കവിത
രചന
നിസ്മ കെ. എസ്.
രചന
നിസ്മ കെ. എസ്.
കഴുത്തില്‍ വനമാല ചാര്‍ത്തിയും
ശ്രീപാദത്തില്‍ വേണ്ടും അലങ്കാരവും
തൃക്കരങ്ങളില്‍ പൊന്നോടക്കുഴലുമായ്
മണിവര്‍ണ്ണന്‍ യമുനാ തീരത്തുലാത്തവേ
മണിവര്‍ണ്ണന്‍ യമുനാ തീരത്തുലാത്തവേ
രാധതന്‍ ഓര്‍മ്മകളില്‍
മനമറിയാതെ ഗോപാലന്‍
കണിക്കൊന്നയില്‍ ചാരിമെല്ലെ
പൊന്നോടക്കുഴലെടുത്താരോമല്‍ക്കണ്ണനാ-
ക്കുഴല്‍ വിളിച്ചതിമധുരമാം ഗാനമോതി...
ആ സ്വരമധുരമാം ഗാനത്തിന്‍ താളത്തില്‍
യമുനാതീരം തരളിതമായ്
ആ രോമാഞ്ചത്തില്‍ തരളിതമായ് കൊന്ന
അറിയാതെ ദളം പൊഴിച്ചുപോയി
അറിയാതെയറിയാതെ ആ വൃദ്ധവൃക്ഷവും
ഇളതായ് മനമറിയാതെ യൌവനഛായ്നിറഞ്ഞു
*** *** *** *** ***
നിസ്മ. കെ. എസ്.
ഇരിങ്ങാലക്കുടക്കടുത്ത് പുല്ലൂര്‍ ഗ്രാമത്തില്‍ ജനനം.
സുരേന്ദ്രന്‍ കോട്ടപ്പുറം, നിര്‍മല സുരേന്ദ്രന്‍ എന്നിവരുടെ മകള്‍.
ഇരിങ്ങാലക്കുട
എല്‍. എഫ് എച്ച്. എസ്., ഗവ. ഗേള്‍സ് എച്ച്. എസ്., നമ്പൂതിരീസ് കോളേജ്
എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ഇപ്പോള്‍ ഇരിങ്ങാലക്കുട എസ്. എന്‍. ടി. ടി. ഐ. യില്‍
അദ്ധ്യാപക വിദ്യാര്‍ത്ഥി.
No comments:
Post a Comment