രചന
നിസ്മ കെ. എസ്.
അറിയാതെയുഴലുന്ന മനസ്സിലും
അശ്രദ്ധമായ് പെയ്യുന്ന വാക്കിലും
അശ്രദ്ധമാം ചുവടിലും നോക്കിലും
അറിയാത്ത കാലത്തിന്‍ കൈകളിലും
നീറിപ്പുകഞ്ഞും ആളിജ്വലിച്ചും
മഞ്ഞായോ മഴയായോ അറിയാതെ-
യൊഴുകുന്ന ജീവിതനൌകയിതെങ്ങോട്ട്?
ചുഴിയിലും കാറ്റിലും പെട്ടുഴലു-
മൊരു നൌകയ്ക്കു വഴി തെറ്റിയോ?
ഓരോ നിമിഷവും കൂട്ടിയും കിഴിച്ചും
ഓര്‍ത്തോര്‍ത്തു സ്വപ്നം മെനഞ്ഞും
നിര്‍മ്മിച്ച ജീവിതക്കോട്ടയെ-
യൊരു നിമിഷം അറിയാതെ
ലോകത്തിന്‍ നീര്‍ച്ചാലില്‍
കാണാത്ത സ്വപ്നത്തിന്‍ ചിറകുമായ്
പറക്കുവാന്‍ ശക്‌തി തരുമാര്?
എങ്ങിനെ? ഇനിയുമതെങ്ങോട്ട്?
അറിയില്ല, ഒന്നും അറിയില്ല......
*** *** *** *** ***
നിസ്മ. കെ. എസ്.
ഇരിങ്ങാലക്കുടക്കടുത്ത് പുല്ലൂര്‍ ഗ്രാമത്തില്‍ ജനനം. സുരേന്ദ്രന്‍ കോട്ടപ്പുറം, നിര്‍മല സുരേന്ദ്രന്‍ എന്നിവരുടെ മകള്‍. ഇരിങ്ങാലക്കുട എല്‍. എഫ് എച്ച്. എസ്., ഗവ. ഗേള്‍സ് എച്ച്. എസ്., നമ്പൂതിരീസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ ഇരിങ്ങാലക്കുട എസ്. എന്‍. ടി. ടി. ഐ. യില്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി.
No comments:
Post a Comment