തി

വിഷയം : മാനുഷരെല്ലാരും ഒന്നുപോലെ

2009അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷമായിആഘോഷിക്കുകയാണല്ലോ. അതിണ്റ്റെ ഭാഗമായി ഇരിങ്ങാലക്കുട എസ്‌ എന്‍ ടി ടി ഐ യുടെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിണ്റ്റെയും സംയുക്‌താഭിമുഖ്യത്തില്‍ ശാസ്ത്രക്ളാസ്സ്‌ നടത്തി. മാനുഷരെല്ലാരും ഒന്നുപോലെ വിഷയത്തെ കുറിച്ച്‌ പ്രൊഫസ്സര്‍ കെ കെ ചാക്കൊ മാസ്റ്റര്‍ ക്ളാസ്സെടുത്തു.

കാലാവസ്ഥാവ്യതിയാനം

അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര വര്‍ഷാചരണം പ്രോഗ്രാം-1

ശാസ്ത്രക്ളാസ്സ്‌ നടത്തി

വിഷയം : കാലാവസ്ഥാവ്യതിയാനം

2009ജ്യോതിശ്ശാസ്ത്രവര്‍ഷമായിആഘോഷിക്കുകയാണല്ലോ. അതിണ്റ്റെ ഭാഗമായി ഇരിങ്ങാലക്കുട എസ്‌ എന്‍ ടി ടി ഐ യുടെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിണ്റ്റെയും സംയുക്‌ താഭിമുഖ്യത്തില്‍ ശാസ്ത്രക്ളാസ്സ്‌ നടത്തി. കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തെ കുറിച്ച്‌ പ്രൊഫസ്സര്‍ എം കെ ചന്ദ്രന്‍ മാസ്റ്റര്‍ ക്ളാസ്സെടുത്തു.

അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര വര്‍ഷം





2009 അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷമായിആഘോഷിക്കുകയാണല്ലോ. എന്തുകൊണ്ട്‌ 2009 അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷമായി ആഘോഷിക്കുന്നു? മൂന്ന്‌ ശാസ്ത്ര പ്രതിഭകളുടെ മഹത്തായ സംഭാവനക ളെക്കുറിച്ച്‌ സ്മരിക്കുന്നതിനൊടൊപ്പം ഈവര്‍ഷം നാം ശാസ്ത്രപ്രചരണവര്‍ഷമായികൊണ്ടാടുകയാണ്‌.
ഗലീലിയൊ ഗലീലിയൊ തണ്റ്റെ ടെലിസ്കോപ്പിലൂടെ ആകാശനിരീക്ഷണംനടത്തിയതിണ്റ്റെ 400ാം വാര്‍ഷികമാണിത്‌ . ആധുനിക ജ്യോതിശ്ശാസ്ത്രത്തിണ്റ്റെ പുതിയ പന്ഥാവിലേക്കാണ്‌ അന്ന്‌ അദ്ദേഹംടെലിസ്കോപ്പ്‌ തിരിച്ചത്‌ . അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നിറ ഞ്ഞ ജ്യോതിശ്ശാസ്ത്രശായെക്കുറിച്ച്‌ ലോകത്തിന്‌ ശാസ്ത്രീയമായ പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ ആ മഹാമനീഷിക്കു സാധിച്ചു. അ വിശ്വാസത്തോടെയും അമ്പരപ്പോടെയുമാണ്‌ അന്ന്‌ ഗലീലി യോയു ടെ പ്രവചനങ്ങള്‍ ലോകം ശ്രവിച്ചതെങ്കിലും തികച്ചും സത്യസന്ധവും ആധി കാരികവൂമായ വിവരണങ്ങള്‍ തന്നെയാണ്‌ അവയെന്ന്‌ ശാസ്ത്രലോകം പിന്നീട്‌ കണ്ടെത്തി.
ചാള്‍സ്‌ ഡാര്‍വിന്‍
ആധുനിക ശാസ്ത്രത്തിണ്റ്റെ പിതാവായി ഗണിക്കപ്പെടുന്ന ചാള്‍സ്‌ ഡാര്‍വിന്‍ ജനിച്ചത്‌ 1809-ലാണ്‌. വിഖ്യാതമായ പരിണാമ സിദ്ധാന്തത്തിണ്റ്റെഉപജ്ഞാതാവാണ്‌ ഡാര്‍വിന്‍. 'ജീവജാലങ്ങളുടെ ഉല്‍പത്തി' എന്ന അദ്ദേഹത്തിണ്റ്റെ പ്രശസ്ത കൃതി പിറവി കൊണ്ടതിണ്റ്റെ 150ാം വാര്‍ഷികവും അദ്ദേഹത്തിണ്റ്റെ 200ാം ജന്‍മവാര്‍ഷികവും ഈ വര്‍ഷമാണ്‌ . മാനവരാശിയെയും ജീവജാലങ്ങളെയും സംബന്ധിച്ച വിപ്ളവാത്മകമായകണ്ടുപിടുത്തങ്ങളാണ്‌ ചാള്‍സ്‌ ഡാര്‍വിന്‍ നടത്തിയത്‌.
ഹോമി ജെ ബാബ
ഇന്ത്യന്‍ ആണവ ഗവേഷണത്തിന്‌ പുതിയ മുഖം നല്‍കിയശാസ്ത്രപ്രതിഭയാണ്‌ ഹോമി ജെ ബാബ. അദ്ദേഹം ജനിച്ചത്‌ 1909-ലാണ്‌. അപ്പോള്‍ 2009 അദ്ദേഹത്തിണ്റ്റെ ജന്‍മശതാബ്ദി വര്‍ഷവും കൂടിയാണ്‌

Tuesday, October 27, 2009

പ്രതീക്ഷ (കവിത)

കെ . അനിത
ഉണ്ണീ, കവിള്‍പ്പൂകുതിര്‍ക്കാതെ, മിഴിനീര്‍ തുടയ്ക്കുക.
കരയാതെ കുഞ്ഞെ, കരയാതെ...
എന്നുമിരുട്ടായിരിക്കില്ലയോമനേ...
നേരം വെളുക്കാതിരിക്കില്ലോരിക്കല്‍ ...
പുലര്‍ക്കാലമെത്തും,നിന്നര്‍ക്കനിങ്ങെത്തും,
അപ്പൊഴാതേരിണ്റ്റെയൊച്ചയില്‍ കുളിര്‍ക്കും നിന്‍ മനം;
പിന്നെത്തുടുക്കുന്ന ചിന്തയില്‍ കിളിര്‍ക്കും വരികളില്‍
പൂക്കും കവിതകള്‍ തീര്‍ക്കും വസന്തം;
അതിനെത്തേടിയെത്തുമൊരു മന്ദമാരുതന്‍
അതിലലിയുമീ ഞങ്ങളും...
(തുടരും)

കുഷ്ഠരോഗനിര്‍മര്‍ജ്ജനബോധവത്കരണ ക്ളാസ്സ്‌


ഇരിങ്ങാലക്കുട എസ്‌. എന്‍. ടി. ടി. ഐ. യുടെയും തൃശ്ശൂ ര്‍ ജില്ല ലെപ്രസി യൂണിറ്റി(മെഡിക്കല്‍ ഓഫീസ്‌-ആരോഗ്യം)ണ്റ്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി കുഷ്ഠരോഗനിര്‍മര്‍ജ്ജനബോധവത്കരണ ക്ളാസ്സ്‌ നടത്തി. വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ക്ളാസ്സുകള്‍ നയിച്ചു. ക്ളാസ്സില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുവാന്‍ ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തി.