രചന
കെ. അനിത
മനസ്സിലൊരു കവിതയിതാ കയറുപൊട്ടിക്കുന്നു;
കടലസ്സിലാക്കിയതിനെ പുറത്തിറക്കട്ടെ -
അടുത്ത വാതിലില്‍ ച്ചെന്നതു തുരുതുരാ മുട്ടുന്നു;
പൊറുതിമുട്ടി, യവരതാ തഴുതു മാറ്റുന്നു.
തള്ളിത്തുറന്നിവളകത്തേക്കിഴഞ്ഞെത്തുന്നു.
കൊള്ളാതെ വയ്യെന്നാദ്യം,
കൊള്ളാമിതെന്നു പിന്നെ,
കൊല്ലാതെയിതിനെ -
തന്നീടുകെനിക്കെന്നൊടുവില്‍
ഹാവൂ, "ആനന്ദ ലബ്ധിക്കിനിയെന്തു വേണം"
* * *
Smt.K. Anitha
Teacher Educator,
S. N. T. T. I. IRINJALAKUDA
No comments:
Post a Comment