മഹാരാജാക്കന്‍മാരുടെയും ബുദ്ധിമാന്‍മാരുടെയും വംശാവലിയില്‍ പിറന്നവനാണ് യേശുദേവന്‍. കാലിത്തൊഴിത്തിലെ പുല്‍ക്കൂട്ടില്‍ നിന്നും കുരിശ്ശിലേക്ക് നടന്നു കയറിയ യേശു ക്രിസ്‌തു ലോകത്തു നടമാടുന്ന തിന്‍മയ്ക്കെതിരെ പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു ഒറ്റമൂലി സ്വന്തം ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തരുന്നു. സഹനമാണ് ആ ഒറ്റമൂലി. ഒരു മനുഷ്യന് പ്രപഞ്ചത്തിലേക്ക് പകരാവുന്ന പരമാവധി കാരുണ്യമായിരുന്നു യേശു നമുക്ക് നല്‍കിയത്. സഹജീവിക്കു വേണ്ടി സഹിക്കാവുന്നതിണ്റ്റെ അങ്ങേയറ്റമാണ് അദ്ദേഹം സ്വന്തം ശരീരത്തിലും ആത്മാവിലും ഏറ്റുവാങ്ങിയത്. സ്നേഹത്തിണ്റ്റെ നക്ഷത്രമായും കാരുണ്യത്തിണ്റ്റെ കൈത്തിരിയായും സഹനത്തിണ്റ്റെ മുറിപ്പാടായും ഇങ്ങനെയൊരാള്‍ ചരിത്രത്തില്‍ വേറെയില്ല. ആ ദിവ്യ പുരുഷണ്റ്റെ പിറന്നാളാണ് ക്രിസ്‌തുമസ്. അദ്ദേഹം മാനവരാശിക്ക് നല്‍കിയ സന്ദേശം ആത്മാവില്‍ ഉള്‍ക്കൊള്ളാന്‍ ക്രിസ്‌തുമസ് ഇടയാക്കട്ടെ. അതിനുള്ള പ്രചോദനമാകുവാന്‍, യേശു ക്രിസ്‌തുവിനെക്കുറിച്ചുള്ള ഈ പ്രശ്നോത്തരി കാരണമായാല്‍ നമുക്ക് സായൂജ്യമടയാം. സത്ഫലങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് നമുക്ക് തുടങ്ങാം ഈ പ്രശ്നോത്തരി
No comments:
Post a Comment